കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന് പ്രത്യേക പദവി ഇനി കിട്ടില്ലെന്ന് ഗുലാം നബി ആസാദ്; ജനങ്ങളെ പറ്റിച്ചിട്ട് കാര്യമില്ല

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇനി പുനഃസ്ഥാപിക്കില്ലെന്ന് ഗുലാം നബി ആസാദ്. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വ്യാജമായ കാര്യങ്ങള്‍ പറയാന്‍ എനിക്ക് സാധിക്കില്ല. വോട്ടിന് വേണ്ടി ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാനും ഞാനില്ല. കശ്മീരിലെ പാര്‍ട്ടികള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ഗുലാം നബി ആസാദ് ബാരാമുല്ലയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിച്ചു.

ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ല. ആര്‍ട്ടിക്കിള്‍ 370 ഇനി തിരിച്ചുവരില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാര്‍ലമെന്റില്‍ ലഭിച്ചാല്‍ മാത്രമേ കശ്മീരിന് പ്രത്യേക പദവി തിരിച്ചുകിട്ടൂ. അത് സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീരില്‍ തന്റെ പുതിയ പാര്‍ട്ടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത പത്ത് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. ചൂഷണത്തിനും വ്യാജ വാഗ്ദാനങ്ങള്‍ക്കുമെതിരെയാകും തന്റെ പോരാട്ടമെന്നും ആസാദ് പറഞ്ഞു.

g

ചൂഷണത്തിന്റെ രാഷ്ട്രീയമാണ് കശ്മീരിലെ ലക്ഷണക്കിന് ആളുകളെ കൊലപ്പെടുത്തിയത്. അഞ്ച് ലക്ഷം കുട്ടികളെ ഇത് അനാഥകളാക്കി. വലിയ തകര്‍ച്ച നേരിട്ടു. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഭംഗം സംഭവിച്ചേക്കാം. എന്നാലും ചൂഷണത്തിനെതിരെ പോരാടും. സമരത്തിലേക്ക് ചിലര്‍ ജനങ്ങളെ തള്ളിവിടുകയാണ്. അതാണ് ലക്ഷക്കണക്കിന് ആളുകളെ മരണത്തിലേക്ക് നയിച്ചത്. എന്റെ ആശയങ്ങളെ ഇല്ലാതാക്കണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കൊല്ലാമെന്നും ആസാദ് പറഞ്ഞു.

'ഇപ്പ ശരിയാക്കാ'മെന്ന് കേരള നേതാക്കള്‍; മാറ്റമില്ലാത്തത് എന്ത് എന്ന് മോദി... ബിജെപി ഉടച്ചുവാര്‍ക്കുമോ?'ഇപ്പ ശരിയാക്കാ'മെന്ന് കേരള നേതാക്കള്‍; മാറ്റമില്ലാത്തത് എന്ത് എന്ന് മോദി... ബിജെപി ഉടച്ചുവാര്‍ക്കുമോ?

കശ്മീരിന്റെ പ്രത്യേക അധികാരം 2019ലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കശ്മീരിനെ രണ്ടാക്കി വിഭജിച്ചു. ജമ്മു കശ്മീരും ലഡാക്കും. രണ്ടും ഇപ്പോള്‍ കേന്ദ്ര ഭരണ പ്രദേശങ്ങളാണ്. ജമ്മു കശ്മീര്‍ നിയമസഭയോട് കൂടിയുള്ള കേന്ദ്ര ഭരണ പ്രദേശമാണ്. ലഡാക്ക് നേരിട്ട് കേന്ദ്ര ഭരണത്തിന് കീഴിലും.

കശ്മീരിലെ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ കക്ഷികളും കോണ്‍ഗ്രസും സിപിഎമ്മും പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടി ഇവര്‍ സമരത്തിലുമാണ്. എന്നാല്‍ ഒരിക്കലും പ്രത്യേക പദവി തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്നും അനാവശ്യമായ സമരമാണ് ഇവര്‍ നടത്തുന്നത് എന്നുമാണ് ഗുലാം നബി ആസാദിന്റെ നിലപാട്.

കഴിഞ്ഞ മാസമാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്കകം പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. കശ്മീരിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഗുലാം നബി ആസാദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജിവച്ചിരുന്നു. കശ്മീരിലെ രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ആസാദിന്റെ തീരുമാനം. രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ആസാദ് കോണ്‍ഗ്രസ് വിട്ടത്. രാഹുലിന് രാഷ്ട്രീയ പക്വതയില്ലെന്നാണ് ആസാദിന്റെ വിമര്‍ശനം.

English summary
Special Status For Jammu Kashmir Will Not be Coming Back, Says Ghulam Nabi Azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X