Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയറിഞ്ഞോ, 'യോഗ ചെയ്യാന്‍' കായികമന്ത്രാലയം ഇല്ല !

യോഗയെ കായിക ഇനമായി ഉള്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കുന്നതായി കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി.

ദില്ലി: യോഗയെ ഒരു കായിക ഇനമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി. പെര്‍ഫോമിങ് ആര്‍ട്ടെന്ന രീതിയില്‍ മാത്രമേ യോഗയെ കണക്കാക്കാനാവൂയെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വിശദീകരണം.
ഇതോടെ രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന യോഗാ ആചാര്യന്‍മാരുടെ തൊഴിലവസരം കൂടിയാണ് നഷ്ടമായത്.

14 മാസങ്ങള്‍ക്കു മുമ്പാണ് യോഗയെ കായിക ഇനങ്ങളിലൊന്നായി ഉള്‍പ്പെടുത്താന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്.

ആയുഷ് മന്ത്രാലയത്തിനു കീഴില്‍ തന്നെയായിരിക്കും യോഗ തുടരുകയെന്നു കായിക മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

മോദി കേള്‍ക്കുന്നില്ലേ ?

യോഗയ്‌ക്കെതിരായ കായിക മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കേള്‍ക്കുന്നുണ്ടോ? 2014 ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കവെയാണ് 2015 മുതല്‍ ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ മോദി ആഹ്വാനം ചെയ്തത്. ഇതിനു തൊട്ടു പിറകെ യോഗ കായിക ഇനമായി മന്ത്രാലയം
പ്രഖ്യാപിക്കുകയും ചെയ്തു.

തൊഴിലവസരങ്ങള്‍ നഷ്ടം

യോഗ കായിക ഇനമാക്കിയിരുന്നെങ്കില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ക്കു ജോലി ലഭിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. യോഗയെ കായിക ഇനമാക്കിയ ശേഷം വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്കായി അടുത്ത ദേശീയ ഗെയിംസില്‍ മല്‍സരങ്ങള്‍ നടത്താന്‍ മന്ത്രാലയം ആലോചിച്ചിരുന്നു.

തീരുമാനം യോഗത്തിനൊടുവില്‍

ഈ മാസമാദ്യം കായിക മന്ത്രാലയത്തില്‍ ചേര്‍ന്ന വിശകലന യോഗത്തിനൊടുവിലാണ് യോഗയെ കായിക ഇനമെന്ന കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കായിക മന്ത്രി വിജയ് ഗോയലും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

മല്‍സരങ്ങള്‍ നടത്തുക അപ്രായോഗികം

വിവിധ തരത്തിലുള്ള ആസനങ്ങള്‍ ഉള്‍പ്പെടുത്തി യോഗ മല്‍സരങ്ങള്‍ നടത്തുകയെന്നത് അപ്രായോഗികമാണെന്നു വ്യക്തമായതോടെയാണ് മന്ത്രാലയം യോഗയെ ഒഴിവാക്കിയത്. നിരവധി യോഗ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയത്തിലെ ഒരംഗം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+