സോണിയ Vs സുഷമ: ഉരുക്കുവനിതകളുടെ യുദ്ധത്തിന് 16 വര്‍ഷത്തെ പഴക്കം!

പാര്‍ലമെന്റിലും പുറത്തും രണ്ട് വനിതാ നേതാക്കളുടെ വാക്കുകള്‍ കൊണ്ടുള്ള യുദ്ധം നടക്കുകയാണ്. ആക്രമിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ചെറുത്തുനില്‍ക്കുന്നത് ഇന്ത്യയുടെ മികച്ച വിദേശകാര്യ മന്ത്രിമാരില്‍ ഒരാളായ സുഷമ സ്വരാജ്. ലളിത് മോദി വിവാദമാണ് വിഷയം. സുഷമ രാജിവെക്കാതെ വിടില്ലെന്ന് സോണിയ. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സുഷമയും.

രാജ്യത്തെ ശക്തരായ വനിതാ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലാണ് സോണിയാ ഗാന്ധിക്കും സുഷമ സ്വരാജിനും സ്ഥാനം. ഒരാള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക്. മറ്റെയാള്‍ ബി ജെ പിയുടെ ഏറ്റവും പ്രബലയായ വനിതാ നേതാവ്. ഇരുവരും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 16 വര്‍ഷത്തെ കഥയുണ്ട് സോണിയ - സുഷമ ഏറ്റുമുട്ടലിന് പറയാന്‍. അതിങ്ങനെ.

സോണിയാഗാന്ധി അറ്റ് ബെസ്റ്റ്

സോണിയാഗാന്ധി അറ്റ് ബെസ്റ്റ്

1998 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയായതിന് പിന്നാലെ സോണിയ 99ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്ന് വെറും 62 ദിവസം കൊണ്ടാണ് അവര്‍ പ്രസിഡണ്ടായത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ പാര്‍ട്ടിക്ക് കൂടിയേ തീരുമായിരുന്നുള്ളൂ

ഭാഗ്യം പരീക്ഷിക്കാനില്ല, രണ്ടിടത്ത് മത്സരിച്ചു

ഭാഗ്യം പരീക്ഷിക്കാനില്ല, രണ്ടിടത്ത് മത്സരിച്ചു

ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ രണ്ട് മണ്ഡലങ്ങളാണ് അവര്‍ തിരഞ്ഞെടുത്തത്. കര്‍ണാടകയിലെ ബെല്‌ലാരിയും ഉത്തര്‍ പ്രദേശിലെ അമേഠിയും. പാര്‍ട്ടിയിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും സോണിയ ഗാന്ധിയുടെ പ്രതാപത്തിന്റെ തുടക്കമായിരുന്നു അത്.

സുഷമ സ്വരാജ് ചിത്രത്തിലേക്ക്

സുഷമ സ്വരാജ് ചിത്രത്തിലേക്ക്

കോണ്‍ഗ്രസിന്റെ കോട്ടയായ ബെല്ലാരിയില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തയായ സ്ഥാനാര്‍ഥിയായി അങ്ങനെ സോണിയ. സോണിയയെ ചെറുക്കാനായി ബി ജെ പി നിയോഗിച്ചത് തീപ്പൊരി നേതാവായ സുഷമ സ്വരാജിനെ.

സുഷമ വരുന്നു, അതിങ്ങനെ

സുഷമ വരുന്നു, അതിങ്ങനെ

പ്രാദേശിക ബി ജെ പി നേതാക്കളും ആര്‍ എസ് എസ് പ്രചാരകരും മാത്രമായിരുന്നു സുഷമ സ്വരാജിന് കൂട്ടിന്. എന്നാല്‍ വെറുതെ വിടാന്‍ സുഷമ തീരുമാനിച്ചിരുന്നില്ല. ബെല്ലാരിയില്‍ എത്തി വെറും മുപ്പത് കൊണ്ട് അവര്‍ കന്നഡ പഠിച്ചു. പിന്നീട് പ്രചാരണം കന്നഡിഗരുടെ മാതൃഭാഷയിലായി.

ചോദ്യം ചെയ്തത് വിദേശ പൗരത്വം

ചോദ്യം ചെയ്തത് വിദേശ പൗരത്വം

അന്ന് ഇന്ത്യയില്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നത് സോണിയയുടെ വിദേശ പൗരത്വമായിരുന്നു. അത് തന്നെയായിരുന്നു സുഷമസ്വരാജിന്റെയും ഏറ്റവും വലിയ പ്രചരായുധം. എന്നാല്‍ ഇതൊന്നും വിലപ്പോയില്ല. 56000 വോട്ടുകള്‍ക്ക് സുഷമ സ്വരാജിനെ സോണിയാ ഗാന്ധി തോല്‍പിച്ചു.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക്

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക്

ബെല്ലാരിയില്‍ മാത്രമല്ല, അമേഠിയിലും സോണിയാ ഗാന്ധി ജയിച്ചു. ബെല്ലാരിയില്‍ നിന്നും രാജിവെച്ച അവര്‍ അമേഠി എം പിയായി പാര്‍ലമെന്റിലെത്തി. പ്രതിപക്ഷ നേതാവുമായി.

സുഷമ ചെയ്തത് വെറുതെയായില്ല

സുഷമ ചെയ്തത് വെറുതെയായില്ല

സോണിയാ ഗാന്ധിക്കെതിരെ അവരുടെ തട്ടകത്തില്‍ യുദ്ധം നയിച്ച സുഷമയുടെ പ്രാവീണ്യം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അന്ന് കേന്ദ്രം ഭരിക്കുകയായിരുന്ന വാജ്‌പേയി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി അവര്‍. പിന്നീട് ആരോഗ്യമന്ത്രിയുമായി.

സോണിയ പ്രധാനമന്ത്രിയാകാനില്ല

സോണിയ പ്രധാനമന്ത്രിയാകാനില്ല

2004 ല്‍ കേന്ദ്രത്തില്‍ അധികാരമാറ്റമുണ്ടായി. കോണ്‍ഗ്രസ് ജയിച്ച ആ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ പ്രധാനമന്ത്രിയായി സോണിയ കണ്ടെത്തിയത് മന്‍മോഹന്‍ സിങിനെ. സോണിയാ ഗാന്ധിക്കെതിരെ അപ്പോഴും സുഷമയും ഉമാഭാരതിയും പൗരത്വത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

സോണിയയുടെ സീറ്റില്‍ സുഷമ

സോണിയയുടെ സീറ്റില്‍ സുഷമ

2009 ല്‍ വീണ്ടും കോണ്‍ഗ്രസ് തന്നെ ജയിച്ചു ഭരണം നിലനിര്‍ത്തി. ബി ജെ പിയാകട്ടെ സുഷമ സ്വരാജിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. സോണിയാ ഗാന്ധി മുന്‍പ് ഇരുന്ന പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ അങ്ങനെ സുഷമ സ്വരാജ് എത്തി.

സുഷമ കേന്ദ്രമന്ത്രിയാകുന്നു

സുഷമ കേന്ദ്രമന്ത്രിയാകുന്നു

2014 തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരമാറ്റം ഉണ്ടായി. നരേന്ദ്ര മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായി മിന്നുന്ന പ്രകടനമാണ് സുഷമ നടത്തിയത്. 44 സീറ്റില്‍ ഒതുക്കപ്പെട്ട കോണ്‍ഗ്രസിലാകട്ടെ, പാര്‍ലമെന്ററി പാര്‍ട്ടി നോതാവാകാന്‍ പോലും സോണിയ തയ്യാറായില്ല.

പ്രശ്‌നങ്ങള്‍ തീരുന്നു

പ്രശ്‌നങ്ങള്‍ തീരുന്നു

പിന്നീടുള്ള കുറേ കാലം സോണിയാ ഗാന്ധിയും സുഷമ സ്വരാജും നല്ല ബന്ധത്തിലായിരുന്നു. ഇരുവരും കെട്ടിപ്പിടിക്കുന്നതും കൈ കൊടുക്കുന്നതും മറ്റുമായ ചിത്രങ്ങള്‍ ഇഷ്ടംപോലെ കാണാനുണ്ടായിരുന്നു.

ലളിത് മോദി വിവാദം എല്ലാം തകര്‍ത്തു

ലളിത് മോദി വിവാദം എല്ലാം തകര്‍ത്തു

ലളിത് മോദി വിവാദം പൊന്തിവന്നതോടെ സുഷമ സ്വരാജും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധം ശരിക്കും വഷളായി. നേതാക്കള്‍ പേര് പറഞ്ഞ് തന്നെ ആക്രമണം തുടങ്ങി. സോണിയാ ഗാന്ധിയുടെ മകന്‍ രാഹുല്‍ ഗാന്ധിയാകട്ടെ സുഷമ സ്വരാജ് ലളിത് മോദിയില്‍ നിന്നും പണം വാങ്ങി എന്ന് വരെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+