കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരബന്ധം, മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകന്‍ അറസ്റ്റില്‍!

  • By Sruthi K M
Google Oneindia Malayalam News

പനാജി: മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകന്‍ സമീര്‍ സര്‍ദാനയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. മൂന്ന് ദിവസമായി ഗോവ പോലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. 44കാരനായ സമീര്‍ സര്‍ദാനയെ ഗോവയില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗോവയിലെ വാസ്‌കോ റയില്‍വെ സ്‌റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്ക് ജിഹാദി സംഘടനകളുമായി ബന്ധമുണ്ടെന്നാണ് സംശയം. ഹിന്ദുവായ ഇയാള്‍ ഇസ്ലാംമതം സ്വീകരിച്ചയാളാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ് ഇയാള്‍.

terroristnew

മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപ്പും അഞ്ച് പാസ്‌പോര്‍ട്ടും, നാലു മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഇയാളുടെ ഈ-മെയില്‍ പരിശോധിച്ചപ്പോള്‍ രാജ്യത്ത് ഇതുവരെ നടന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ചില കത്തുകളും ഇയാളുടെ കൈയ്യില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഭീകരവാദം തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

English summary
Intelligence Bureau grilled son of a former Major-General of the Indian Army arrested against the backdrop of ISIS threat after he was found loitering suspiciously at Vasco railway station near here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X