• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2 അംഗങ്ങളുടെ ഭൂരിപക്ഷം കോണ്‍ഗ്രസ് സഖ്യത്തിന്; അവിശ്വാസം വന്നാല്‍ മണിപ്പൂരിലെ ബിജെപി ഭരണം താഴെ വീഴും

ഇംഫാല്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നേടാന്‍ സാധിച്ചില്ലെങ്കിലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എംഎല്‍മാരെ ചാക്കിട്ട് പിടിച്ച് ഭാരണത്തിലേറുകയെന്ന തന്ത്രം കര്‍ണാടകയിലും മധ്യപ്രദേശിലും വിജയകരമായി നടപ്പിലാക്കിയ ബിജെപിക്ക് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായിരുന്നു മണിപ്പൂരിലേത്.

cmsvideo
  BJP pursuing patch-up with NPP to secure government in Manipur | Oneindia Malayalam

  സ്വന്തം പാര്‍ട്ടിയിലെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പുറമെ സഖ്യകക്ഷിയാ എന്‍പിപി സര്‍ക്കാറിനള്ള പിന്തുണ പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷ ചേരിയിലേക്ക് മാറുകയും ചെയ്തു. ഭരണം പിടിച്ചെടുക്കാന‍് കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞില്ലെങ്കിലു അതിലേക്കുള്ള വഴിയിലാണ് തങ്ങളെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

  രാജ്യസഭാ തിരഞ്ഞെടുപ്പില്‍

  രാജ്യസഭാ തിരഞ്ഞെടുപ്പില്‍

  രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ ഏക സീറ്റില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നു. ഇതോടെ എന്‍ ബിരേന്‍സിങിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ ചൊല്ലിയുള്ള ഭീഷണി അവസാനിച്ചെന്നാണ് ബിജെപി അഭിപ്രായപ്പെടുന്നത്. എന്നാല്‍ കണക്കുകള്‍ നിരത്തി മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.

  വിലക്കിയ 3 പേര്‍

  വിലക്കിയ 3 പേര്‍

  ഹൈക്കോടതി വിലക്കിയ 3 കോണ്‍ഗ്രസ് വിമതന്‍മാരെ വോട്ട് ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണ് 52 അംഗ നിയമസഭയില്‍ 28 വോട്ടുകള്‍ നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ലീസെംബ സനജോബ വിജയിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്.

  നിയമവഴി

  നിയമവഴി

  തിരഞ്ഞെടുപ്പിൽ ഹൈക്കോടതി വിലക്ക് ലംഘിച്ച് 3 കോൺഗ്രസ് വിമതരെ വോട്ട് ചെയ്യിക്കാൻ അനുവദിച്ച സ്പീക്കർ യുംനം കെംചന്ദ് സിംഗിന്റെ നടപടിക്കെതിരേയാണ് കോണ്‍ഗ്രസ് നിയമവഴി തേടിയിരിക്കുന്നത്. 2017 ൽ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപിയിലേക്ക് മറുകണ്ടം ചാടിയ 7 എംഎൽഎമാരിൽ മൂന്ന് പേർക്കാണ് വോട്ട് ചെയ്യാൻ സ്പീക്കർ അനുമതി നൽകിയത്.

  സുപ്രീം കോടതി

  സുപ്രീം കോടതി

  എട്ട് കോണ്‍ഗ്രസ് അംഗങ്ങളെയായിരുന്നു ബിജെപി കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. കോണ്‍ഗ്രസിന്‍റെ ഹര്‍ജിയില്‍ വിമതനായ തൗനാവോജാം ശ്യാംകുമാറിനെതിര സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. മറ്റ് 7 പേര്‍ക്കെതിരെ ഹൈക്കോടതിയാണ് നടപടിയെടുത്തത്. ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

  സ്ഥാനാര്‍ത്ഥി വിജയിച്ചത്

  സ്ഥാനാര്‍ത്ഥി വിജയിച്ചത്

  അയോഗ്യത സംബന്ധിച്ച വിഷയം സ്പീക്കർ പരിഗണിക്കാനിരുന്നത് വരെ ഇവരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ മൂന്ന് പേര്‍ക്ക് വോട്ട് ചെയ്യാന്‍ സ്ഫീക്കര്‍ അനുമതി നല്‍കിയത്. ഇവരുടെ കൂടെ വോട്ടിന്‍റെ ബലത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്.

  അവിശ്വാസം

  അവിശ്വാസം

  അധികാരം പിടിക്കാന്‍ അവിശ്വാസം എന്ന വഴിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. അയോഗ്യരെ മാറ്റി നിര്‍ത്തിയാല്‍ ഭരണപക്ഷത്തേക്കാള്‍ അംഗസഖ്യ പ്രതിപക്ഷത്തിനുണ്ട്. ഭരണപക്ഷത്ത് ആകെ 23 അംഗങ്ങളാണ് ഉള്ളത്. (ബിജെപി-18, എന്‍പിഎഫ്-4, എല്‍ജെപി 1). അതേസമയം പ്രതിപക്ഷത്തിന് 26 അംഗങ്ങളുടെ പിന്തുണയുണ്ട്.

  പ്രതിപക്ഷത്ത്

  പ്രതിപക്ഷത്ത്

  കോണ്‍ഗ്രസ് 20, എന്‍പിപി 4, തൃണമൂല്‍ 1, സ്വന്തത്രന്‍ എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ അംഗബലം. അവിശ്വാസ പ്രമേയം കൊണ്ടുവന്നാള്‍ തങ്ങള്‍ക്ക് അധികാരം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. രാജ്യസഭയില്‍ വോട്ട് ചെയ്തത് പോലെ അയോഗര്യാക്കിയ അംഗങ്ങളെ അവിശ്വാസ പ്രമേയത്തിനെതിരായി വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

  ഏക പരിഹാരം

  ഏക പരിഹാരം

  മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള ഏക പരിഹാരം കോൺഗ്രസ് നേതൃത്വത്തിലുള്ള എസ്പിഎഫ് (സെക്കുലർ പ്രോഗ്രസീവ് ഫ്രണ്ട്) സഖ്യത്തിന് സര്‍ക്കാര്‍ രൂപികരിക്കുന്നതിനുള്ള അവസരം നല്‍കുക എന്നുള്ളതാണെന്നാണ് കോണ്‍ഗ്രസ് വക്താവ് നിങ്കൊമ്പം ബുപേന്ദ മൈതേയി അവകാശപ്പെടുന്നത്. കോൺഗ്രസിനും മറ്റ് പാർട്ടികൾക്കും അതിന് വേണ്ട അംഗബലം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

  ന്യൂനപക്ഷ സർക്കാര്‍

  ന്യൂനപക്ഷ സർക്കാര്‍

  "ഒരു ജനാധിപത്യ സര്‍ക്കാറിന്‍റെ ഭൂരിപക്ഷം എല്ലായ്പ്പോഴും നിയമസഭയിലാണ് തെളിയിക്കപ്പെടേണ്ടത്. പ്രത്യേക നിയമസഭാ സമ്മേളനം ഉടൻ വിളിക്കാൻ മണിപ്പൂർ ഗവർണറോട് ഞങ്ങള്‍ ശക്തമായി അഭ്യർത്ഥിക്കുകയാണ്. ഒരു വിശ്വാസ വോട്ടെടുപ്പ് നടക്കട്ടെ. 23 എം‌എൽ‌എമാരുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാരിന് എങ്ങനെ അധികാരത്തിൽ തുടരാനാകും "- മൈതേയി ട്വീറ്റ് ചെയ്തു.

  ഇപ്പോഴത്തെ ശക്തി 52

  ഇപ്പോഴത്തെ ശക്തി 52

  നിയമസഭാംഗങ്ങളുടെ അയോഗ്യതയ്ക്കും രാജിക്കും ശേഷം 60 അംഗ നിയമസഭയുടെ ഇപ്പോഴത്തെ ശക്തി 52 ആണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം കോണ്‍ഗ്രസ് സഖ്യത്തിനുണ്ടെന്നും അദ്ദേഹം പഞ്ഞു. 2017 മുതൽ മണിപ്പൂരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വേച്ഛാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു എൻപിപിയുടെ മണിപ്പൂർ മേധാവി തങ്‌മിൻലീൻ കിപ്‌ജെൻ അഭിപ്രായപ്പെട്ടത്.

  ഭരണം വീഴും

  ഭരണം വീഴും

  നിയമസഭയില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുകയും അയോഗ്യരായവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാതെ വരികയും ചെയ്താല്‍ ബിജെപി ഭരണം വീഴുമെന്ന് ഉറപ്പാണ്. ഈ സാധ്യത ബിജെപിയും മുന്നില്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് പ്രത്യേക നിയസമഭാ സമ്മേളനം എന്ന ആവശ്യം പരിഗണിക്കാതെ എന്‍പിപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിജെപി മുന്നോട്ട് പോവുന്നത്.

  English summary
  spf have the support of 26 MLA's; this is the number game in manipur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X