Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മയുടെ ഓര്‍മ്മക്കായി മകന്‍ നിര്‍മ്മിച്ചത് മറ്റൊരു 'താജ്മഹല്‍'; കാരണം ഇത്, ചെലവ് എത്രയെന്നറിയാമോ?

ചെന്നൈ: ഷാജഹാന്‍ തന്റെ പ്രിയതമയ്ക്കുള്ള പ്രണയസമ്മാനമായി പണികഴിപ്പിച്ച താജ്മഹല്‍ ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകങ്ങളിലൊന്നാണ്. ഇപ്പോള്‍ ഇന്ത്യയില്‍ വീണ്ടുമൊരു 'താജ്മഹല്‍' കൂടി പൂര്‍ത്തിയായിരിക്കുകയാണ്. ചെന്നൈ സ്വദേശിയായ അംറുദ്ദീന്‍ ഷെയ്ഖ് ദാവൂദ് ആണ് ഉമ്മയുടെ ഓര്‍മ്മക്കായി താജ്മഹല്‍ മാതൃകയില്‍ ബലികുടീരം പണികഴിപ്പിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കളെ നിഷ്‌കരുണം കൊല്ലാന്‍ പോലും മടിയില്ലാത്ത കാലത്ത് അംറുദ്ദീന്റെ ചെയ്തി ഏറെ ശ്രദ്ധേയമാണ്.

തിരുവാരൂര്‍ ജില്ലയിലെ അമ്മൈയ്യപ്പന്‍ സ്വദേശിയാണ് അംറുദ്ദീന്‍. ചെന്നൈയില്‍ ഹാര്‍ഡ്വെയര്‍ സ്റ്റോര്‍ ഉടമയായിരുന്നു അംറുദ്ദീന്റെ പിതാവ് അബ്ദുള്‍ ഖാദര്‍. അംറുദ്ദീന് പതിനൊന്ന് വയസുള്ളപ്പോഴാണ് അബ്ദുള്‍ ഖാദര്‍ മരിക്കുന്നത്. അതിന് ശേഷം തന്നേയും നാല് സഹോദരിമാരേയും ഉമ്മ ജൈലാനി ബീവിയാണ് വളര്‍ത്തിയതെന്ന് അംറുദ്ദീന്‍ പറയുന്നു. അപാരമായ അര്‍പ്പണബോധത്തോടെ പിതാവിന്റെ കട ഉമ്മ ഏറ്റെടുത്ത് നടത്തുകയായിരുന്നു.

taj mahal

അഞ്ച് മക്കളേയും പഠിപ്പിച്ച ജൈലാനി ബീവി 2020 ല്‍ ആണ് മരിച്ചത്. ബിഎ ബിരുദം പൂര്‍ത്തിയാക്കിയ അംറുദ്ദീന്‍ ഷെയ്ഖ് ദാവൂദ് ചെന്നൈയില്‍ ബിസിനസ് നടത്തി വരികയാണ്. ഇതിനിടെയാണ് ഉമ്മക്ക് ഉചിതമായ സ്മാരകം പണിയണമെന്ന ആഗ്രഹം അംറുദ്ദീനിലുണ്ടായത്. തിരുച്ചിറപ്പള്ളിയിലെ സിവില്‍ എഞ്ചിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശമായ അമ്മൈയപ്പനില്‍ താജ്മഹലിന്റെ മാതൃകയില്‍ കെട്ടിടം പണിയാന്‍ തീരുമാനിച്ചത് അങ്ങനെയാണ്.

താജ്മഹല്‍ ഏറെ ഇഷ്ടപ്പെടുന്ന അംറുദ്ദീന്‍ അതേ മാതൃകയില്‍ ബലികൂടീരം പണിയാനാണ് ആഗ്രഹിച്ചത്. അതിനായി രാജസ്ഥാനില്‍ നിന്നാണ് മാര്‍ബിള്‍ കൊണ്ടുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ധ തൊഴിലാളികളേയും കൊണ്ടുവന്നു. രണ്ട് വര്‍ഷം കൊണ്ടാണ് ഇതിന്റെ പൂര്‍ത്തിയാക്കിയത്. അഞ്ച് കോടി രൂപക്കാണ് താജ്മഹല്‍ മാതൃകയിലുള്ള ആ ബലികൂടീരം പണിതിരിക്കുന്നത്.

ജൂണ്‍ 2 ന് പൊതുജനങ്ങള്‍ക്കായി ഈ മന്ദിരം അനാച്ഛാദനം ചെയ്യുകയും ചെയ്തു. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നു. മന്ദിരത്തിന് സമീപം ഒരു മദ്രസ സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു അമവാസി ദിനത്തിലാണ് ജൈലാനി ബീവി അന്തരിക്കുന്നത്. ഇതിന്റെ ഓര്‍മ്മക്കായി എല്ലാ അമാവാസി നാളിലും ആയിരം പേര്‍ക്ക് സൗജന്യമായി ബിരിയാണി വിതരണം ചെയ്യുന്നുമുണ്ട് അംറുദ്ദീന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+