• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഞ്ച് പോലീസുകാരുടെ മൃതദേഹം കത്തിക്കാൻ ശ്രമിച്ചെന്ന് വികാസ് ദുബെ: ശ്രമം തെളിവ് നശിപ്പിക്കാൻ!!

 • By Desk

ലഖ്നൊ: ഗുണ്ടാ നേതാവ് വികാസ് ദുബെ മധ്യപ്രദേശിൽ നിന്ന് അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാൺപൂരിൽ നിന്ന് മധ്യപ്രദേശിലെ മധ്യപ്രദേശിലേക്ക് കടന്ന ദൂബെയെ ഉജ്ജയിനിൽ നിന്നാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ദൂബെയെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് മധ്യപ്രദേശിലെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.

സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. ഗുണ്ടാ നേതാവിന് രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായുമുള്ള ബന്ധവും അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തിൽ നിന്നാണ് ദുബെയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ആറ് ദിവസത്തെ തിരച്ചിലിനാണ് ഇതോടെ അവസാനമായിട്ടുള്ളത്. കാൺപൂരിലെ വീട്ടിന് സമീപം പതിയിരുന്ന് പോലീസ് റെയ്ഡിനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

 കത്തിക്കാൻ നീക്കം

കത്തിക്കാൻ നീക്കം


ഉത്തർപ്രദേശിൽ പോലീസ് ഉദ്യോദസ്ഥരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗുണ്ടാത്തലവന്റെ വെളിപ്പെടുത്തൽ പുറത്ത്. തെളിവ് നശിപ്പിക്കുന്നതിനായി അഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കത്തിക്കാൻ നീക്കമുണ്ടായിരുന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ മൂന്നിന് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി മുങ്ങിയ പ്രതിയെ വ്യാഴാഴ്ച രാവിലെ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്.

cmsvideo
  Vikas Dubey ജീവിച്ചിരുന്നാല്‍ പേടി ആര്‍ക്ക് | Oneindia Malayalam
   കൂട്ടിയിട്ട നിലയിൽ

  കൂട്ടിയിട്ട നിലയിൽ


  ദുബെയുടെ വീടിന് പുറത്ത് നിന്ന് കൊല്ലപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായി കൂട്ടിയിട്ട് ഇന്ധനം ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്പത് ലിറ്ററോളം വരുന്ന ഇന്ധനം നിറച്ച ഒരു ക്യാനും മൃതദേഹങ്ങൾക്ക് സമീപത്ത് ഉണ്ടായിരുന്നു. എന്നാൽ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ മൃതദേഹങ്ങൾ അഗ്നിക്കിരയാക്കാൻ സമയം ലഭിച്ചില്ലെന്നാണ് പറയപ്പെടുന്നത്.

  പതിയിരുന്ന് ആക്രമിച്ചു

  പതിയിരുന്ന് ആക്രമിച്ചു

  വെള്ളിയാഴ്ച പുലർച്ചെ ദൂബയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെയാണ് ഇയാൾ ആക്രമിച്ചത്. ചൌബേപൂരിലെ ബിക്രു ഗ്രാമത്തിലാണ് സംഭവം. പോലീസിന് നേരെ കെട്ടിടത്തിന് മുകളിൽ നിന്ന് ഗുണ്ടാസംഘം പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ജൂലെ മൂന്നിന് രാവിലെയാണ് സംഭവം.

   വിവരം നൽകിയത് ഉദ്യോഗസ്ഥർ

  വിവരം നൽകിയത് ഉദ്യോഗസ്ഥർ

  പോലീസ് റെയ്ഡിനായി എത്തുന്ന വിവരം തനിക്ക് കൈമാറിയത് പോലീസ് വൃത്തങ്ങളായിരുന്നുവെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. അവരുമായി ബന്ധം പുലർത്തിയിരുന്നുവെന്നും പറയുന്നുണ്ട്. തൊട്ട് മുമ്പാണ് വിവരമറിയുന്നതെന്നും ഇതോടെ ആയുധങ്ങളുമായി അനുയായികളോട് ഒരുങ്ങിയിരിക്കാൻ നിർദേശിച്ചെന്നും ഇയാൾ പറയുന്നു. പോലീസ് താനുമായി ഏറ്റുമുട്ടുമെന്ന് ഭയന്നതുകൊണ്ടാണ് വെടിയുതിർക്കാൻ തീരുമാനിച്ചതെന്നും ദുബെ പറഞ്ഞുവെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പോലീസുകാറിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ചെന്ന് സമ്മതിച്ച ദുബെ ഇവ ഒളിപ്പിച്ചുവെച്ച സ്ഥലത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

  ആൾമാറാട്ടത്തിന് ശ്രമം

  ആൾമാറാട്ടത്തിന് ശ്രമം


  വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കറങ്ങിനടക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ ഉജ്ജയിനിലെ ഒരു ക്ഷേത്രത്തിൽ വെള്ളിയാഴ്ച അറസ്റ്റിലാവുന്നത്. തന്റെ പേര് ശുഭം എന്നാണെന്നാണ് ഇയാൾ പോലീസ് ഉദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്. എന്നാൽ തിരിച്ചറിയൽ കാർഡിൽ നവീൻ പാൽ എന്നായിരുന്നു പേര്. എന്നാൽ കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് ഇയാൾ വികാസ് ദുബെ ആണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

  എസ്ടിഎഫിന് കൈമാറി

  എസ്ടിഎഫിന് കൈമാറി

  തീർത്ഥാടന നഗരമായ ഉജ്ജയിനിലെ ക്ഷേത്രത്തിന്റെ പുറത്തുവെച്ചാണ് ദുബെ അറസ്റ്റിലാവുന്നത്. ഇതോടെ ആറ് ദിവസമായി പോലീസ് നടത്തിവന്ന തിരച്ചലിനാണ് അന്ത്യമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനാണ് ഇയാൾ. 250 രൂപ നൽകി വിഐപി ടിക്കറ്റെടുത്താണ് ഇയാൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്. മധ്യപ്രദേശേ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ഉത്തർ പ്രദേശിലെ പ്രത്യേക ദൌത്യസേനയുടെ കസ്റ്റഡിയിൽ വിട്ടയ്ക്കുകയായിരുന്നു.

  English summary
  Sources says Vikas Dubey confesses plan to burn bodies of cops after Kanpur encounter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X