Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്... ഞെട്ടിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ട്; റീ പോസ്റ്റുമോർട്ടം?

Recommended Video

cmsvideo
    ശ്രീദേവിയുടെ തലയിലെ മുറിവ്, ഫോറൻസിക് റിപ്പോർട്ട് പുറത്ത് | Oneindia Malayalam

    ദുബായ്: ശ്രീദേവിയുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ത്തി ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു എന്നതാണ് ആ ഞെട്ടിപ്പിക്കുന്ന വിവരം.

    ഈ മുറിവ് എങ്ങനെ ഉണ്ടായി എന്നതാണ് ചോദ്യം. ബാത്ത് ടബ്ബില്‍ കുഴഞ്ഞ് വീണപ്പോള്‍ സംഭവിച്ചതാകാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ സാധിക്കില്ല. എന്നാല്‍ മറ്റേതെങ്കിലും തരത്തിലാണ് ആ മുറിവ് ഉണ്ടായിട്ടുള്ളത് എങ്കില്‍ അത് ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതാവും എന്ന് ഉറപ്പാണ്.

    ശ്രീദേവിയുടെ മൃതദേഹം എപ്പോള്‍ വിട്ടുകിട്ടും എന്ന കാര്യത്തില്‍ കൂടുതല്‍ അനിശ്ചിതത്വം പകരുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഭര്‍ത്താവ് ബോണി കപൂറിന്റെ തിരിച്ചുവരവ് പോലും അനിശ്ചിതത്വല്‍ ആയിരിക്കുകയാണ് ഇപ്പോള്‍.

    തലയില്‍ മുറിവ്

    തലയില്‍ മുറിവ്

    ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ട് എന്നത് തികച്ചും പുതിയതും ഞെട്ടിപ്പിക്കുന്നതും ആയ വിവരം ആണ്. ഈ മുറിവ് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. മുറിവിന്റെ ആഴം സംബന്ധിച്ച വിവരങ്ങളും പുറത്തായിട്ടില്ല.

    എങ്ങനെ മുറിവ് പറ്റാം

    എങ്ങനെ മുറിവ് പറ്റാം

    ശ്രീദേവിയുടെ തലയില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു മുറിവുണ്ടായത് എന്ന ചോദ്യം നിര്‍ണായകമാണ്. ബാത്ത് ടബ്ബിലേക്ക് കുഴഞ്ഞ് വീഴവേ സംഭവിച്ചതാകാന്‍ ഉള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ സാധിക്കില്ല. ബോധരഹിതയായി വീഴുമ്പോള്‍, ശരീത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ട് തന്നെ ആഴത്തിലുള്ള മുറിവ് ഉണ്ടാകാം.

    മല്‍പ്പിടിത്തത്തിനിടെ?

    മല്‍പ്പിടിത്തത്തിനിടെ?

    മുറിവ് സംഭവിക്കാന്‍ സാധ്യതയുള്ള മറ്റൊരു കാര്യം മല്‍പ്പിടിത്തമാണ്. ശ്രീദേവി ഏതെങ്കിലും തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യവും നിര്‍ണായകമാണ്. ഹോട്ടല്‍ മുറിയിലേയും ബാത്ത് റൂമിലേയും പരിശോധനകളിലൂടെ ഇക്കാര്യം കണ്ടെത്താവുന്നതയുള്ളൂ.

    നിലവില്‍ തെളിവില്ല

    നിലവില്‍ തെളിവില്ല

    ശ്രീദേവി മരിച്ചിട്ട് ഇപ്പോള്‍ രണ്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. പ്രാഥമിക പരിശോധന ഹോട്ടല്‍ മുറിയിലും ബാത്ത് റൂമിലും നടത്തിയിട്ടും ഉണ്ട്. എന്നാല്‍ ആ പരിശോധനകളില്‍ ഒന്നും ഇത്തരത്തില്‍ സംശയം ജനിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല.

    പ്രോസിക്യൂഷന്‍

    പ്രോസിക്യൂഷന്‍

    എന്തായാലും കേസ് ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കീഴിലാണ്. തലയിലെ മുറിവില്‍ ദുരൂഹതകള്‍ ഒന്നും ഇല്ലെന്ന് തെളിഞ്ഞാല്‍ അധികം വൈകാതെ തന്നെ ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള സാധ്യതകളുണ്ട്. എങ്കില്‍ പോലും അതിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

    സംശയം ഉയര്‍ന്നാല്‍

    സംശയം ഉയര്‍ന്നാല്‍

    എന്നാല്‍ അന്വേഷണത്തില്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും എന്ന് ഉറപ്പാണ്. പരിപൂര്‍ണമായി അന്വേഷണത്തിന് ശേഷം മാത്രമേ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കൂ. പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ ഇപ്പോള്‍ തന്നെ ആരാധകരപം സഹപ്രവര്‍ത്തകരും കാത്തിരിക്കുകയാണ്.

    വീണ്ടും പോസ്റ്റുമോര്‍ട്ടം

    വീണ്ടും പോസ്റ്റുമോര്‍ട്ടം

    തലയിലെ ആഴത്തിലുള്ള മുറിവ് ആശങ്കയുണര്‍ത്തുന്ന സാഹചര്യത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ സാധിക്കില്ല. മല്‍പ്പിടിത്തം നടന്നിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച തെളിവുകളും റി പോസ്റ്റുമാര്‍ട്ടത്തിലൂടെ ഒരുപക്ഷേ ലഭ്യമായേക്കും.

    രണ്ടാം നമ്പര്‍ ഫ്രീസറില്‍

    രണ്ടാം നമ്പര്‍ ഫ്രീസറില്‍

    ശ്രീദേവിയുടെ മൃതദേഹം ഇപ്പോള്‍ ദുബായ് പോലീസിന്റെ മോര്‍ച്ചറിയിലെ രണ്ടാം നമ്പര്‍ ഫ്രീസറില്‍ തന്നെയാണ് ഉള്ളത്. മൃതദേഹം എംബം ചെയ്യുന്ന നടപടികളിലേക്ക് പോലും കടക്കാന്‍ ഈ സാഹചര്യത്തില്‍ സാധിക്കില്ല. പബ്ലിക് പ്രോസിക്യൂട്ടറിടെ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ എംബാം ചെയ്യാനാകൂ.

    ബോണി കപൂറിന്റെ കാര്യം

    ബോണി കപൂറിന്റെ കാര്യം

    ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവും ആയ ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്‌തെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു രാത്രി മുഴുവന്‍ ചോദ്യം ചെയ്തു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൊഴിയെടുക്കല്‍ മാത്രം ആണ് നടന്നത് എന്നാണ് വിശദീകരണം.

    പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു?

    പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു?

    ബോണി കപൂറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ബോണി കപൂറുമായി അടുത്ത വൃത്തങ്ങളും ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

    രാജ്യം വിടാന്‍

    രാജ്യം വിടാന്‍

    എന്തായാലും ബോണി കപൂറിന് ഉടന്‍ ദുബായ് വിട്ട് ഇന്ത്യയിലേക്ക് വരാന്‍ പറ്റില്ലെന്ന് ഉറപ്പായിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറുടെ ക്ലിയറന്‍സ് കിട്ടിയാല്‍ മാത്രമേ അത് സാധ്യമാകൂ. അന്വേഷണം വൈകുകയാണെങ്കില്‍, അതുവരെ ബോണിയും ദുബായില്‍ തുടരേണ്ടിവരും.

    ആശയക്കുഴപ്പം

    ആശയക്കുഴപ്പം

    ബോളിവുഡ് നടനും കപൂര്‍ കുടുംബത്തിന്റെ ബന്ധവും ആയ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആയിരുന്നു ശ്രീദേവി കുടുംബ സമേതം എത്തിയത്. വിവാഹത്തിന് ശേഷം ബോണി കപൂറും മകളും ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ശ്രീദേവി മാത്രം അവിടെ തുടരുകയായിരുന്നു.

    സര്‍പ്രൈസ് നല്‍കാന്‍ എത്തി

    സര്‍പ്രൈസ് നല്‍കാന്‍ എത്തി

    ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ നല്‍കാന്‍ ണ് ബോണി കപൂര്‍ അപ്രതീക്ഷിതമായി തിരിച്ചെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ ദിവസം തന്നെ ശ്രീദേവിയുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ പലരും ദുരൂഹത ആരോപിക്കുന്നും ഉണ്ട്.

    ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

    ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

    അതിനിടെ ഹോട്ടല്‍ ജീവനക്കാരന്റേത് എന്ന പേരില്‍ ഒരു വെളിപ്പെടുത്തലും പുറത്ത് വന്നിരുന്നു. ബോണി കപൂര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ എത്രത്തോളം വിശ്വാസ്യ യോഗ്യമാണ് എന്നതും സംശയതകരമാണ്.

    സമയങ്ങള്‍ ചേരുന്നില്ല

    സമയങ്ങള്‍ ചേരുന്നില്ല

    രാത്രി പത്തര.യോടെ ശ്രീദേവി ചൂടുവെള്ളം ആവശ്യപ്പെട്ടു എന്നായിരുന്നു വെളിപ്പെടുത്തല്‍. മുറി തുറക്കാരിന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ എല്ലാവരും ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോള്‍ ബാത്ത് റൂമിലെ തറയില്‍ ആണ് ശ്രീദേവിയെ കണ്ടെത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം ആണെന്ന് സ്ഥിരീകരിക്കുന്നും ഉണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+