ബലാത്സംഗത്തിന് പരാതി നല്‍കിയ യുവതി കൊല്ലപ്പെട്ടു; എംഎല്‍എയ്‌ക്കെതിരെ കൊലക്കേസ്

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ സമാജ്‌വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി എംഎല്‍എയ്‌ക്കെതിരെ കൊലക്കേസ്. എസ്പി എംഎല്‍എ അരുണ്‍ കുമാര്‍ വര്‍മയ്‌ക്കെതിരെയാണ് ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 2013ല്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ യുവതിയാണ് കൊല്ലപ്പെട്ടത്.

എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി സുല്‍ത്താന്‍പുര്‍ പോലീസ് സൂപ്രണ്ട് പവന്‍ കുമാര്‍ സ്ഥിരീകരിച്ചു. യുവതിയുടെ പിതാവ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. എംഎല്‍എ തന്റെ ആളുകളെ ഉപയോഗിച്ച് മകളെ കൊലപ്പെടുത്തിയെന്നാണ് പിതാവിന്റെ ആരോപണം. സുല്‍ത്താന്‍പൂരില്‍ നിലവിലെ എംഎല്‍എയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമാണ് അരുണ്‍ കുമാര്‍.

rape-7

നേരത്തെ എംഎല്‍എയ്ക്കും സംഘത്തിനുമെതിരെ കൂട്ടബലാത്സംഗത്തിന് യുവതി പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പ്രദേശത്തെ ചില യുവാക്കളെ മാത്രമാണ് കേസില്‍ പിന്നീട് പ്രതികളാക്കിയത്. ഈ കേസ് ഇപ്പോള്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് യുവതി കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് യുവതിയെ കാണാതായിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ ഞായറാഴ്ച സമീപത്തെ സ്‌കൂളിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിലും യുവതിയുടെ ശരീരത്തിലും പരിക്കുകള്‍ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിനിടിയില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നത് പ്രതിപക്ഷ കക്ഷികള്‍ മുതലെടുക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ എസ്പി.


English summary
SP’s Sultanpur MLA booked for murder of woman who accused him of rape
Please Wait while comments are loading...