Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്പി സഖ്യത്തിന് നഷ്ടമായത് ഉറപ്പിച്ച 60 സീറ്റുകള്‍, കാരണം വെളിപ്പെടുത്തി മുന്‍ ആര്‍എല്‍ഡി അധ്യക്ഷന്‍

ദില്ലി: സമാജ് വാദി സഖ്യത്തിന് ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാത്തതിന് കാരണം വെളിപ്പെടുത്തി മുന്‍ ആര്‍എല്‍ഡി അധ്യക്ഷന്‍ മസൂദ് അഹമ്മദ്. എസ്പി സഖ്യത്തിന് ഉറപ്പായും കിട്ടേണ്ട 60 സീറ്റുകളാണ് നഷ്ടമായത്. ഇതിനെല്ലാം കാരണം ടിക്കറ്റ് വിതരണത്തില്‍ പിഴച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ ഏകോപനത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മസൂദ് പറയുന്നു. അതേസമയം തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആര്‍എല്‍ഡി എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടിരുന്നു. എന്നാല്‍ എസ്പി സഖ്യം വിടില്ലെന്ന് ജയന്ത് ചൗധരി നേരത്തെ പ്രഖ്യാപിച്ചതാണ്. പാര്‍ട്ടിക്ക് അഖിലേഷിനൊപ്പം നിന്നിട്ട് നഷ്ടമൊന്നും ഉണ്ടായില്ലെന്ന് ജയന്ത് ചൗധരി കരുതുന്നത്.

1

എസ്പി സഖ്യത്തില്‍ നിന്ന് മത്സരിച്ച ആര്‍എല്‍ഡി എട്ട് സീറ്റില്‍ വിജയിച്ചു. 33 മണ്ഡലത്തിലാണ് മത്സരിച്ചത്. 2017ല്‍ വെറും ഒരു സീറ്റാണ് ആര്‍എല്‍ഡിക്ക് കിട്ടിയത്. ഇതില്‍ നിന്നാണ് ആര്‍എല്‍ഡി കുതിച്ചത്. 2.85 ശതമാനം വോട്ടും ലഭിച്ചു. എന്നാല്‍ മസൂദ് അഹമ്മദ് രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിക്ക് മസൂദ് കത്തയച്ചു. പണത്തിന് വേണ്ടി ടിക്കറ്റുകള്‍ അര്‍ഹതയില്ലാത്തവര്‍ക്ക് കൊടുത്തോ എന്നായിരുന്നു ഈ കത്തിലെ ചോദ്യം. കോണ്‍ഗ്രസ് ഒഴിച്ചുള്ള എല്ലാ പാര്‍ട്ടികളും ടിക്കറ്റ് വിതരണത്തില്‍ അനധികൃതമായ കാര്യങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് മസൂദ് കുറ്റപ്പെടുത്തി. ഇതിന്റെ നഷ്ടം കൂടുതല്‍ അനുഭവിച്ചത് എസ്പിയും ആര്‍എല്‍ഡിയുമാണെന്ന് മസൂദ് പറഞ്ഞു.

വലിയ ആവേശവും ആത്മവിശ്വാസവും കാരണമാണ് എസ്പി സഖ്യം പിഴവുകള്‍ വരുത്തിയത്. ശരിയായ രീതിയില്‍ ആയിരുന്നില്ല ടിക്കറ്റ് വിതരണം നടന്നത്. അതുകൊണ്ട് നഷ്ടമായത് അറുപത് സീറ്റുകളാണ്. സഖ്യത്തില്‍ നിന്ന് ചിലര്‍ വിട്ടുനിന്നു. സഖ്യം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും അകലം കാണിക്കാന്‍ പാടില്ലായിരുന്നു. സംസ്ഥാന മുഴുവന്‍ പര്യടനം നടത്താന്‍ ജയന്ത് ചൗധരി തയ്യാറാവണമായിരുന്നു. ആദ്യ ഘട്ടത്തിന് ശേഷം അദ്ദേഹം വീട്ടിലിരുന്നു. എന്തിനാണ് അദ്ദേഹം കാത്തുനിന്നതെന്ന് അറിയില്ല. ഓംപ്രകാശ് രാജ്ബറും, കൃഷ്ണ പട്ടേലും പശ്ചിമ യുപിയിലേക്ക് വന്നില്ല. അവര്‍വരാന്‍ തയ്യാറാവണമായിരുന്നു. സഖ്യം ഒന്നിച്ചാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നുവെന്നും മസൂദ് വ്യക്തമാക്കി.

മറ്റ് വഴിയില്ലാത്തത് കൊണ്ട് എസ്പിക്ക് വോട്ട് ചെയ്യുന്നവരാണെന്ന ധാരണയില്‍ മുസ്ലീങ്ങളെ കാണുന്നത് അഖിലേഷ് അവസാനിപ്പിക്കണം. ഇതേ രീതി തുടര്‍ന്നാണ് മുസ്ലീം വോട്ടര്‍മാര്‍ എസ്പിയെ ഭാവിയില്‍ കൈവിടും. അവരുടെ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അഖിലേഷ് തയ്യാറാവണം. എസ്പിയുടെ നേതാക്കള്‍ മുസ്ലീം മേഖലകളില്‍ പോകാന്‍ പോലും തയ്യാറായിരുന്നില്ല. എക്കാലത്തും എസ്പിക്ക് അവര്‍ വോട്ട് ചെയ്യുമെന്ന് കരുതരുത്. അടുത്തിടെ നടന്ന ഹിജാബ് വിഷയം പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചില്ല. മുസ്ലീങ്ങളുടെ വോട്ട് കിട്ടിയ എംഎല്‍എമാര്‍ പോലും ഈ വിഷയത്തില്‍ മിണ്ടിയില്ല. ഈ നിലപാട് മാറ്റാന്‍ അവര്‍ തയ്യാറാവണമെന്നും മസൂദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+