• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉയര്‍ന്ന നികുതി നല്‍കുന്നവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍: വിമാനത്താവളത്തില്‍ പ്രത്യേക പരിഗണന നല്‍കും!

  • By Desk

ദില്ലി: ഉയര്‍ന്ന നികുതി നല്‍കുന്ന പൗരന്മാര്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ ലഭിക്കാനുളള സാധ്യതകളാണ് സാമ്പത്തിക സര്‍വ്വെയില്‍ പറയുന്നത്. നികുതിദായകരെ പ്രോത്സാഹിപ്പിക്കാനുളള മാര്‍ഗ്ഗങ്ങളാണ് സാമ്പത്തിക സര്‍വ്വേ മുന്നോട്ടു വെക്കുന്നത്. ഒരു ജില്ലയില്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്ന 10 പേരെ ഉയര്‍ത്തിക്കാട്ടാനുളള നിര്‍ദ്ദേശമാണ് ഇക്കണോമിക്ക് സര്‍വ്വേ നല്‍കുന്നത്. പല രീതിയില്‍ ഇതു നടപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

ബജറ്റ് അവതരണത്തിന് പിന്നാലെ വിപണി തകര്‍ന്നടിഞ്ഞു; കോര്‍പറേറ്റുകള്‍ക്ക് പ്രതീക്ഷ നഷ്ടമായി

ബോര്‍ഡിംഗിന് പ്രത്യേക പരിഗണന

ബോര്‍ഡിംഗിന് പ്രത്യേക പരിഗണന

വിമാനത്താവളത്തില്‍ ബോര്‍ഡിംഗിനുളള പ്രത്യേക അവകാശങ്ങള്‍, റോഡുകളിലും ടോള്‍ ബൂത്തുകളിലും പ്രത്യേക പരിഗണന, ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ പ്രത്യേക പാതകള്‍ ലഭിക്കുക തുടങ്ങിയ ഇളവുകള്‍ നല്‍കാവുന്നതാണ്. പ്രധാനകെട്ടിടങ്ങള്‍, സ്മാരകങ്ങള്‍, റോഡുകള്‍, ട്രെയിനുകള്‍, സ്‌ക്കൂളുകള്‍, സംരഭങ്ങള്‍, സര്‍വ്വകലാശാലകള്‍, വിമാനത്താവളങ്ങള്‍, എന്നിവയ്ക്ക് വന്‍ നികുതി ദായകരുടെ പേരുകള്‍ നല്‍കാം. ഒരു ദശാബ്ദത്തിലേറെ കാലയളവിനുളളില്‍ ആരെല്ലാമാണ് കൂടുതല്‍ നികുതി നല്‍കിയത് എന്നറിയാന്‍ ഇതിലൂടെ കഴിയും. ഉയര്‍ന്ന നികുതി ദായകരുടെ ക്ലബ്ബുകളുടെ എക്‌സിക്യൂട്ടീവ് അംഗത്വം എന്നതും പരിഗണിക്കാവുന്നതാണ്. സാമൂഹിക പദവിക്കൊപ്പം ബഹുമാനവും പ്രകടമാകുന്ന ക്ലബ്ബുകളുടെ എക്‌സ്‌ക്ലൂസിവ് അംഗത്വം, സത്യസന്ധമായി നികുതി അടക്കുന്നത് മാന്യതയുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നതോടെ വലിയൊരു സന്ദേശം സമൂഹത്തിനു നല്‍കാനും കഴിയും.

 സത്യസന്ധര്‍ക്ക് പ്രതിഫലം

സത്യസന്ധര്‍ക്ക് പ്രതിഫലം

സത്യസന്ധരായ നികുതിദായകര്‍ക്ക് പ്രതിഫലം നല്‍കുന്ന പ്രോത്സാഹന പരിപാടി തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനായി കഴിഞ്ഞ വര്‍ഷം കേന്ദ്ര ഡയറക്ടറേറ്റ് ടാക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. വിവിധ രാജ്യങ്ങളിലെ സമാന പരിപാടികള്‍ പരിശോധിക്കാനും സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൂടുതല്‍ നികുതി അടച്ചത് ആര് എന്ന് നോക്കിയല്ല സമിതി ആളുകളെ തിരഞ്ഞെടുക്കുന്നത്. റിട്ടേണ്‍ സമര്‍പ്പണത്തിലെ കൃത്യത, പിഴ ഒടുക്കേണ്ടി വന്നിട്ടില്ല എന്നതും, നിയമ നടപടികള്‍ക്ക് വിധേയരാകാത്തവരും, റെയ്ഡുകള്‍ക്കോ മറ്റ് പരിശോധനകള്‍ക്കോ വിധേയരാകാത്തവര്‍ എന്നിവരാണ് പദ്ധതിക്ക് അര്‍ഹര്‍. എന്നാല്‍ സാമ്പത്തിക സര്‍വ്വേ മുന്നോട്ട് വെക്കുന്നത,് നികുതി അടച്ചതിന്റെ കണക്കാണ് അര്‍ഹതക്കുളള മാനദണ്ഡം എന്നതാണ്.

 നികുതി അടക്കുന്നത് കൂട്ടാന്‍ മാര്‍ഗ്ഗം

നികുതി അടക്കുന്നത് കൂട്ടാന്‍ മാര്‍ഗ്ഗം

നികുതി അടക്കുന്നത് കൂട്ടാനുളള മാര്‍ഗ്ഗങ്ങളും സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നു. റിട്ടയര്‍മെന്റ് സേവിംഗ് ഉള്‍പ്പെടെയുളള എല്ലാ സമ്പാദ്യങ്ങളും പ്രോത്്‌സാഹിപ്പിക്കുന്നതിനായി നികുതി ഓട്ടോമാറ്റിക്കായി കിഴിവു ചെയ്യുകയും റീഫണ്ടുകളിലുടെ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം. നികുതി അടക്കേണ്ട എങ്കില്‍ പോലും അക്കാര്യം വ്യക്തമാക്കാനായി നികുതി ഫോമുകള്‍ സമര്‍പ്പിക്കുക, നികുതി സമര്‍പ്പിക്കാനുളള തടസങ്ങള്‍ നീക്കുക, ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അറിവില്ലായ്മ പരിഹരിക്കുക എന്നീ കാര്യങ്ങള്‍ നടപ്പിലാക്കണം. നികുതി അടക്കാത്തവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നതിലൂടെ സമൂഹത്തില്‍ അവര്‍ക്കുണ്ടാകുന്ന ഉണ്ടാകുന്ന നാണക്കേട് കണക്കിലെടുത്ത് അവര്‍ നികുതി അടക്കാന്‍ തയ്യാറായേക്കാം. എന്നാല്‍ നിരന്തരമായ നാണം കെടുത്തല്‍ നല്ലതല്ല എന്നും സര്‍വ്വെ പരയുന്നു. ആവര്‍ത്തിച്ചുളള ബോധവത്ക്കരണം നടത്തണം. ഒരാളുടെ പ്രദേശത്തുളള എല്ലാവരും നികുതി അടക്കുന്നു എന്ന സന്ദേശം നികുതി അടക്കാത്തവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. നികുതി നല്‍കുന്നതിന്റെ പ്രാധാന്യം എത്രയെന്ന് ബോധ്യപ്പെടുത്തണം. ജനങ്ങള്‍ നികുതി നല്‍കുമ്പോഴാണ് സര്‍ക്കാരിന് പൊതുജനങ്ങള്‍ക്കായുളള സൗകര്യങ്ങളും നല്‍കാനാകൂ എന്ന സന്ദേശം നല്‍കണം. പരസ്പരമുളള കൊടുക്കല്‍ വാങ്ങലാണ് നികുതി നല്‍കുന്നതിലൂടെ സാധ്യമാകുന്നത് എന്ന സന്ദേശം കൈമാറണം.

English summary
Special rights to people who pays more tax
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more