ആശങ്ക വേണ്ട, സബ്സിഡി വെട്ടിക്കുറക്കില്ല; മിനിമം വേതന പദ്ധതിയിലൂടെ പണം കുടുംബനാഥയ്ക്കെ്: കോണ്‍ഗ്രസ്
ദില്ലി: രാജ്യത്തെ ദരിദ്രര്‍ക്ക് മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്ര് വക്താവ് രണ്‍ദീപ് സുര്‍ജേവാല. പദ്ധതിയില്‍ നിന്ന് പണം നല്‍കുക കുടുംബനാഥയുടെ അക്കൗണ്ടിലായിരിക്കും. പദ്ധതിക്കായി നിലവിലുള്ള സബ്സിഡികള്‍ വെട്ടിക്കുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെ കേന്ദ്ര മന്ത്രിമാര്‍ എതിര്‍ക്കുകയാണ്. പാവങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയെ എതിര്‍ക്കുന്ന ഇവര്‍ക്കൊപ്പമാണോ പ്രധാനമന്ത്രിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാരെ പറ്റിക്കാന്‍ ദാരിദ്രത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കോണ്‍ഗ്രസ് രീതിയുടെ തുടര്‍ച്ചയാണ് ഈ പദ്ധതിയെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപയുടെ മിനിമം വേതനം ഉറപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ ഇതിനോടകം തന്നെ രംഗത്ത് വന്നുകഴിഞ്ഞു.
മിനിമം വേതനം; ഇത് ചെറിയ കളിയല്ല, രാഹുലിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ വന്‍പുലികള്‍, നൊബേല്‍ ജേതാവും
12000 രൂപയില്‍ താഴെ വരുമാനമുള്ളവരെയായിരിക്കും മിനിമം വേതന പദ്ധതിയില്‍ ഉള്‍പ്പെടുക. ഇവര്‍ക്ക് മാസം 12000 രൂപ വേതനം ഉറപ്പാക്കും. നിലവില്‍ പ്രതിമാസ വേതനം 7000 രൂപയാണെങ്കില്‍ ബാങ്ക് അങ്കൗണ്ടിലേക്ക് നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുക.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ