കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേത്തി കാ ഡങ്ക, ബിടിയ പ്രിയങ്ക!!! രാഹുലിനെ വെട്ടി പ്രിയങ്ക വരുന്നു? സോണിയയ്ക്കും വേണ്ടത് അത് തന്നെ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ലോക്‌സഭയില്‍ അംഗങ്ങളുടെ എണ്ണം അമ്പതില്‍ താഴെയായി. രാജ്യസഭയിലെ അപ്രമാദിത്തവും നഷ്ടമായിക്കൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം എന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ഒരു നീക്കത്തിന് സോണിയ ഗാന്ധി തയ്യാറായിരുന്നല്ല. രാഹുല്‍ ഗാന്ധിയുടെ നേതൃഗുണവും പലതവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് എന്ച് സംഭവിക്കും എന്നതാണ് ചോദ്യം. പ്രിയങ്കയെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് ആ.ി നിയമിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയങ്ക ഗാന്ധി വദ്ര

പ്രിയങ്ക ഗാന്ധി വദ്ര

രാജീവ് ഗാന്ധി- സോണിയ ഗാന്ധി ദമ്പതിമാരുടെ രണ്ടാമത്തെ കുട്ടിയാണ് പ്രിയങ്ക ഗാന്ധി. ഇപ്പോള്‍ പ്രായം 45 വയസ്സ്.

സജീവ രാഷ്ട്രീയത്തിലില്ല

സജീവ രാഷ്ട്രീയത്തിലില്ല

രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെങ്കിലും ഇതുവരെ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി എന്ന് പറയാന്‍ ആവില്ല. ചില തിരഞ്ഞെടുപ്പ് പരിപാടികളില്‍ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്.

ഔദ്യോഗിക സ്ഥാനങ്ങള്‍ ഇല്ല

ഔദ്യോഗിക സ്ഥാനങ്ങള്‍ ഇല്ല

ഇതുവരെ പാര്‍ട്ടിയിലോ മറ്റേതെങ്കിലും ജനമാധിപത്യ സ്ഥാപനങ്ങളിലോ ഒരു ഔദ്യോഗിക സ്ഥാനവും വഹിച്ചിട്ടില്ല പ്രിയങ്ക ഗാന്ധി. എങ്കിലും ഉത്തരേന്ത്യയില്‍ പ്രിയങ്കയ്ക്ക് ശക്തമായ സ്വാധീനം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

വിവാദനായകന്റെ ഭാര്യ

വിവാദനായകന്റെ ഭാര്യ

പ്രിയങ്ക ഗാന്ധി ഇതുവരെ വലിയ വിവാദങ്ങള്‍
ഒന്നും സൃഷ്ടിച്ചിട്ടില്ലെങ്കിലും ഭര്‍ത്താവ് റോബര്‍ട്ട് വദ്ര വിവാദ നായകനാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദങ്ങള്‍ക്ക് വദ്രയുടെ പല ഇടപാടുകളും വഴിവച്ചിരുന്നു,

റായ്ബറേലിയിലും അമേത്തിയിലും

റായ്ബറേലിയിലും അമേത്തിയിലും

പ്രിയങ്കയുടെ രാഷ്ട്രീയ ഇടപെടലുകള്‍ റായ്ബറേലി, അമേത്തി എന്ന ലോക്‌സഭ മണ്ഡലങ്ങളില്‍ മാത്രമാണ് ഒതുങ്ങിനില്‍ക്കുന്നത്. അമ്മയായ സോണിയ ഗാന്ധിക്കും സഹോദരനായ രാഹുല്‍ ഗാന്ധിയ്ക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഇറങ്ങിയത് തന്നെ സംഭവം.

കോണ്‍ഗ്രസ്സിന് വേണ്ടി

കോണ്‍ഗ്രസ്സിന് വേണ്ടി

45 വര്‍ഷത്തെ ജീവിതത്തിനിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടി എന്ത് ഇടപെടലാണ് പ്രിയങ്ക ഗാന്ധി നടത്തിയത് എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ കോണ്‍ഗ്രസ് പിന്‍പറ്റുന്ന രീതികളില്‍ ഇതൊരു പ്രശ്‌നമല്ലതാനും.

ഇന്ദിര എഫക്ട്

ഇന്ദിര എഫക്ട്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ സാരി ധരിച്ച് പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ദിര ഗാന്ധിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു അന്ന് പ്രിയങ്കയുടെ വേഷവിധാനങ്ങളും ശൈലിയും.

അമേത്തി കാ ഡങ്കാ, ബിടിയ പ്രിയങ്ക

അമേത്തി കാ ഡങ്കാ, ബിടിയ പ്രിയങ്ക

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണം എന്നൊരു ആവശ്യം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നിരുന്നു. 'അമേത്തി കാ ഡങ്കാ, ബിടിയ പ്രിയങ്ക' എന്ന മുദ്രാവാക്യവും ദേശീയ ശ്രദ്ധ നേടി. പ്രിയങ്ക തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നതാണ് അമേത്തിയുടെ ആവശ്യം എന്നായിരുന്നു അത്.

പ്രിയങ്ക എന്ത് പറയും

പ്രിയങ്ക എന്ത് പറയും

ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്. സഞ്ജയ് ഗാന്ധിയുടേത് ഒരു ദുരൂഹമരണവും. വെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നുളളവര്‍ക്ക് ഇപ്പോഴും വലിയ സുരക്ഷ ഭീഷണിയുണ്ട്. മുമ്പ് പലപ്പോഴും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ വന്നപ്പോള്‍ ഇക്കാര്യങ്ങളും പലരും ഉന്നയിച്ചിരുന്നു.

സോണിയ ഗാന്ധിയുടെ താത്പര്യം

സോണിയ ഗാന്ധിയുടെ താത്പര്യം

പ്രിയങ്ക ഗാന്ധിയെ വര്‍ക്കിങ് പ്രസിഡന്റ് ആക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്നത് സോണിയ ഗാന്ധി തന്നെ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സോണിയ ഇക്കാര്യം മന്‍മോഹന്‍ സിങ്ങുമായി സംസാരിച്ചു എന്നാണ് ദേശീയ മാധ്യമം ആയ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അസുഖ ബാധിത

അസുഖ ബാധിത

സോണിയ ഗാന്ധി അസുഖ ബാധിതയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതൃത്വം സുരക്ഷിതമായ കൈകളിലേക്ക് എത്തിക്കേണ്ടതും ഉണ്ട്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി തഴയപ്പെടുന്നു എന്നതും ചോദ്യമാണ്.

രാഹുലിന്റെ കാര്യം

രാഹുലിന്റെ കാര്യം

ദേശീയ രാഷ്ട്രീയത്തിലേക്ക് രാഹുല്‍ ഗാന്ധിയുടെ പ്രവേശനം ബഹളമയം ആയിരുന്നു. പല വ്യവസ്ഥാപിത രീതികളേയും പൊളിച്ചടുക്കി രാഹുല്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പക്ഷേ, കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ ആണ് സമ്മാനിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനത്ത്

വൈസ് പ്രസിഡന്റ് സ്ഥാനത്ത്

യൂത്ത് കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിലൂടെ കടന്നുവന്ന രാഹുല്‍ ഗാന്ധി 10 വര്‍ഷമായി ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലുണ്ട്. 2013 ല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ആയി. എന്നാല്‍ പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ രാഹുലിന്റെ സ്ഥാനം എന്താകും എന്ന ചോദ്യവും നിര്‍ണായകമാണ്.

English summary
A change of leadership could soon to be on the cards for the Indian National Congress party. Recently, party president Sonia Gandhi hinted at making Priyanka Gandhi Vadra, the new working president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X