കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീപ്പൊരിയായി സോണിയ.... മോദിയെ വലിച്ചുകീറി, നല്ല പ്രാസംഗികന്‍!! സമ്പൂര്‍ണ പരാജയം, വാഗ്ദാനം മാത്രം!!

മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോണിയ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് രണ്ടു കല്‍പ്പിച്ച് രംഗത്ത്. മുതിര്‍ന്ന നേതാവായ സോണിയാ ഗാന്ധിയെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് പ്രചാരണം സൂപ്പറാക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രസംഗത്തില്‍ മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണപരാജയത്തെയും വിമര്‍ശിക്കാനാണ് സോണിയ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ അമ്മയും മകനും സൂക്ഷിച്ചോ എന്ന തരത്തിലുള്ള മോദിയുടെ പ്രസംഗത്തെ പൊളിക്കാനാണ് സോണിയ എത്തിയതെന്നാണ് സൂചന.

മോദി നല്ല പ്രാസംഗികനാണെന്നും എന്നാല്‍ വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹമെന്നും സോണിയ പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ സോണിയയും വന്നതോടെ ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടി കിട്ടുമെന്ന് വരെ പ്രവചനമുണ്ട്.

മോദി നല്ല പ്രാസംഗികന്‍

മോദി നല്ല പ്രാസംഗികന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രാസംഗികനാണ്. അദ്ദേഹം സംസാരത്തിലൂടെയാണ് ജനങ്ങളെ വീഴ്ത്തുന്നത്. ഒരു സുന്ദരനായ നടനെ പോലെയാണ് മോദിയുടെ വാക്കുകള്‍. എന്നാല്‍ അദ്ദേഹം ഇത്തരം അസംബന്ധങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കട്ടെയെന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നത്. എന്നിട്ട് രാജ്യത്തിന്റെ വിശപ്പ് മാറ്റാന്‍ അദ്ദേഹം പരിശ്രമിക്കട്ടെ. മോദി ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. പ്രസംഗങ്ങള്‍ കൊണ്ട് ഒരിക്കലും വയറുകള്‍ നിറയ്ക്കാനാവില്ല. അതിന് ഭക്ഷണമാണ് വേണ്ടതെന്നും സോണിയ മോദിയെ ഓര്‍മിപ്പിച്ചു.

എല്ലാത്തിലും മൗനം

എല്ലാത്തിലും മൗനം

മോദി വിദേശത്തും സ്വദേശത്തും ഇന്ത്യയുടെ മഹത്വത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. എന്നാല്‍ പല സുപ്രധാനവിഷയങ്ങളിലും അദ്ദേഹം മൗനിയാണ്. എന്തുകൊണ്ടാണ് അദ്ദേഹം മൗനത്തില്‍ എന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മോദി ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി. പക്ഷേ ഇതില്‍ ഏതാണ് നടപ്പിലാക്കിയതെന്ന് മോദി തന്നെ വ്യക്തമാക്കണം. ഒന്നുപോലും മോദി നടപ്പിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. ഇക്കാലയളവില്‍ മോദി ഇന്ത്യയുടെ മധ്യവര്‍ഗത്തെ തകര്‍ത്തുവെന്നും അവര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും സോണിയ ആരോപിച്ചു.

അഴിമതിവിരുദ്ധ പോരാട്ടം

അഴിമതിവിരുദ്ധ പോരാട്ടം

മോദി അഴിമതിക്കെതിരെ പോരാടുകയാണെന്ന് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ ആരെയാണ് അതിന് അദ്ദേഹം മാതൃകയാക്കുന്നത്. സത്യത്തില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരാണ് മോദിയുടേത്. കര്‍ണാടകയില്‍ യെദ്യൂരപ്പയെ കൂടെ നിര്‍ത്തുകയാണ് ബിജെപിയും മോദിയും ചെയ്തത്. ഇത്രയേറെ അഴിമതി ആരോപണങ്ങളും കേസുകളും നേരിട്ട മറ്റൊരു നേതാവും ബിജെപിയില്‍ ഇല്ല. റെഡ്ഡി സഹോദരങ്ങള്‍ പോലും ബിജെപിക്കൊപ്പമാണ്. യെദ്യൂരപ്പ പറയുന്ന അതേ അഴിമതി വിരുദ്ധ പോരാട്ടമാണ് മോദിയും നടത്തുന്നതെന്ന് സോണിയ പരിഹസിച്ചു. അത് നാടിനെ നശിപ്പിക്കുന്നതാണെന്നും സോണിയ പറയുന്നു.

പ്രതിപക്ഷത്തെ പേടി

പ്രതിപക്ഷത്തെ പേടി

തന്നെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടാവരുതെന്നാണ് മോദിയുടെ ആഗ്രഹം. അതായത് പ്രതിപക്ഷത്തെ പേടിയാണ് അദ്ദേഹത്തിന്. അവരെ അംഗീകരിക്കാന്‍ പോലും മോദി തയ്യാറല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് എല്ലാ സ്ഥലത്തും അദ്ദേഹം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പോലും ഇതേ മനോഭാവം വെച്ച് പുലര്‍ത്തുന്നവരാണ്. മോദി എവിടെയൊക്കെ പ്രസംഗത്തിനായോ തിരഞ്ഞെടുപ്പ് റാലികള്‍ക്കായോ പോയിട്ടുണ്ടെങ്കില്‍ അവിടെയൊക്കെ നുണകളുടെ കൂമ്പാരമാണ് അഴിച്ചുവിടുക. അതിന് ചരിത്രത്തെ വളച്ചൊടിക്കാന്‍ പോലും അദ്ദേഹത്തിന് മടിയില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില വീരനായകരെ പോലും രാഷ്ട്രീയനേട്ടത്തിനായി മോദി ഉപയോഗിക്കുന്നുണ്ടെന്ന് സോണിയ ആരോപിച്ചു.

കര്‍ണാടകയെ അവഗണിച്ചു

കര്‍ണാടകയെ അവഗണിച്ചു

സംസ്ഥാനത്തെ എല്ലാ തരത്തിലും മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് സോണി പറയുന്നു. വരള്‍ച്ചാദുരിത്വാശ്വാസ തുകയായി കര്‍ണാടകത്തിന് ലഭിച്ചത് വളരെ കുറഞ്ഞ പണമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് ഏറ്റവുമധികം പണം നല്‍കിയത്. കര്‍ഷകരുടെ ദുരിതവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ സിദ്ധരാമയ്യ ശ്രമിച്ചപ്പോള്‍ അതിന് പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്ന് സോണിയ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങളെയും മുഖ്യമന്ത്രിയെയും ഒരുപോലെ അപമാനിച്ചിരിക്കുകയാണ് മോദി. അങ്ങനെയുള്ള ഒരാള്‍ക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ വോട്ടുചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും സോണിയ ആഹ്വാനം ചെയ്തു.

ഖനനമാഫിയ മുതല്‍ ഭൂമാഫിയ വരെ... മാവോയിസ്റ്റുകള്‍ പണം വാരിക്കൂട്ടുന്നു!! 140 കോടി വാര്‍ഷിക വരുമാനം!!ഖനനമാഫിയ മുതല്‍ ഭൂമാഫിയ വരെ... മാവോയിസ്റ്റുകള്‍ പണം വാരിക്കൂട്ടുന്നു!! 140 കോടി വാര്‍ഷിക വരുമാനം!!

ബാലികമാര്‍ ലൈംഗിക അടിമകള്‍.. തൊഴില്‍രഹിതര്‍ ചാവേര്‍, ഐസിസ് ഇല്ലാതായിട്ടില്ല, അഫ്ഗാനില്‍ ശക്തം!!ബാലികമാര്‍ ലൈംഗിക അടിമകള്‍.. തൊഴില്‍രഹിതര്‍ ചാവേര്‍, ഐസിസ് ഇല്ലാതായിട്ടില്ല, അഫ്ഗാനില്‍ ശക്തം!!

English summary
sonia says Modi a good orator but speeches cant fill empty stomachs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X