• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയില്‍ കളിമാറ്റി കോണ്‍ഗ്രസ്; രംഗത്തിറങ്ങി സോണിയാ ഗാന്ധി, കോണ്‍ഗ്രസിന് പിന്തുണ കൂടി

ദില്ലി: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കോണ്‍ഗ്രസ് വ്യത്യസ്തമായ നീക്കം നടത്തുന്നു. രാഹുല്‍ ഗാന്ധി മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇറങ്ങിയിരിക്കുകയാണ് മഹാരാഷ്ട്രയില്‍. പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കരുതെന്നാണ് കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് സോണിയാ ഗാന്ധി തന്നെ ഐക്യചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. സോണിയ മുന്‍കൈയ്യെടുത്ത് നടത്തിയ ആദ്യ ചര്‍ച്ച ഫലം കാണുകയും ചെയ്തു. അംബേദ്കറിന്റെ കൊച്ചുമകന്റെ പാര്‍ട്ടിയെ കൂടെ നിര്‍ത്താനാണ് സോണിയ ആദ്യം ശ്രമിച്ചത്. ഒരിക്കലും ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. വിശദവിവരങ്ങള്‍ ഇങ്ങനെ....

ഇനി മാസങ്ങള്‍ മാത്രം

ഇനി മാസങ്ങള്‍ മാത്രം

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. ബിജെപി-ശിവസേന സഖ്യമാണ് ജനവിധി തേടുന്നത്. മറുഭാഗത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും. പ്രതിപക്ഷമായ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിലേക്ക് കൂടുതല്‍ ചെറുപാര്‍ട്ടികളെ ചേര്‍ക്കാനാണ് സോണിയാ ഗാന്ധിയുടെ ശ്രമം.

വിബിഎയെ കൂടെ നിര്‍ത്തും

വിബിഎയെ കൂടെ നിര്‍ത്തും

അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് വഞ്ചിത് ബഹുജന്‍ അഗതി (വിബിഎ) പാര്‍ട്ടി. ഇവരുമായി സഖ്യമുണ്ടാക്കാനാണ് സോണിയയുടെ ശ്രമം. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും വന്‍ വോട്ട് ബാങ്കാണ് വിബിഎ. ദളിതുകളും മുസ്ലിംകളും പ്രകാശ് അംബേദ്കറെ പിന്തുണയ്ക്കുന്നുണ്ട്.

 ആദ്യ ചര്‍ച്ച വിജയം

ആദ്യ ചര്‍ച്ച വിജയം

ദളിത് സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് വിബിഎയുടെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ ദേശീയ വക്താവ് ലക്ഷ്മണ്‍ മാനെ ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസിന് അനുകൂലമായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധി നേരിടുന്ന വേളയാണിത്.

 കോണ്‍ഗ്രസിനൊപ്പം നില്‍ക്കും

കോണ്‍ഗ്രസിനൊപ്പം നില്‍ക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷനിര കെട്ടിപ്പടുക്കുന്നതിന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ലക്ഷ്മണ്‍ മാനെ പറഞ്ഞു. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇനി പ്രകാശ് അംബേദ്കറുമായി സോണിയ ചര്‍ച്ച നടത്തും. മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്ക് വരുന്ന ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

പ്രകാശ് അംബേദ്കറിന്റെ വിബിഎ, അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎം, ജനതാദള്‍ (എസ്) എന്നിവര്‍ ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ചിരുന്നു. ഭാരിപ് ബഹുജന്‍ മഹാസംഘ് എന്ന പേരിലാണ് സഖ്യമുണ്ടാക്കിയത്. ഇവരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും അന്ന് നടന്നില്ല. 48 ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷിയായ എന്‍സിപി നാല് സീറ്റില്‍ ജയിക്കുകയും ചെയ്തു.

പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സി

English summary
Sonia Gandhi to meet Prakash Ambedkar to make an alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X