ശ്രീലങ്കയുടെ അധികാരം റനില്‍ വിക്രമസിംഗയുടെ കൈകളില്‍, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല
കൊളംബോ: ശ്രീലങ്കയുടെ അധികാരം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ കൈകളില്‍ തന്നെ. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല. 184 സീറ്റില്‍ 88 സീറ്റ് നേടി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയാണ് മുന്നിലെത്തിയത്. തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നേതാവുമായ മഹീന്ദ രജപക്‌സെ 81 സീറ്റോടെ തൊട്ടു പുറകിലും എത്തി.
എന്നാല്‍, വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ രജപക്‌സെയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അതുകൊണ്ടുതന്നെ, വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനുമുന്‍പ് തന്നെ രജപക്‌സെ തോല്‍വി സമ്മതിക്കുകയായിരുന്നു. തനിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുന്ന സാഹചര്യമില്ലെന്നും പ്രധാനമന്ത്രിയാകാനുള്ള തന്റെ അഭിലാഷം സഫലമാകില്ലെന്നും രാജ്പക്‌സെ ട്വീറ്റ് ചെയ്തു. എന്നാല്‍, അവസാനനിമിഷം രജപക്‌സെ നിലപാട് മാറ്റുകയാണുണ്ടായത്.

225 അംഗ പാര്‍ലമെന്റിലെ 195 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ശേഷിക്കുന്ന 30 സീറ്റുകളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ നാമനിര്‍ദ്ദേശം ചെയ്യും. 70 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. 113 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.
രജപക്‌സെയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുന്നതിനെ സിരിസേന ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍, സിരിസേനയുടെ പാര്‍ട്ടിയില്‍ത്തന്നെ ഇക്കാര്യത്തില്‍ രണ്ടഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. ചിലര്‍ രജപക്‌സെയ്ക്കായി വാദിച്ചു. യുപിഎഫ്എക്ക് ഭൂരിപക്ഷം ലഭിച്ചാലും രജപക്‌സെയെ പ്രധാനമന്ത്രിയാക്കില്ലെന്ന് സിരിസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications