വിരോധം ബാങ്കുവിളിയും ഭജനയുമല്ല; ലൗഡ് സ്പീക്കറിനെതിരെയാണെന്ന് സോനു നിഗം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ബാങ്കുവിളിയും ഭജനയും കാരണം മനുഷ്യര്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് ട്വീറ്റ് ചെയ്ത് വിവാദത്തിലായ പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം തന്റെ പരാമര്‍ശത്തിന് വിശദീകരണവുമായി വീണ്ടും രംഗത്തെത്തി. ബാങ്കുവിളിയെയും ഭജനയെയുമല്ല താന്‍ കുറ്റപ്പെടുത്തിയത്. അത് അത്യുച്ചത്തില്‍ കേള്‍പ്പിക്കുന്നതിനെതിരെയാണെന്ന് സോനു വ്യക്തമാക്കി.

നേരത്തെയുള്ള തന്റെ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നു. ഓരോരുത്തരും അവരവരുടെ ഐക്യുവിലാണ് പ്രതികരിക്കുന്നത്. ലൗഡ് സ്പീക്കര്‍ പള്ളിയിലോ അമ്പലത്തിലോ അനുവദിക്കരുതെന്നാണ് തന്റെ അഭിപ്രായം. പണ്ടുകാലത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. പിന്നെ എങ്ങിനെയാണിത് ആചാരമാവുകയെന്നും സോനു ചോദിക്കുന്നു.

sonunigam

ഞാന്‍ ഒരു മുസ്ലീം അല്ല. പിന്നെ എന്തിനാണ് രാവിലെ പള്ളിയില്‍ നിന്നുള്ള ബാങ്കുവിളിയില്‍ ഉണരുന്നത്. തന്നെ ഇതിന് നിര്‍ബന്ധിക്കുമ്പോള്‍ ഇന്ത്യയിലെ മതേതരത്വമാണ് ഇല്ലാതാകുന്നത്. മുഹമ്മദിന്റെ കാലത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. ഭക്തരെ ഉണര്‍ത്താന്‍ അമ്പലത്തിലോ ഗുരുദ്വാരയിലോ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും സോനു പറഞ്ഞു.

English summary
Sonu Nigam tweets again, says problem with loudspeaker, not azaan or aarti
Please Wait while comments are loading...