സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദില്ലിയിലെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയില്‍ വെച്ച് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോണിയയെ അടിയന്തരമായി ദില്ലിയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സോണിയ നിരീക്ഷണത്തിലാണെന്ന് ഡോ.ഡി.എസ് റാണ അറിയിച്ചു.

കെപിസിസി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം; കടുത്ത പ്രതിസന്ധിയെന്ന് നേതാക്കള്‍

നേരത്തെതന്നെ ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ അവര്‍ ചികിത്സയിലായിരുന്നു. പലതവണ വിദേശത്ത് സോണിയാ ഗാന്ധി ചികിത്സ തേടി. ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരിപാടികളില്‍ സോണിയ സജീവമല്ലായിരുന്നു. ഇതേതുടര്‍ന്ന്, ദിവസങ്ങള്‍ക്കു മുന്‍പാണ് അവര്‍ മകന്‍ രാഹുലിന് കോണ്‍ഗ്രസ് അധ്യക്ഷ പദവി കൈമാറുകയാണെന്ന് അറിയിച്ചത്.

sonia

സോണിയ ഗാന്ധി ആശുപത്രിയിലായ വിവരം രാഹുല്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വയറുവേദനയ്ക്ക് ചികിത്സ തേടിയ സോണിയയുടെ ആരോഗ്യം ഇപ്പോള്‍ തൃപ്തികരമാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. നവംബര്‍ 9ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലില്‍ പ്രചരണത്തിനെത്തിയിരുന്നു സോണിയ. സോണിയയുടെ അഭാവത്തില്‍ ഇനി രാഹുല്‍ ഗാന്ധിയാകും തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുക.

ഇന്ത്യ ന്യൂസിലന്‍ഡ്; പിച്ചിലെ ഒത്തുകളി; ഇന്ത്യന്‍ ക്യൂറേറ്ററെ ഐസിസി ചോദ്യം ചെയ്യും

English summary
Sonia Gandhi Moved To Delhi Hospital From Shimla

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്