Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്‌ട്രപതിക്കെതിരായ പരാമർശം; സോണിയ ഗാന്ധിക്കെതിരെ പരാതി, 'ഭരണഘടനാ അധികാരിയെ അപമാനിച്ചു'

ന്യൂഡൽഹി: ബജറ്റ് പ്രസംഗത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പരാതി. ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ കോടതിയിലാണ് അഭിഭാഷകൻ പരാതി നൽകിയത്. മുസാഫർപൂർ ആസ്ഥാനമായുള്ള അഭിഭാഷകനായ സുധീർ ഓജയാണ് പരാതി നൽകിയത്.

രാജ്യത്തെ പരമോന്നത ഭരണഘടനാ അധികാരിയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്‌ച പരാതി നൽകിയത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധ്രയെയും കൂട്ടുപ്രതികളായി ചേർത്ത് നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

soniagandhicasepresident

'പാവം എന്ന പരാമർശം നടത്തി സോണിയാ ഗാന്ധി രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചു. രാജ്യത്തെ പരമോന്നത ഭരണഘടനാ അധികാരിയോടുള്ള അനാദരവാണിത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വധ്രയും ഇതിൽ കൂട്ടുപ്രതികളാണ്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുക്കണം' ഓജ പറയുന്നു.

കേസ് ഫെബ്രുവരി 10ന് കോടതി പരിഗണിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ രാഷ്ട്രപതിയുടെ സംയുക്ത പ്രസംഗത്തിന് ശേഷം, സോണിയ ഗാന്ധിയോട് സഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകർ ദ്രൗപതി മുർമുവിന്റെ മണിക്കൂറുകളോളം നീണ്ട പ്രസംഗത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിവാദ പ്രസ്‌താവന ഉണ്ടായത്.

"അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളർന്നിരുന്നു... അവർക്ക് സംസാരിക്കാൻ പോലും പ്രയാസമായിരുന്നു, പാവം" എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. വിരസമെന്നായിരുന്നു രാഹുൽ ഗാന്ധി രാഷ്ട്രപതിയുടെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. ഈ സമയത്ത് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരും അവിടെ ഉണ്ടായിരുന്നു.

എന്നാൽ ഈ പ്രസ്‌താവനകൾക്ക് എതിരെ ബിജെപിയും സർക്കാരും കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. രാജ്യത്തെ പത്ത് കോടിയോളം വരുന്ന ആദിവാസി വിഭാഗത്തെയാണ് സോണിയ ഗാന്ധി ആക്ഷേപിച്ചതെന്നും ദളിതർ, പിന്നാക്ക വിഭാഗക്കാർ എന്നിവർ മുൻനിരയിൽ വരുമ്പോൾ എക്കാലവും കോൺഗ്രസിന്റെ നിലപാട് ഇങ്ങനെ തന്നെയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയത്തിൽ രാഷ്ട്രപതി ഭവനും ഒരു പ്രസ്‌താവന പുറത്തിറക്കിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ പരാമർശം സ്വീകാര്യമല്ല എന്നും ദ്രൗപതി മുർമു ക്ഷീണിതയല്ലെന്നും അതിൽ പറഞ്ഞിരുന്നു. സോണിയ ഗാന്ധിയുടെ പേര് പരാമർശിക്കാതെ രാഷ്ട്രപതിഭവൻ അവരുടെ പരാമർശത്തെ അപലപിക്കുകയും ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സോണിയക്കെതിരെ പരാതി വന്നിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+