ദില്ലി ജുമാ മസ്ജിദ് ഇമാമിന്‍റെ മകന്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നു
ദില്ലി: സാധാരണക്കാരനായ ഒരു പുരുഷനും സ്ത്രീയ്ക്കും അവര്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിയ്ക്കുക ഇന്ത്യയിവെ സാമൂഹക അന്തരീക്ഷത്തില്‍ അത്ര എളുപ്പമല്ല. ആദ്യമേ പറഞ്ഞല്ലോ സാധാരണക്കാരെ സംബന്ധിച്ചിടത്തോളമാണെന്ന്. ഉന്നതര്‍ക്ക് ഇതൊന്നും ബാധകമേയില്ലേ. ദില്ലി ജുമാ മസ്ജിദ് ഇമാമായ ഷാഹി ഇമാമിന്റെ മകന്‍ ഷബാന്‍ മുഖാരി ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുന്നു.
ഏറെ നാളായി ഷബാനും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പത്രികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത മതവിശ്വാസികളായ ഇമാമിന്റെ കുടുംബം എങ്ങനെ ഈ വിവാഹത്തെ അംഗീകരിയ്ക്കുന്നു എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഈ പ്രണയം യാഥാര്‍ത്ഥയമാകുന്നതിന് ചില നിബന്ധനകളൊക്കെ ഇമാം മുന്നോട്ട് വച്ചിട്ടുണ്ട്.

പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിയ്ക്കാം എന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് ഇമാം വിവാഹത്തിന് സമ്മതിച്ചത്. പെണ്‍കുട്ടി ഖുറാന്‍ പഠിയ്ക്കുന്നുണ്ടെന്നും പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും അതീവ രഹസ്യമാക്കി വച്ചിരിയ്ക്കുകയാണ്. നവംബര്‍ 13നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്. ഷാഹി ഇമാമിന്റെ പിന്തുടര്‍ച്ചക്കാരനായി അദ്ദേഹം ഷബാന്‍ മുഖാരിയെയാണ് നിശ്ചയിച്ചത്.












Click it and Unblock the Notifications