കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് സഖ്യത്തിലില്ല, 38 സീറ്റ് വീതം പങ്കിട്ടു

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് മല്‍സരിക്കും. പ്രഖ്യാപനം ബിജെപിക്ക് ഉറക്കമില്ലാത്ത നാളുകള്‍ സമ്മാനിക്കുമെന്ന് മായാവതി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1993ന് ശേഷം ആദ്യമായിട്ടാണ് എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കുന്നത്. പിന്നീട് പല കാരണങ്ങളാല്‍ പിരിഞ്ഞ സഖ്യം രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് വീണ്ടും ചേരുന്നതെന്ന് മായാവതി വിശദീകരിച്ചു.

Maya

ലഖ്‌നൗവിലെ താജ്മഹല്‍ ഹോട്ടലിലായിരുന്നു അഖിലേഷ് യാദവുമൊന്നിച്ചുള്ള മായാവതിയുടെ സംയുക്ത വാര്‍ത്താസമ്മേളനം. ഉത്തര്‍ പ്രദേശിലെ രണ്ടു പ്രധാന പാര്‍ട്ടികള്‍ ഒന്നിച്ചുനീങ്ങാന്‍ തീരുമാനിച്ചുവെന്ന് മായാവതി പറഞ്ഞു. കോണ്‍ഗ്രസ് സഖ്യത്തിലുണ്ടാകില്ലെന്ന് മായാവതി സ്ഥിരീകരിച്ചു. കോണ്‍ഗ്രസിനെ കൂടെ ചേര്‍ക്കുന്നതുകൊണ്ട് പ്രത്യേക നേട്ടമില്ലെന്നും മായാവതി പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. എസ്പി-ബിഎസ്പി സഖ്യം 38 വീതം സീറ്റുകളില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന റായ്ബറേലി, അമേത്തി മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കില്ല. ബാക്കി രണ്ടു സീറ്റ് മറ്റു കക്ഷികള്‍ക്ക് വിട്ടുനല്‍കും. ബിജെപിയും കോണ്‍ഗ്രസും അഴിമതിയുടെ കാര്യത്തില്‍ സമമാണെന്ന് മായാവതി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ സഖ്യത്തിലെടുക്കുന്നത് കൊണ്ടു പ്രത്യേക നേട്ടം ലഭിക്കാനില്ല. അതാണ് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയതെന്നും മായാവതി സ്ഥിരീകരിച്ചു.

1993ലാണ് അവസനമായി എസ്പി-ബിഎസ്പി സഖ്യം ജനവിധി തേടിയത്. പിന്നീട് ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നതകളെ തുടര്‍ന്ന് അകലുകയായിരുന്നു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സഖ്യം വീണ്ടും ചേരുന്നതെന്ന് മായാവതി വിശദമാക്കി. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ബിജെപിയെ തടയുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും മായാവതി പറഞ്ഞു.

English summary
SP-BSP alliance declared in Lucknow by Joint Press Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X