കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ എട്ടിടത്ത് ബിജെപിക്ക് വിജയമൊരുക്കിയത് കോണ്‍ഗ്രസ്; സംഭവിച്ചത് മഹാസഖ്യം ഭയപ്പെട്ടത്

Google Oneindia Malayalam News

ലക്നൗ: കേന്ദ്രത്തില്‍ നിന്ന് ബിജെപി സര്‍ക്കാറിനെ താഴെയിറക്കു എന്ന ഏക ലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു രാഷ്ട്രീയ വൈരം മറന്ന് യുപിയില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചത്. കോണ്‍ഗ്രസും ഈ സഖ്യത്തിന്‍റെ ഭാഗമാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റ് വീതം വെയ്പ്പില്‍ സമവായത്തില്‍ എത്താന്‍ കഴിയാത്തത്തിനെ തനിച്ചായിരുന്നു അവര്‍ യുപിയില്‍ മത്സരിച്ചത്.

<strong>രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു</strong>രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു

80 സീറ്റുകളുള്ള യുപിയില്‍ കഴിഞ്ഞ തവണ 71 ഇടത്തും വിജയിച്ച ബിജെപിയുടെ സീറ്റ് നില ഇത്തവണ 58 ആയി കുറഞ്ഞെങ്കിലും മഹാസഖ്യത്തിന് മുന്നില്‍ മികച്ച പ്രകടനമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. നാല്‍പ്പതിലേറെ സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ച മഹാസഖ്യത്തിന് 20 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങി. മഹാസഖ്യത്തിന് ജയിക്കാവുന്ന 8 സീറ്റുകളിലെങ്കിലും ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

മായാവതിയുടെ ആരോപണം

മായാവതിയുടെ ആരോപണം

ബിജെപിയും മഹാസഖ്യവും നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മായാവതി നേരത്തെ തന്നെ ആരോപിച്ചിരുന്നു. മഹാസഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ ശേഷം ബിജെപിയെ പരാജയപ്പെടുത്തുന്നതിനേക്കാള്‍ വ്യഗ്രതയോടെ സഖ്യത്തിന്‍റെ വോട്ടു ചോര്‍ത്താന്‍ ശക്തിയുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയതെന്ന് അഖിലേഷും മായാവതിയും കുറ്റപ്പെടുത്തുകയും ചെയ്തു.

മറുപടി

മറുപടി

മേല്‍ജാതി വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ പരാജയം ഉറപ്പുവരുത്താനാണ് തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നതെന്നായിരുന്നു അന്ന് മായാവതിക്ക് കോണ്‍ഗ്രസ് നല്‍കിയ മറുപടി. ബിജെപിയെ സഹായിക്കുന്നതിനേക്കാള്‍ ഭേദം മരണമാണെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.
l

പ്രതീക്ഷ

പ്രതീക്ഷ

മിക്ക മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ ജാതീയമായി പിളര്‍ത്താന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി രംഗത്തി ഇറിക്കിയിരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ അവകാശവാദം. മേല്‍ജാതി വോട്ടുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ ഭിന്നിക്കുന്നതിലൂടെ എസ്പി-ബിഎസിപി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം കാണാമെന്നുമായിരുന്നു പ്രതീക്ഷ.

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍

അതേസമയം മഹാസഖ്യത്തിനും കോണ്‍ഗ്രസിനും ഇടയിലും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുമ്പോള്‍ വിജയിച്ചു കയറാന്‍ കഴിയുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപിയുടെ കണക്ക് കൂട്ടലും മാഹസഖ്യത്തിന്‍റെ ആശങ്കയും ശരിയായിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

എട്ടു മണ്ഡലങ്ങളില്‍

എട്ടു മണ്ഡലങ്ങളില്‍

എസ്പി-ബിഎസ്പി സഖ്യത്തിനെതിരായി കോണ്‍ഗ്രസ് കൂടി മത്സരിക്കാന്‍ രംഗത്ത് ഇറങ്ങിയതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോവുകയും അതുവഴി ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നതുമാണ് ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളില്‍ കണ്ടത്.

കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍

കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍

ബദാവുന്‍, ബാന്ദ, ബാരബംഗി, ബസ്തി, ദൗരാറ, മീററ്റ്, സെന്റ് കബീര്‍ നഗര്‍, സുല്‍ത്താന്‍പൂര്‍ എന്നിവിടങ്ങളില്‍ ബിജെപിയെ ജയിക്കാന്‍ സഹായിച്ചത് പ്രതിപക്ഷത്തെ വോട്ടിലെ ഏകീകരണമില്ലായ്മയാണ്. പലയിടത്തും ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിടിച്ച വോട്ടുകള്‍.

ബദാവൂനില്‍

ബദാവൂനില്‍

ബദാവൂനില്‍ മഹാസഖ്യത്തിന് വേണ്ടി മത്സരിച്ച എസ്പിയുടെ ധര്‍മേന്ദ്ര യാദവ് തോറ്റത് 18494 വോട്ടിനാണ്. ഇവിടെ കോണ്‍ഗ്രസ് പിടിച്ചത് 51896 വോട്ടുകളാണ്. എസ്പി സ്ഥാനാര്‍ത്ഥി ശ്യാം ചരണ്‍ ഗുപ്ത ബിജെപിയുടെ ആര്‍കെ സിംഗിനോട് 58938 വോട്ടിന് തോറ്റ ബാന്ധയില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 75438 വോട്ടുകളാണ്.

ബാരബംഗിയില്‍

ബാരബംഗിയില്‍

ബിജെപിയുടെ ഉപേന്ദ്രസിംഗ് റാവത്ത് എസ്പിയിലെ രാംസാഗര്‍ റാവത്തിനെ 1,10,140 വോട്ടിന് തോല്‍പ്പിച്ച ബാരബംഗിയില്‍ കോണ്‍ഗ്രസ് 1,59,611 വോട്ടുകള്‍ നേടിയപ്പോള്‍ ബിഎസ്പിയുടെ രാംപ്രസാദ് ചൗധകി ബിജെപിയോട് 30354 വോട്ടിന് പരാജയപ്പെട്ട ബസ്തിയിലും കോണ്‍ഗ്രസ് 86920 വോട്ട് പിടിച്ചു.

മീററ്റില്‍

മീററ്റില്‍

മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മീററ്റില്‍ ബിഎസ്പിയുടെ ഹാജി മുഹമ്മദ് യാക്കൂബിനെ ബിജെപി 4729 വോട്ടിന് പരാജയപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവിടെ നേടിയത് 34479 വോട്ടായിരുന്നു. കോണ്‍ഗ്രസ് 128506 വോട്ടുപിടിച്ച സെന്‍റ് കബീറില്‍ എസ്പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് 35745 വോട്ടിനാണ്.

Recommended Video

cmsvideo
മോദിയെ വീണ്ടും അധികാരത്തിലേറ്റിയ 7 കാരണം
സുല്‍ത്താന്‍ പൂരില്‍

സുല്‍ത്താന്‍ പൂരില്‍

കേവലം 14499 വോട്ടുകള്‍ക്ക് കേന്ദ്രമന്ത്രി മനേക ഗാന്ധി ജയിച്ച സുല്‍ത്താന്‍ പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയത് 41468 വോട്ടാണ്. പല മണ്ഡലങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തടയാനായിരുന്നെങ്കില്‍ യുപിയില്‍ ബിജെപിയുടെ മുന്നേറ്റത്തെ കൂടുതല്‍ ചെറുക്കാന്‍ കഴിയുമായിരുന്നെന്ന് വ്യക്തമാണ്.

English summary
spliting anti bjp vote; in up congress helps bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X