Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരന്‍ പിള്ള അധികാരമേറ്റു; കേരളത്തില്‍ നിന്ന് മിസോറാമിന് മൂന്നാമത്തെ ഗവര്‍ണര്‍

ഐസ്വാള്‍: കേരള മുന്‍ ബിജെപി അധ്യക്ഷന്‍ അഡ്വ ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണാറായി അധികാരമേറ്റു. രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീറ് ജസ്റ്റിസ് അജയ് ലാമ്പ സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാമിന്‍റെ 21-ാമത് ഗവര്‍ണാറാണ് ശ്രീധരന്‍ പിള്ള.

 sreednew

മുഖ്യമന്ത്രി സോറാം താംഗ, മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍വാല, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും ബിജെപി നേതാക്കളായ അല്‍ഫോണ്‍സ് കണ്ണന്താനം, എംടി രമേശ്, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള നാല് ബിഷപ്പുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒക്ടോബര്‍ 25 നാണ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള വിഞ്ജാപനം രാഷ്ട്രപതി ഭവന്‍ പുറപ്പെടുവിച്ചത്.. മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കുമ്മനം രാജശേഖരന്‍, വക്കം പുരുഷോത്തമന്‍ എന്നിവരാണ് ഇതിന് മുന്‍പ് ഗവര്‍ണറായ മലയാളികള്‍.2011 മുതല്‍ 14 വരെയായിരുന്നു വക്കം പുരുഷോത്തമന്‍ ഗവര്‍ണറായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴായിരുന്നു കുമ്മനത്തേയും മിസോറാം ഗവര്‍ണറായി നിയോഗിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായി കുമ്മനത്തെ രാജിവെപ്പിക്കുകയായിരുന്നു. അസം ഗവര്‍ണര്‍ക്കായിരുന്നു ഇതുവരെ മിസോറാമിന്‍റെ അധിക ചുമതല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+