കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്? വെള്ളത്തിലല്ല, തറയിലെന്ന് ജീവനക്കാരൻ

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീദേവിയുടെ മരണത്തെ കുറിച്ച് ഹോട്ടൽ ജീവനക്കാർക്ക് പറയാനുള്ളത് | Oneindia Malayalam

ദുബായ്: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണമാണ് ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മരണം ഓര്‍മ്മപ്പെടുത്തുന്നത്. അന്തരീക്ഷത്തില്‍ പലവിധമായ അഭ്യൂഹങ്ങളും ദുരൂഹതകളും പറന്ന് നടക്കുന്നു. ഹൃദയാഘാതം മൂലമുള്ള മരണമെന്ന ആദ്യത്തെ വാര്‍ത്തകള്‍ മാറി ഇപ്പോള്‍ ബാത്ത്ടബിലെ വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് എന്ന നിഗമനത്തിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

അതിനിടെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന് നേര്‍ക്ക് സംശയമുന നീളുന്ന നിലയിലേക്കും കാര്യങ്ങള്‍ കടക്കുന്നു. ഭാര്യയുടെ മൃതദേഹം ബാത്ടബില്‍ കിടക്കുന്നത് കണ്ടുവെന്ന ബോണിയുടെ മൊഴിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ബോണിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ ശ്രീദേവി മരിച്ച് കിടന്ന ഹോട്ടലിലെ ജീവനക്കാരന്‍ നടത്തിയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

 ബോണി കപൂറിന്റെ മൊഴി

ബോണി കപൂറിന്റെ മൊഴി

ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി നാല് ദിവസമായി നഗരത്തിലുണ്ടായിരുന്നു. ദുബായിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലായിരുന്നു താമസം. വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ച് പോയ ബോണി കപൂര്‍ അപ്രതീക്ഷിതമായി മടങ്ങി വന്നു. ഭാര്യയ്ക്ക് സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കാനായിരുന്നു വരവെന്ന് ബോണി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വെളളത്തിൽ മുങ്ങി നടി

വെളളത്തിൽ മുങ്ങി നടി

ഹോട്ടലില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഭാര്യയെ വിളിച്ചുണര്‍ത്തിയ ശേഷം 15 മിനുറ്റോളം സംസാരിച്ചു. ശേഷം തയ്യാറാവുന്നതിന് വേണ്ടി ബാത്ത്‌റൂമിലേക്ക് പോയ ശ്രീദേവി പിന്നെ തിരികെ വന്നില്ല. വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍ ശ്രീദേവി ബാത്ത്ടബ്ബിലെ വെളളത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടുവെന്നാണ് ബോണി കപൂറിന്റെ മൊഴി.

മൊഴി കളവെന്ന് പത്രം

മൊഴി കളവെന്ന് പത്രം

എന്നാല്‍ ബോണി കപൂറിന്റെ ഈ മൊഴി കളവാണ് എന്നാണ് മിഡ് ഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീദേവി മരിച്ച് കിടന്ന ഹോട്ടലിലെ ജീവനക്കാരനെ ഉദ്ധരിച്ച് കൊണ്ടാണ് മിഡ് ഡേ പത്രത്തിന്റെ വാര്‍ത്ത. ശ്രീദേവിയുടെ മരണസമയത്ത് ബോണി കപൂര്‍ ഹോട്ടലിലേ ഇല്ലായിരുന്നു എന്നാണ് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.

ജീവനക്കാരന്റെ വെളിപ്പെടുത്തൽ

ജീവനക്കാരന്റെ വെളിപ്പെടുത്തൽ

ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ തനിച്ചായിരുന്നു എന്നും ഇയാള്‍ വെളിപ്പെടുത്തിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. രാത്രി 10.30തോടെ ശ്രീദേവി ഹോട്ടല്‍ ജീവനക്കാരനെ വിളിച്ച് വെള്ളം ആവശ്യപ്പെട്ടിരുന്നു. പതിനഞ്ച് മിനുറ്റിനകം ഹോട്ടല്‍ ബോയ് വെള്ളവുമായി ശ്രീദേവിയുടെ മുറിക്ക് മുന്നിലെത്തി.

ബാത്ത്റൂം തറയിൽ നടി

ബാത്ത്റൂം തറയിൽ നടി

പലതവണ ഡോര്‍ ബെല്‍ അടിച്ചിട്ടും ശ്രീദേവി വാതില്‍ തുറന്നില്ല. ഇതോടെ അപാകത തോന്നിയ ഹോട്ടല്‍ ബോയ് മറ്റ് ജീവനക്കാരെ വിവരം അറിയിച്ചു. എല്ലാവരും ചേര്‍ന്ന് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി. ബാത്ത്‌റൂമിന്റെ തറയില്‍ കിടക്കുകയായിരുന്നു നടി അപ്പോള്‍. സമയം 11 മണി ആയിരുന്നു അപ്പോള്‍.

ജീവനുണ്ടായിരുന്നു!

ജീവനുണ്ടായിരുന്നു!

ശ്രീദേവിയെ കണ്ടെത്തുമ്പോള്‍ അവര്‍ക്ക് ജീവനുണ്ടായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാരന്‍ വെളിപ്പെടുത്തിയതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഹോട്ടല്‍ ജീവനക്കാരാണ് നടിയെ റാഷിദ് ആശുപത്രിയിലേക്ക് എത്തിച്ചത്. എ്ന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു എന്നും ഹോട്ടല്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി.

ദുരൂഹതകള്‍ ഏറുന്നു

ദുരൂഹതകള്‍ ഏറുന്നു

ഇതോടെ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറുകയാണ്. അപകട മരണമാണ് എന്ന് വ്യക്തമായ സാഹചര്യത്തില്‍ ദുബായ് പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് ശ്രീദേവി ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് മരിച്ചിരിക്കുന്നത് എന്നാണ്.

ശരീരത്തില്‍ മദ്യത്തിന്റെ അംശം

ശരീരത്തില്‍ മദ്യത്തിന്റെ അംശം

ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ബോധരഹിതയായി വെള്ള്ത്തില്‍ വീണതാണ് എന്നും ഹൃദയാഘാതം ഉണ്ടായിരുന്നില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം.

നാട്ടിലെത്തിക്കാന്‍ ഇനിയും വൈകും

നാട്ടിലെത്തിക്കാന്‍ ഇനിയും വൈകും

അപകടമരണമാണ് എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമനടപടികള്‍ക്ക് വേണ്ടി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിക്കഴിഞ്ഞു. വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും അടക്കമുള്ളവ പബ്ലിക് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവ്യക്തത തുടരുന്നു

അവ്യക്തത തുടരുന്നു

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ഇല്ലാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. മൃതദേഹം വിട്ടുകൊടുക്കും മുന്‍പ് ഒരു ക്ലിയറന്‍സ് കൂടി പൂര്‍ത്തിയാക്കാനുണ്ട് എന്നാണ് ദുബായ് പോലീസ് ഇന്ത്യന്‍ എംബസ്സിയെ അറിയിച്ചിരിക്കുന്നത്. എന്നാലത് എന്ത് ക്ലിയറന്‍സാണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇതോടെ എപ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ശ്രീദേവിയുടെ മൃതദേഹത്തിന്റെതെന്ന പേരിൽ ചിത്രം വാട്സ്ആപ്പിൽ.. റോയല്‍ എമിറേറ്റ് ഹോസ്പിറ്റലിൽ നിന്ന്ശ്രീദേവിയുടെ മൃതദേഹത്തിന്റെതെന്ന പേരിൽ ചിത്രം വാട്സ്ആപ്പിൽ.. റോയല്‍ എമിറേറ്റ് ഹോസ്പിറ്റലിൽ നിന്ന്

നടി സാധനയെ കാണാനില്ല! മരിച്ചെന്ന് ഭർത്താവ്.. മൃതദേഹം ആരും കണ്ടിട്ടില്ല.. തിരോധാനത്തിൽ ദുരൂഹത!നടി സാധനയെ കാണാനില്ല! മരിച്ചെന്ന് ഭർത്താവ്.. മൃതദേഹം ആരും കണ്ടിട്ടില്ല.. തിരോധാനത്തിൽ ദുരൂഹത!

English summary
Who found Sridevi, Boney Kapoor or hotel staff? Contradictory reports on actress's last hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X