കുട്ടിയുടുപ്പ് ഇടരുത്..രാത്രി പുറത്തിറങ്ങരുത്..പാവം ആണുങ്ങളുടെ കണ്‍ട്രോള്‍ കളയണോ..?

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: പുതുവത്സര ദിനത്തില്‍ ബെംഗളൂരുവിലെ തെരുവുകളില്‍ പെണ്‍കുട്ടികള്‍ കൂട്ടമായി അപമാനിക്കപ്പെട്ടതിന് പുറമേ നിരവധി പീഡന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ മോശം വസ്ത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണമെന്നാണ് പ്രമുഖ രാഷ്ട്രീയക്കാരക്കം ചിലരുടെ വാദം. അതിനിടെയാണ് ബുര്‍ഖ ധരിച്ച യുവതി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് തന്നെ പുറത്ത് വന്നതും.

പീഡനത്തിന് ഉത്തരവാദികള്‍ പെണ്‍കുട്ടികള്‍ തന്നെയാണെന്ന് പറഞ്ഞ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ആത്മീയാചാര്യ മാതാ മഹാദേവി. എംജി റോഡിലും ബ്രിഗേഡ് റോഡിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന് അവര്‍ തന്നെയാണേ്രത ഉത്തരവാദികള്‍. ബാസവ ധര്‍മ്മ പീഠത്തിന്റെ മേധാവിയാണ് മാതാ മഹാദേവി.

കുട്ടിയുടുപ്പാണത്രേ പ്രശ്നം

ബെംഗളൂരുവിലെ തെരുവുകളില്‍ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടത് കുട്ടിയുടുപ്പുകള്‍ ധരിച്ചത് കൊണ്ടാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. മറ്റ് സ്ഥലങ്ങളില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നില്ല. ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.അത് അവിടുത്തെ പെണ്‍കുട്ടികളുടെ മാത്രം കുറ്റമാണെന്നാണ് ആത്മീയാചാര്യ വാദിക്കുന്നത്.

ദേഹം മറയ്ക്കാൻ ഉപദേശം

അതുകൊണ്ട് പെണ്‍കുട്ടികള്‍ കാല് മുതല്‍ തല വരെ മറച്ച് നടക്കണമത്രേ. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കുകയില്ലെന്നും അങ്ങനെ പീഡനങ്ങള്‍ ഇല്ലാതാവുമെന്നാണ് ആത്മീയ ആചാര്യ ധര്‍വാഡിലെ ഒരു പരിപാടിയില്‍ പറഞ്ഞത്. ബുര്‍ഖ ധരിച്ച പെണ്‍കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും പീഡനത്തിന് ഇരയാവുന്നുണ്ടെന്ന് ആത്മീയാചാര്യ മനപൂര്‍വ്വം മറന്നതാവാനേ വഴിയുള്ളൂ.

പുറത്തും ഇറങ്ങരുത്

പെണ്‍കുട്ടികള്‍ രാത്രി 12 മണിക്ക് ശേഷം വീടിന് പുറത്ത് ഇറങ്ങരുതെന്നും മാതാ മഹാദേവി പറയുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന് അത് ചേര്‍ന്നതല്ലെന്നാണ് ആത്മീയാചാര്യയുടെ വാദം. സംസ്‌കാരത്തിന് നിരക്കാത്ത് കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ ചെയ്യുന്നത് കൊണ്ടാണത്രേ ബലാത്സംഗങ്ങള്‍ ഉണ്ടാവുന്നത്. മാതാ മഹാദേവിയുടെ വാക്കുകള്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

പഞ്ചസാരയാണത്രേ..

ബെംഗളുരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മിയും കഴിഞ്ഞ ദിവസം പുലിവാല്‍ പിടിച്ചിരുന്നു. സ്ത്രീകള്‍ പഞ്ചസാര പോലെയാണെന്നും അത് ഉറുമ്പുകളെ ആകര്‍ഷിക്കുന്നത് സ്വാഭാവികമാണെന്നുമായിരുന്നു അബു അസ്മിയുടെ പരാമര്‍ശം.

മന്ത്രിക്കുമില്ല വ്യത്യസ്ത അഭിപ്രായം..

ബെംഗളൂരു പീഡനത്തിന് കാരണം പെണ്‍കുട്ടികള്‍ തന്നെയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞതും ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പുതുവത്സര ആഘോഷത്തിന് എത്തിയ സ്ത്രീകള്‍ പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിച്ചതാണ് പീഡിപ്പിക്കപ്പെടാന്‍ കാരണമായതെന്നാണ് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞത്.

English summary
Spiritual leader maate Mahadevi has made a controversial statement that molestation is women's fault. If women cover themselves , such instances will not happen, she said.
Please Wait while comments are loading...