Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷ് യാദവ് ലോക്‌സഭാംഗത്വം രാജിവച്ചു; യുപിയില്‍ പ്രതിപക്ഷ നേതാവാകും

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ലോക്‌സഭാംഗത്വം രാജിവച്ചു. അസംഗഡില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ മണ്ഡലത്തില്‍ ജയിച്ച സാഹചര്യത്തിലാണ് എംപി സ്ഥാനം രാജിവച്ചത്. അദ്ദേഹം യുപിയില്‍ പ്രതിപക്ഷ നേതാവാകുമെന്നാണ് വിവരം. പൂര്‍ണമായും യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് അഖിലേഷിന്റെ തീരുമാനം. ഇനി ലഖ്‌നൗവിലെ ഓഫീസില്‍ അദ്ദേഹമുണ്ടാകും. ലോക്‌സഭാ അംഗത്വം രാജിവച്ചുള്ള കത്ത് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അഖിലേഷ് സമര്‍പ്പിച്ചു. ഇതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 67500 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു ജയം. കേന്ദ്രമന്ത്രി എസ്പി സിങ് ബാഗേല്‍ ആയിരുന്നു കര്‍ഹാലില്‍ അഖിലേഷിനെതിരെ ബിജെപിക്ക് വേണ്ടി മല്‍സരിച്ചത്. എസ്പിക്ക് ശക്തമായ സ്വാധീനമുള്ളതിനാല്‍ ബാഗേലിന് തിളങ്ങാനായില്ല. ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ച അഖിലേഷ് മികച്ച വിജയം നേടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലമായ അസംഗഡില്‍ 10 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. എല്ലാത്തിലും എസ്പിയാണ് ജയിച്ചത്.

a

ബിജെപിക്കെതിരെ വലിയ വിജയം നേടാന്‍ സാധിക്കുമെന്നായിരുന്നു എസ്പിയുടെ വിശ്വാസം. എന്നാല്‍ ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാനേ സാധിച്ചുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 255 സീറ്റാണ് ലഭിച്ചത്. എസ്പിക്ക് 111 സീറ്റുകളും ലഭിച്ചു. 2017ല്‍ ബിജെപിക്ക് 300ലധികം സീറ്റുകളുണ്ടായിരുന്നു. ഇതില്‍ നിന്ന് ഇടിയുകയാണ് ചെയ്തതിപ്പോള്‍. അതേസമയം, എസ്പിക്ക് 50ല്‍ താഴെ സീറ്റുകളാണ് 2017ല്‍ കിട്ടിയത്. അതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ഇത്തവണ എസ്പി നേടി. യോഗി ആദിത്യനാഥ് തന്നെ യുപിയുടെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാനിരിക്കുകയാണ്. വരുന്ന വെള്ളിയാഴ്ച ലഖ്‌നൗവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ യോഗി അധികാരമേല്‍ക്കും.

2012 മുതല്‍ 2017 വരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്. അന്ന് നിയമസഭാ കൗണ്‍സില്‍ വഴി അദ്ദേഹം സഭയിലെത്തുകയായിരുന്നു. ഇത്തവണയാണ് അഖിലേഷ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. കര്‍ഹാല്‍ മണ്ഡലം എസ്പിയുടെ ശക്തികേന്ദ്രമാണ്. 2002 മുതല്‍ 2017 വരെ ഇവിടെ ജയിച്ചത് എസ്പി നേതാവ് സോബരന്‍ സിങ് യാദവ് ആയിരുന്നു. അഖിലേഷ് യാദവിന് മല്‍സരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മാറി കൊടുത്തത്. എസ്പിയുടെ തട്ടകമായ മെയിന്‍പുരി ജില്ലയിലാണ് കര്‍ഹാല്‍ മണ്ഡലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+