സോണിയ ഗാന്ധിയെ ദില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഉടന്‍ ആശുപത്രി വിടും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദില്ലി ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുറിച്ച് മാസങ്ങളായി സോണിയയുടെ ആരോഗ്യം തൃപ്തികരമല്ലായിരുന്നു. വാരണാസിയില്‍ റോഡ് ഷോയ്ക്കിടെ സോണിയയ്ക്ക് വയ്യാതാകുകെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകെയും ചെയ്തിരുന്നു.

 soniagandhi

നവംബറില്‍ പകര്‍ച്ച പനി പിടിപ്പെട്ടതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ദില്ലിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സോണിയ ആശുപത്രി വിട്ടത്.

ശരീരിക ബുദ്ധിമുട്ടുകള്‍കൊണ്ട് ഫെബ്രുവരി-മാര്‍ച്ചിലെ അഞ്ചു സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിലും സോണിയ പങ്കെടുത്തിരുന്നില്ല. ആ സമയത്ത് സോണിയ വിദേശത്ത് ഹെല്‍ത്ത് ചെക്കപ്പിനായി പോയിരുന്നു.

English summary
Sonia Gandhi admitted to Delhi hospital, to be discharged.
Please Wait while comments are loading...