കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം: പട്ടികയില്‍ സോണിയയും രാഹുലും?

Google Oneindia Malayalam News

ദില്ലി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച പ്രമുഖരില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ആരോപണം. മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കേസ് അന്വേഷിക്കുന്ന കമ്മീഷന്‍ എന്നിവര്‍ക്ക് അയച്ച കത്തിലാണ് സ്വാമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരുണ്ട് എന്ന് അറിഞ്ഞിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ എടുത്തില്ല എന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഇക്കാര്യം കാണിച്ച് കത്തെഴുതിയിട്ടുണ്ട്. ഇരുവര്‍ക്കും എതിരെ ഒരു നടപടിയും ആരും എടുത്തിട്ടില്ല - സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

sonia-rahul

കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്തെ എട്ട് മന്ത്രിമാരെങ്കിലും കള്ളപ്പണക്കാരുടെ പട്ടികയിലുണ്ട് എന്നും ഇദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം കള്ളപ്പണം സൂക്ഷിച്ച മൂന്ന് വ്യവസായികളുടെ പേരുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രദീപ് ബര്‍മന്‍, പങ്കജ് ചിമന്‍ലാല്‍, രാധ ടിംബ്ലോ എന്നിവരുടെ പേരുകളാണ് സുപ്രീം കോടതിയില്‍ കേന്ദ്രം വെളിപ്പെടുത്തിയത്.

വിദേശ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള്‍ പുറത്തുവന്നാല്‍ അത് കോണ്‍ഗ്രസിന് വലിയ പ്രയാസമാകുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അത്തരത്തിലുള്ള പ്രശ്‌നമില്ല എന്നും ബി ജെ പി ഉരുണ്ടുകളിക്കുകയാണ് എന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചിരുന്നു. ഇതിനിടയിലാണ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

English summary
Senior BJP leader Subramanian Swamy has claimed that Congress president Sonia Gandhi and her son Rahul Gandhi are in the list of people who have stashed black money in foreign banks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X