Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ഗരറ്റ് ആല്‍വയെ പുറത്താക്കാന്‍ ആന്റണി കരുനീക്കി, മുഖ്യമന്തി കസേര പോയ പകയോ?

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മാത്രമല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ കെ ആന്റണിക്കെതിരെയും നിശിതമായ വിമര്‍ശനമാണ് മാര്‍ഗരറ്റ് ആല്‍വ തന്റെ ആത്മകഥയായ കറേജ് ആന്റ് കമ്മിറ്റ്‌മെന്റില്‍ നടത്തുന്നത്. തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഏ കെ ആന്റണി ശ്രമം നടത്തി എന്നാണ് ആരോപണം. അതിന് കാരണമായി പറയുന്നതോ ഏ കെ ആന്റണിക്ക് മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ട സംഭവവും.

2004 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ തോറ്റ് തുന്നം പാടിയതോടെയാണ് മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണിക്ക് രാജിവെക്കേണ്ടി വന്നത്. സംഭവം പഠിക്കാനായി പാര്‍ട്ടി നിര്‍ദേശപ്രകാരം കേരളത്തിലെത്തിയത് താനായിരുന്നു. കേരളത്തിലെ നേതാക്കളുടെ നിര്‍ദേശ പ്രകാരം നേതൃമാറ്റത്തിന് ശുപാര്‍ശ ചെയ്തു. തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സോണിയാ ഗാന്ധി നേതൃമാറ്റത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ak-antony

എന്നാല്‍ ഏ കെ ആന്റണിക്ക് മുഖ്യമന്ത്രി കസേര നഷ്ടമായതിന് പിന്നില്‍ താനാണ് എന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരുന്നത് എന്ന് മാര്‍ഗരറ്റ് ആല്‍വ പറയുന്നു. തന്നോട് ക്ഷമിക്കാന്‍ ഏ കെ ആന്റണി ഒരിക്കലും തയ്യാറായില്ല. സോണിയ ഗാന്ധിയും താനും തമ്മില്‍ നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടെ ഏ കെ ആന്റണിയോട് മുഷിഞ്ഞ് സംസാരിക്കേണ്ട സ്ഥിതിയും തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും അവര്‍ ഓര്‍ക്കുന്നു.

കോണ്‍ഗ്രസില്‍ എല്ലാ കാര്യങ്ങളും സോണിയാ ഗാന്ധിയുടെ നിയന്ത്രണത്തിലാണ്. തീരുമാനങ്ങള്‍ എടുക്കുന്നതും സോണിയാ ഗാന്ധിയാണ്. തനിക്ക് മന്ത്രിസ്ഥാനം കിട്ടാതിരുന്നത് പിന്നില്‍ സോണിയാ ഗാന്ധിയും ഏ കെ ആന്റണിയുമാണ് എന്നും മാര്‍ഗരറ്റ് ആല്‍വ പറയുന്നു. എ ഐ സി സി ജോയിന്റ് സെക്രട്ടറിയായിരുന്ന ആല്‍വ ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+