കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വിമാന യാത്രകള്‍ക്ക് ആധാറും വോട്ടര്‍ ഐഡിയും! കേന്ദ്രത്തിന്‍റെ പുതിയ ചട്ടം പ്രാബല്യത്തില്‍!

ആധാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കാനിരിക്കുന്ന നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വിമാനയാത്രകള്‍ക്ക് പുതിയ ചട്ടം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ആധാറിന് പുറമേ പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ് പോര്‍ട്ട്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് എന്നിവയായിരിക്കും ആഭ്യന്തര വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സമര്‍പ്പിക്കേണ്ട തിരിച്ചറിയല്‍ രേഖകള്‍. വിമാനങ്ങളില്‍ നോ ഫ്ലൈ ലിസ്റ്റ് പുറത്തിറക്കാനിരിക്കെയാണ് ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യാന്തര യാത്രകള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ചട്ടങ്ങള്‍ വ്യോമയാന മന്ത്രാലയം പുറത്തുവിടുക.

രാജ്യത്തിനകത്ത് വിമാന യാത്ര നടത്തുന്നതിന് പാസ്‌പോര്‍ട്ടോ ആധാര്‍ നമ്പറോ നിര്‍ബന്ധമായും വേണ്ടി വരുമെന്ന് വ്യോമയാന മന്ത്രാലയത്തെ ഉദ്ധരിച്ച് ഏപ്രിലില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ വിമാനയാത്രയില്‍ നിന്ന് വിലക്കുന്നതിന് പുറമേ യാത്രക്കാരെ കൃത്യമായി കണ്ടെത്തുന്നതിനുമാണ് ഇതെന്നാണ് വ്യോമയാന മന്ത്രാലയം നല്‍കിയ വിശദീകരണം. കുറ്റകൃത്യത്തിന്‍റെ സ്വഭാവമനുസരിച്ച് യാത്രക്കാരെ നാലായി തിരിച്ചായിരിക്കും യാത്രവിലക്ക് ഏര്‍പ്പെടുത്തുക. നിലവില്‍ ആഭ്യന്തര യാത്രയ്ക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. യാത്രക്കാരെ തിരിച്ചറിയുന്നതിനും മാര്‍ഗങ്ങളില്ല.

airplane

വിമാനയാത്രക്കിടെ എയര്‍ലൈന്‍ ജീവനക്കാരോട് വിഐപി യാത്രക്കാര്‍ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അച്ചടക്കമില്ലാത്ത യാത്രതക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി വിമാന കമ്പനികള്‍ വ്യോമയാന മന്ത്രാലയത്തെ സംഭവിച്ചത്. ശിവസേന എംപി രവീന്ദ്ര ഗെയ്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ വ്യോമയാന മന്ത്രാലയത്തിന്‍റെ നീക്കം.

English summary
You will have to mandatorily furnish the details of either Aadhaar, driving licence, passport or Pan number while booking a domestic flight ticket, as per a newspaper report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X