കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍: വിലക്കയറ്റത്തിന്റെയും വര്‍ഗീയ കലാപങ്ങളുടെയും 100 ദിവസം?

Google Oneindia Malayalam News

റായ്ബറേലി: വിലക്കയറ്റവും വര്‍ഗീയ കലാപങ്ങളും നിറഞ്ഞ 100 ദിവസങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്തിന് കിട്ടിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മോദി സര്‍ക്കാര് നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ ആഞ്ഞടിച്ചത്. സ്വന്തം മണ്ഡലമായ റായ്ബറേലി സന്ദര്‍ശിക്കുകയായിരുന്നു സോണിയ.

അവശ്യസാധനങ്ങളുടെ വില കുറഞ്ഞോ ഇല്ലയോ എന്നതിനെപ്പറ്റി ജനങ്ങള്‍ മറുപടി നല്‍കും. മോദി സര്‍ക്കാരിന്റെ നൂറ് ദിവസങ്ങളില്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി എന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. സോണിയാ ഗാന്ധി മാത്രമല്ല, മറ്റ് കോണ്‍ഗ്രസ് നേതാക്കളും നൂറ് ദിവസം തികയ്ക്കുന്ന മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Modi

പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാത്ത പോലെയാണ് മോദി സര്‍ക്കാരിന്റെ 100 ദിവസങ്ങള്‍ എന്ന് പാര്‍ട്ടി വക്താവ് അഭിഷേക് സിംഗ്വി പറഞ്ഞു. തന്റെ പ്രസംഗങ്ങളിലെല്ലാം മതസൗഹാര്‍ദ്ദത്തെ കുറിച്ച് മോദി ഭംഗിയായി സംസാരിക്കുന്നു. അതേസമയം മോഹന്‍ ഭാഗവതിന്റെയും അശോക് സിംഗാളിന്റെയും യോഗി ആദിത്യനാഥിന്റെയും പ്രകോപനപരമായ പ്രസംഗങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്നു.

അധ്യാപക ദിനത്തില്‍ മോദിയുടെ പ്രസംഗം സ്‌കൂളുകളില്‍ കേള്‍പ്പിക്കണം എന്ന നിര്‍ദേശത്തെയും സിംഗ്വി ചോദ്യം ചെയ്തു. സ്വന്തം പ്രൊപഗാന്‍ഡ പ്രചരിപ്പിക്കാന്‍ വേണ്ടി രാജ്യത്തിന്റെ സംവിധനങ്ങള്‍ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മുന്‍പ് ഒരു പ്രധാനമന്ത്രിയും പ്രസിഡണ്ടും ഇത്തരം ഒരു ഉത്തരവ് നല്‍കിയിട്ടില്ല. നഴ്‌സറി സ്‌കൂളുകളിലെ കുട്ടികളെയെങ്കിലും അവര്‍ വെറുതെ വിട്ടല്ലോ എന്നും സിഗ്വി തമാശരൂപേണ പറഞ്ഞു.

English summary
Sonia Gandhi attacked Prime Minister and BJP for rise in communal tension as NDA completes 100 days in power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X