• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാസഖ്യം യുപിയില്‍ പൊളിയില്ല.... പോരാട്ടം ഉപതിരഞ്ഞെടുപ്പിലേക്ക്, 11 മണ്ഡലങ്ങളില്‍ വെല്ലുവിളി

  • By Vidyasagar

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എഴുതി തള്ളിയവരെ മുഴുവന്‍ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് സമാജ് വാദി ബിഎസ്പി സഖ്യം. യുപിയില്‍ 15 സീറ്റ് മാത്രമാണ് സഖ്യത്തിന് ലഭിച്ചത്. ഇത് മോദി പ്രഭാവം കൊണ്ട് മാത്രമാണെന്ന് മഹാസഖ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാതിയില്‍ മാത്രം കേന്ദ്രീകൃതമല്ലാത്ത പുതിയൊരു രീതിയിലേക്ക് ഒരുങ്ങുകയാണ് സഖ്യം. 11 മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളാണ് ഇനി പോരാട്ടം നടക്കാനൊരുങ്ങുന്നത്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിക്കുക ബിജെപിയെ സംബന്ധിച്ച് എളുപ്പമല്ല. സംസ്ഥാന ഭരണത്തിനെതിരെ കടുത്ത വികാരം ഇപ്പോഴും ജനങ്ങള്‍ക്കിടയിലുണ്ട്. ഈ സാഹചര്യത്തില്‍ യോഗി ആദിത്യനാഥിനെ സമ്മര്‍ദത്തിലാക്കാന്‍ ഉപതിരഞ്ഞെടുപ്പിലൂടെ മഹാസഖ്യത്തിന് സാധിക്കും. ഉപതിരഞ്ഞെടുപ്പ് സഖ്യം നിലനില്‍ക്കുമോ എന്നറിയാനുള്ള അവസാന പോരാട്ടം കൂടിയാണിത്.

അഖിലേഷിന്റെ പടയൊരുക്കം

അഖിലേഷിന്റെ പടയൊരുക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് മഹാസഖ്യത്തിന് നേരിട്ടത്. എന്നാല്‍ അഖിലേഷ് യാദവ് കടുത്ത വാശിയിലാണ്. സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആവശ്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. ഒരുപക്ഷേ കോണ്‍ഗ്രസുമായുള്ള സഹകരണവും ഇത് സാധ്യമാക്കും. ഭിന്നതകളില്ലാതെ എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താനാവൂ എന്ന് അഖിലേഷ് യാദവ്, മായാവതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 58 സീറ്റുകള്‍ ലഭിക്കുമെന്ന അഖിലേഷിന്റെ പ്രവചനവും ഇതിനിടയില്‍ തെറ്റിയിരുന്നു.

2022ലേക്കുള്ള ഒരുക്കം

2022ലേക്കുള്ള ഒരുക്കം

2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പടയൊരുക്കം നടത്താനാണ് അഖിലേഷ് മായാവതിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് മുന്നോടിയായി 11 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയുടെ വോട്ട് പിളര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇത് ഒഴിവാക്കാന് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനും അഖിലേഷ് തയ്യാറാവും.

എങ്ങനെ വീഴ്ത്തും?

എങ്ങനെ വീഴ്ത്തും?

എസ്പിയുടെയും ബിഎസ്പിയുടെയും 11 സിറ്റിംഗ് എംഎല്‍എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഈ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ബിജെപിയെ എങ്ങനെ വീഴ്ത്തുമെന്ന കാര്യത്തില്‍ അവ്യക്തയുണ്ട്. ദളിതുകളും മുന്നോക്ക വിഭാഗക്കാരും ജാട്ടുകളും ഒരേപോലെ ബിജെപി തന്നെയാണ് വോട്ട് ചെയ്തത്. ജാതി സമവാക്യം എന്ന ആശയം ബിജെപിക്കെതിരെ ഫലിക്കില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള പോരാട്ടവും ഫലിച്ചിട്ടില്ല. പുതിയ രീതി പരീക്ഷിക്കാന്‍ അഖിലേഷ് നിര്‍ബന്ധിതനായിരിക്കുകയാണ്.

മായാവതിയുടെ സമ്മതം

മായാവതിയുടെ സമ്മതം

തിരഞ്ഞെടുപ്പ് തിരിച്ചടിയേറ്റെങ്കിലും സഖ്യം തുടരാമെന്ന് മായാവതി അഖിലേഷിനെ അറിയിച്ചിരിക്കുകയാണ്. ആര്‍എല്‍ഡിയുടെ വോട്ടുബാങ്ക് കാര്യമായി പ്രയോജനം ചെയ്യാത്ത സാഹചര്യത്തില്‍ അവരെ ഒഴിവാക്കുമെന്നായിരുന്നു സൂചന. എന്നാല്‍ അവരും തുടരും. ബിജെപിയുടെ സംഘടനാ ശേഷി പൊളിക്കാനാണ് ആദ്യ ശ്രമം. ഇതിനായി സംഘടനാ സംവിധാനം മുഴുവന്‍ ഉപയോഗിക്കാനാണ് തീരുമാനം. മോദിയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണം രീതി ഇനിയുണ്ടാവില്ല.

മഹാസഖ്യത്തിന് നിര്‍ണായകം

മഹാസഖ്യത്തിന് നിര്‍ണായകം

മഹാസഖ്യത്തിന് ഉപതിരഞ്ഞെടുപ്പുകള്‍ വളരെ നിര്‍ണായകമാണ്. എല്ലാ സീറ്റിലും വിജയിക്കേണ്ടതും അത്യാവശ്യമാണ്. ഈ സീറ്റുകള്‍ നഷ്ടപ്പെട്ടാല്‍ സംസ്ഥാനത്ത് സഖ്യം പൊളിയും. അഖിലേഷ് തന്നെ ഇതിന് മുന്‍കൈയ്യെടുക്കും. സഖ്യം കൊണ്ട് കാര്യമായിട്ടുള്ള നേട്ടം പാര്‍ട്ടിക്ക് ലഭിച്ചില്ലെന്ന് സമാജ് വാദി പാര്‍ട്ടിയില്‍ വാദം ഉയര്‍ന്നിട്ടുണ്ട്. അതേസമയം എസ്പിയുടെ കോര്‍ വോട്ടര്‍മാരെ സഖ്യത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ അഖിലേഷ് പരാജയപ്പെട്ടെന്നാണ് വിമര്‍ശനം.

ഏതൊക്കെ സീറ്റുകള്‍

ഏതൊക്കെ സീറ്റുകള്‍

ബിജെപിയുടെ റീത്താ ബഹുഗുണ ജോഷി അലഹബാദില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. ഇതോടെ അവര്‍ ലഖ്‌നൗ കാന്റ് നിയമസഭാ സീറ്റ് ഒഴിയേണ്ടി വരും. ഗോവിന്ദ് നഗര്‍, ടുണ്ട്‌ല, പ്രതാപ്ഗഡ്, സഹാരണ്‍പൂര്‍, ചിത്രകൂട്, ബാരബങ്കി, ബഹ്‌റൈച്ച്, അലിഗഡ് എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളാണ്. ഇതില്‍ ഭൂരിഭാഗവും ബിജെപി എംഎല്‍എമാരാണ്. അതുകൊണ്ട് ഈ മണ്ഡലങ്ങള്‍ പിടിച്ചെടുത്താല്‍ മഹാസഖ്യത്തിന് വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ സംസ്ഥാനത്തെ ട്രെന്‍ഡ് എങ്ങോട്ടാണ് പോകുന്നതെന്ന് ഏകദേശം ഉറപ്പിക്കാം. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കാം. സംസ്ഥാന ഭരണം നേടിയാല്‍ ബിജെപി തനിയെ ദുര്‍ബലമാകും. അപ്പോള്‍ മോദി തരംഗം ജനങ്ങള്‍ക്കിടയിലേക്ക് എത്താതെ വരും. ബിജെപിയുടെ സംഘടനാ സംവിധാനം ദുര്‍ബലമാക്കാന്‍ ഈ വഴിയാണ് അഖിലേഷിന്റെ മുന്നിലുള്ളത്. യോഗി ആദിത്യനാഥ് ജനപ്രിയനല്ലെന്നും അഖിലേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ് ശൈലി മാറ്റും, മുസ്ലീങ്ങളെ കെെവിടും, 11 സംസ്ഥാനങ്ങളില്‍ ഹിന്ദുവോട്ടുകള്‍ കൈവിട്ടു

English summary
sp bsp try to make a comeback in assembly bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more