• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്: പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടി പ്രിയാരാമന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. ബിജെപി ആന്ധ്രാ സംസ്ഥാന ജനറല്‍ സെക്രട്ടറി വി സത്യമൂര്‍ത്തിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ബിജെപിയില്‍ ചേരുമെന്ന കാര്യം പ്രിയാരാമന്‍ വ്യക്തമാക്കിയത്. തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു വി സത്യമൂര്‍ത്തി, ജില്ലാ പ്രസിഡന്‍റ് ബി ചന്ദ്ര റെഡ്ഡി തുടങ്ങിയ നേതാക്കളുമായി പ്രിയാരാമന്‍ കൂടിക്കാഴ്ച നടത്തിയത്.

മഞ്ഞുമലകള്‍ക്കിടയിലെ പോരാട്ട വിജയം; കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്

ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇക്കാര്യം പാര്‍ട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും കൂടുക്കാഴ്ചയ്ക് ശേഷം പ്രിയാരാമന്‍ വ്യക്തമാക്കി. എന്നാല്‍ ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. ഏതെങ്കിലും സ്ഥാനം ലക്ഷ്യമിട്ടല്ല ബിജെപിയില്‍ ചേരുന്നത്. പൊതുനന്മായണ് ലക്ഷ്യമെന്നും പ്രിയാരാമന്‍ പറഞ്ഞു. വിശദ വിവരങ്ങള്‍ ഇങ്ങനെ..

വികസന അജണ്ട

വികസന അജണ്ട

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രസര്‍ക്കാറിന്‍റെയും വികസന അജണ്ടയാണ് ബിജെപിയില്‍ ചേരാന്‍ തന്നെ താല്‍പര്യപ്പെടുത്തിയത്. വൈകാതെ തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും പാര്‍ട്ടിയ അംഗത്വം സ്വീകരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. താമസം ചെന്നൈയില്‍ ആയതിനാല്‍ പ്രവര്‍ത്തന മേഖലെ തമിഴ്നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നാണ് പ്രിയാരാമന്‍ പ്രതികരിച്ചത്.

അവസരമൊരുക്കും

അവസരമൊരുക്കും

പ്രിയാരാമന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള അവസരം ബിജെപി നേതൃത്വം ഉടന്‍ ഒരുക്കുമെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് പ്രിയാരാമനെ പോലുള്ള സെലിബ്രറ്റികളുടെ പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ തമിഴ്നാടിനേക്കാള്‍ ആന്ധ്രയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ബിജെപി പ്രിയരാമന് ആന്ധ്രയില്‍ പ്രവര്‍ത്തന മേഖല നല്‍കാനാണ് കൂടുതല്‍ സാധ്യത.

വിവാഹ ബന്ധം

വിവാഹ ബന്ധം

തമിഴ്നടന്‍ രഞ്ജിത്തുമായുള്ള വിവാഹ ബന്ധം 2014 ല്‍ പ്രിയാരാമന്‍ വേര്‍പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ എഐഎഡിഎംകെ നേതാവും പിന്നീട് പിഎംകെ വൈസ് പ്രസിഡന്‍റുമായിരുന്ന രഞ്ജിത്തിനോടൊപ്പം ഇടക്കാലത്ത് പൊതുപ്രവര്‍ത്തനങ്ങളിലും പ്രിയാരാമന്‍ ഇടപെട്ടിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിഎംകെ വിട്ട ര‍ഞ്ജിത്ത് ടിടിവി ദിനകരന്‍റെ പാര്‍ട്ടിയായ എഎംഎംകെയില്‍ ചേര്‍ന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു രഞ്ജിത്ത് പാര്‍ട്ടി വിട്ടത്.

1993 ല്‍

1993 ല്‍

1993 ല്‍ റിലിസായ വല്ലി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രിയാരാമാന്‍ അതേവര്‍ഷം തന്നെ ഐവി ശശി സംവിധാനം ചെയ്ത അര്‍ത്ഥന എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിറ്റേവര്‍ഷം പുറത്തിറങ്ങിയ കാശ്മീരം, സൈന്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രിയാരാമന്‍ മലയാളത്തില്‍ ചുവടുറപ്പിച്ചു. മാന്ത്രികം, ഇന്ദ്രപ്രസ്ഥം, അസുരവംശം, ആറാം തമ്പുരാന്‍ എന്നിങ്ങനെ 15 ലേറെ മലയാളം സിനിമകള്‍ക്ക് പുറമെ ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളിലും പ്രിയാരാമന്‍ അഭിനയിച്ചു.

സീരിയലുകളില്‍

സീരിയലുകളില്‍

1999 ല്‍ പുറത്തിറങ്ങിയ ഗാന്ധിയനായിരുന്നു അവസാന മലയാളം ചിത്രം. സിനിമാ രംഗത്ത് നിന്ന് പിന്‍വാങ്ങിയ പ്രിയരാമന്‍ പിന്നീട് ടെലിവിഷന്‍ സീരിയല്‍ രംഗത്തായിരുന്നു സജീവമായത്. 2018 ല്‍ പാടി പാടി ലെച്ചേ മാനസു എന്ന തെലുഗ് ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയെങ്കിലും പഴയ വിജയം ആവര്‍ത്തിക്കാനായില്ല. ഒരു ടെലിവിഷന്‍ ചാനല്‍ ഒരുക്കിയ പരമ്പരയിലൂടെ 2017 ല്‍ മലയാളത്തിലേക്കും പ്രിയാരാമന്‍ തിരിച്ചുവന്നിരുന്നു. പതിനാല് വർഷങ്ങൾക്ക് ശേഷമായിരുന്നു പ്രിയാരാമന്‍റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്.

വിയോജിപ്പുള്ളവരെ പുറത്താക്കാമെന്ന ധാരണ ഇവിടെ വേണ്ട; ബി ഗോപാലകൃഷ്ണനെതിരെ മുഖ്യമന്ത്രി

English summary
south indian actress priya raman to join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X