മൂന്ന് ദിവസം മുമ്പേ കാലവര്‍ഷം പറന്നെത്തി, കേരളത്തില്‍ ഇത്തവണ എന്താകും?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ തീരം കടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷം മൂന്ന് ദിവസം മുമ്പേ കാലവര്‍ഷം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍.

മെയ് 17ന് എത്തുന്ന തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയിലെ ഭൂരിഭാഗം കൃഷിക്കാരും ജലസേചനത്തിനായി ഉപയോഗിക്കാറുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപുകള്‍, ആന്‍ഡമന്‍ സമുദ്രം എന്നിവടങ്ങളിലാണ് ഇത്തവണ നേരത്തെ കാലവര്‍ഷം എത്തിയത്.

mansoon

72 മണിക്കൂര്‍ മുമ്പാണ് തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയത്. ഇതോടെ മെയ് 15 മുതല്‍ മെയ് 17 വരെ കരുതല്‍ നടപടിയെടുക്കണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൂന്ന് ദിവസം മുമ്പേ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമന്‍ തീരങ്ങളില്‍ എത്തിയെങ്കിലും കേരളത്തിലേക്ക് എപ്പോള്‍ മഴ എത്തും എന്നതിനെ കുറിച്ചുള്ള കൃത്യമായ വിശദീകരണം കാലവസ്ഥ വകുപ്പ് കേന്ദ്രം നല്‍കിയിട്ടില്ല.

English summary
Southwest monsoon arrives three days early in Andaman and Nicobar islands.
Please Wait while comments are loading...