സമുദ്രാതിര്‍ത്തി കടന്നു, നാലു ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

രാമേശ്വരം: നാലു ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തി എന്ന് ആരോപിച്ചാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നെടുംദീവിനു സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം കഴിഞ്ഞ ദിവസം രാത്രി ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത അഞ്ചു ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.

 fishermen

മെയ് മാസം അവസാനം സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 30ഓളം ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്താന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. 30 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയും അഞ്ചു മത്സ്യബന്ധന ബോട്ടുകളുമാണ് പാകിസ്താന്‍ പിടിച്ചെടുത്തത്.

English summary
Sri Lankan navy arrests four Indian fishermen.
Please Wait while comments are loading...