കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിന് ഒരൊറ്റ വില ഈടാക്കണം; വിവേചനം പാടില്ല, കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധിയും മമതയും

Google Oneindia Malayalam News

ദില്ലി: കൊറോണ വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുമാണ് രാജ്യത്തുടനീളം വാക്‌സിന് ഒരു വില ഈടാക്കണമെന്ന് ആവശ്യപ്പെട്ടത്. വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. കൊറോണ കാരണം പ്രതിസന്ധിയിലായ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണ് വാക്‌സിന്‍ നയം എന്ന് സോണിയ പറഞ്ഞു.

s

കഴിഞ്ഞ വര്‍ഷം കൊറോണ കാരണമുണ്ടായ പ്രതിസന്ധി നാം കണ്ടതാണ്. എന്നിട്ടും ഇത്തരം വിവേചനപരമായ നടപടികള്‍ തുടരുന്നത് അംഗീകരിക്കാനാകില്ല. പൗരന്‍മാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഓടിയൊളിക്കുകയാണ്. യുവാക്കളോടുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ നിര്‍വഹിക്കുന്നില്ല. വാക്‌സിന് രാജ്യത്തുടനീളം ഒരു വില ഈടാക്കണം. വാക്‌സിനേഷന് പൗരന്‍മാര്‍ ഉയര്‍ന്ന വില നല്‍കേണ്ട സാഹചര്യമുണ്ടാകും. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന 50 ശതമാനം വാക്‌സിന്‍ തുല്യമായി വീതം വയ്ക്കണം. സര്‍ക്കര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളള്‍ പുനഃപരിശോധിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

കൊലപാതകത്തിനിടെ സുബീറയുടെ ഫോണിലേക്ക് കോള്‍ വന്നു; ഈ വേളയില്‍ പ്രതി ചെയ്തത്... ബാഗ് കണ്ടെടുത്തുകൊലപാതകത്തിനിടെ സുബീറയുടെ ഫോണിലേക്ക് കോള്‍ വന്നു; ഈ വേളയില്‍ പ്രതി ചെയ്തത്... ബാഗ് കണ്ടെടുത്തു

എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. കേന്ദ്രമോ സംസ്ഥാനമോ നല്‍കട്ടെ, ആര് നല്‍കിയാലും വാക്‌സിന് ഒരു വിലയായിരിക്കണം. ഒരു രാജ്യം ഒരു പാര്‍ട്ടി ഒരു നേതാവ് എന്ന് എപ്പോഴും പറയുന്ന ബിജെപി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന വാക്‌സിന് ഒരു വില ഈടാക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ... അറിയേണ്ട കാര്യങ്ങള്‍കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ... അറിയേണ്ട കാര്യങ്ങള്‍

മെയ് ഒന്ന് മുതലാണ് രാജ്യത്ത് 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കുന്ന വാക്‌സിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റൂട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യത്യസ്ഥ വില ഈടാക്കുന്നതിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നിട്ടുണ്ട്.

Recommended Video

cmsvideo
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് സോണിയ ഗാന്ധിയുടെ കത്ത്

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Sonia Gandhi and Mamata Banerjee criticized Narendra Modi Government Vaccine Policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X