• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പ്രതിപക്ഷ രാഷ്ട്രീയം ചുരുങ്ങുന്നു; ജനാധിപത്യത്തിന് നല്ലതല്ലെന്ന് ചീഫ് ജസ്റ്റിസ്

Google Oneindia Malayalam News

ജയ്പൂര്‍: രാജ്യത്ത് രാഷ്ട്രീയമായിട്ടുള്ള പ്രതിപക്ഷം ചുരുങ്ങി കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഇപ്പോള്‍ ശത്രുതയിലേക്ക് മാറിയിരിക്കുകയാണ്. അതൊരിക്കലും ആരോഗ്യപരമായ ജനാധിപത്യത്തിന് നല്ലതല്ലെന്നും രമണ ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ ഇരിക്കുന്ന സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ആരോഗ്യപരമായ പരസ്പര ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ അതിപ്പോള്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഒരിക്കലും ശത്രുതയിലേക്ക് മാറാന്‍ പാടില്ല. ഇന്ന് നമ്മള്‍ കാണുന്നത് അത്തരം കാര്യങ്ങളാണ്. അത് ദോഷകരമായി ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇവാനാ ട്രംപ് മരിച്ചതിന് കാരണം 'ബ്ലണ്ട് ഇംപാക്ട് ഇഞ്ചുറി' മാന്‍ഹട്ടനിലെ വീട്ടില്‍ വെച്ച് സംഭവിച്ചത്..ഇവാനാ ട്രംപ് മരിച്ചതിന് കാരണം 'ബ്ലണ്ട് ഇംപാക്ട് ഇഞ്ചുറി' മാന്‍ഹട്ടനിലെ വീട്ടില്‍ വെച്ച് സംഭവിച്ചത്..

സഭാ സമ്മേളനങ്ങളിലും നിയമനിര്‍മാണങ്ങളിലുമുള്ള ആശങ്ക ചീഫ് ജസ്റ്റിസ് പങ്കുവെച്ചു. നിയമനിര്‍മാണസഭയുടെ പ്രകടനത്തില്‍ വലിയ ഇടിവ് വന്നിട്ടുണ്ട്. നിയമങ്ങള്‍ പലതും കൃത്യമായ നിര്‍വചനങ്ങളില്ലാതെയോ പരിശോധനകളില്ലാതെയോ ആണ് പാസാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തിടുക്കപ്പെട്ടുള്ളതും, വിവേചനമില്ലാത്തതുമായ അറസ്റ്റും, ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതും, കേസുകള്‍ നീണ്ടുപോകുന്നതുമെല്ലാം അടിയന്തരമായി പരിഗണിക്കേണ്ടവയാണെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിലെ നടപടി ക്രമങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റുകള്‍ നടക്കുന്നത് വിവേചനപരമായിട്ടല്ലെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തിടുക്കപ്പെട്ടല്ലെന്നും, അതിലെ നടപടിക്രമങ്ങള്‍ കൃത്യമാണെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഒരു പ്ലാന്‍ ആവശ്യമാണ്. പോലീസിന് കൃത്യമായ പരിശീലനം നല്‍കുകയും, ജയില്‍ സംവിധാനം ആയുധികവത്കരിക്കുകയും ചെയ്യുന്നത് അത്തരത്തിലൊന്നാണെന്നും രമണ പറഞ്ഞു. നേരത്തെ സുപ്രീം കോടതി ഒരു ജാമ്യ നിയമം കൊണ്ടുവരാന്‍ നിര്‍ദേശിച്ചിരുന്നു. തടവുകാരെ നേരത്തെ മോചിപ്പിക്കുന്നതിനായിരുന്നു ഇത്.

ഉത്തരവാദിത്തം എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. പ്രതിപക്ഷത്തിരിക്കുന്ന നേതാക്കള്‍ അക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുള്ളത്. അതുകൊണ്ട് തന്നെ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ മുമ്പ് വലിയ ബഹുമാനമുണ്ടായിരുന്നുവെന്ന്് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇപ്പോഴത് കുറഞ്ഞ് വരികയാണ്. അതുപോലെ പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തമാക്കണമെങ്കില്‍ പ്രതിപക്ഷത്തെയും ശക്തമാക്കണം. അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതിന് പകരം രാഷ്ട്രീയം എന്നത് പരസ്പരമുള്ള അനിഷ്ടമായി മാറിയിരിക്കുകയാണ്. ആശയങ്ങളിലെ വൈവിധ്യമാണ് സമൂഹത്തെ അടക്കം ശക്തിപ്പെടുത്തുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

English summary
space for opposition diminishing, not good for democracy says chief justice nv ramana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X