• search

അയോധ്യ വിഷയത്തിൽ ശ്രീ ശ്രീ , യോഗിയുമായി കൂടിക്കാഴ്ച നടത്തി, തീരുമാനത്തെ സ്വഗതം ചെയ്ത് യോഗി

 • By Ankitha
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ലഖ്നൗ: അയോധ്യപ്രശ്നത്തിൽ മധ്യസ്ഥ ശ്രമവുമായി ആർട്ട് ഓഫ് ലീവിങ് ആചാര്യൻ ശ്രീ ശ്രീ രവി ശങ്കർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി രവിശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദിത്യനാഥിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആയോധ്യ വിഷയത്തിൽ രവിശങ്കറിന്റെ നീക്കത്തെ യോഗി നേരത്തെ തന്നെ സ്വഗതം ചെയ്തിരുന്നു. ആയോധ്യ വിഷയത്തിൽ ബിജെപിയുടേയെ കേന്ദ്രത്തിന്റേയോ നിർദേശത്തിന്റേയോ താൽപര്യത്തിന്റേയോ അടിസ്ഥാനത്തിലല്ല തന്റെ നീക്കമെന്നു ശ്രീ ശ്രീ പറഞ്ഞിരുന്നു. എന്നാൽ രവിശങ്കറിന്റെ നീക്കം ആയോധ്യയിലും ദില്ലിയിവും ചർച്ചയായിരുന്നു.

  ക്രിസ്തുവിനേക്കാൾ ഒരു പടി മുകളിൽ ഷീ ചിൻപിങ്ങ്, പ്രചാരണവുമായി ചൈനീസ് ഭരണകൂടം

  ആയോധ്യ വിഷയത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അജ്മീര്‍ ദര്‍ഗയുടെ നടത്തിപ്പ് ചുമതലയുള്ള സയ്യിദ് സൈനുല്ല ആബിദീന്‍ ഉള്‍പ്പെടെ 12 ഓളം മുസ്‍ലിം മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഷ്യ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വിയുടെ നേതൃത്വത്തിൽ സന്യാസിമാരുടെ കൂട്ടായ്മയായ അഖഡ പരിഷത്തും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതെസമയം അയോധ്യ പ്രശ്നത്തിൽ കോടതി വിധി എന്തായാലും അതിനെ അംഗീകരിക്കാമെന്നും മറ്റുതരത്തിലുള്ള മധ്യസ്ഥ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നുമാണ് മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡും സുന്നി വഖഫ് ബോര്‍ഡും അടക്കമുളളവരുടെ നിലപാട്.

  ശ്രീ ശ്രീയുടെ മധ്യസ്ഥ ചർച്ച

  ശ്രീ ശ്രീയുടെ മധ്യസ്ഥ ചർച്ച

  ശ്രീശ്രീ രവിശങ്കറും ഷിയാ വഖഫ് ബോര്‍ഡുമാണ് മധ്യസ്ഥ ചര്‍ച്ച നടത്താമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഇവര്‍ കേസുമായി ബന്ധപ്പെട്ട ചില നേതാക്കളുമായി രവിശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു . എന്നാല്‍ ഇരുവരുടെയും നിര്‍ദേശങ്ങള്‍ തള്ളിയിരിക്കുകയാണ് വിവാദ ഭൂമിയുമായി ബന്ധപ്പെട്ടവര്‍. ബാബറി മസ്ജിദ് വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. 21 പേരാണ് കേസുമായി ബന്ധപ്പെട്ടുള്ളത്. ഇതില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഇവര്‍ കോടതി തീരുമാനിക്കട്ടെ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് മധ്യസ്ഥ ശ്രമവുമായി ശ്രീ ശ്രീ രവിശങ്കറും ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്‌വിയും രംഗത്ത് വന്നത്.

   രവി ശങ്കറിന്റെ മധ്യസ്ഥ ശ്രമം അംഗീകരിക്കാനാവില്ല

  രവി ശങ്കറിന്റെ മധ്യസ്ഥ ശ്രമം അംഗീകരിക്കാനാവില്ല

  ശ്രീ ശ്രീ രവിശങ്കറിന്റെ മധ്യസ്ഥ ശ്രമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മുൻ ബിജെപി എൺപി റാം വിലാസ് വേദാന്തി അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ എല്ലാ വിഭാഗവും ഒരുമിച്ച് നിന്നാൽ മാത്രമേ പ്രശ്നത്തിൽ പരിഹാരം കണാൻ സാധിക്കുവെന്നു അഖിലേന്ച്യ അഖാഡ പരിഷത്ത് മേധാവി മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു. എന്നാൽ ശ്രീശ്രീ രവിശങ്കര്‍ സന്ന്യാസിയല്ല, അദ്ദേഹം ഒരു സര്‍ക്കാരിതര സംഘടന നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് അപ്പുറത്തുള്ള കാര്യമാണ് രാമക്ഷേത്രമെന്നും ഗിരി പറഞ്ഞു.

  അഖാഡ പരിഷത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

  അഖാഡ പരിഷത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

  ഷിയാ വഖഫ് ബോര്‍ഡിന്റേതായിരുന്നുവെന്ന് ചെയര്‍മാന്‍ വസീം റിസ്‌വി ചില സന്ന്യാസിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കെതിരെ ഷിയ വഖഫ് ബോര്‍ഡില്‍ തന്നെ എതിരഭിപ്രായം ശക്തമായതായാണ് റിപ്പോര്‍‌ട്ടുകള്‍.

   സ്ഥലം ഷിയാ വഖഫ് ബോര്‍ഡിന്റേത്

  സ്ഥലം ഷിയാ വഖഫ് ബോര്‍ഡിന്റേത്

  ബാബറി മസ്ജിദ് നിന്ന സ്ഥലം ഷിയാ വഖഫ് ബോര്‍ഡിന്റേതായിരുന്നുവെന്ന് ചെയര്‍മാന്‍ വസീം റിസ്‌വി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഷിയാ വഖഫ് ബോര്‍ഡിനും ഇടപെടാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു തൊട്ടുപിന്നാലെ വസീം റിസ്‌വിയും ശ്രീശ്രീ രവി ശങ്കറും യും അയോധ്യ വിഷയം ചര്‍ച്ച ചെയ്തത്

  English summary
  In a matter of weeks, the Supreme Court will start what it has described as "final hearings" over the disputed Ayodhya site that is claimed by both Hindus and Muslims. Let the court first come to a conclusion, cautioned the ruling BJP, as spiritual leader Sri Sri Ravi Shankar heads to the religious town tomorrow.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more