കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമുലുവിനെതിരെ ഡികെ ശിവകുമാറിന്റെ നീക്കങ്ങള്‍... ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പ് തീപ്പാറും!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രതിസന്ധിയില്‍ നിന്നിരുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ണായക ഇടപെടലോടെയാണ് സജീവമായത്. അതേസമയം തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഡികെ ശിവകുമാറിനെ നിയമിച്ചിട്ടുണ്ട്. ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ കലാപം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തളച്ചിടപ്പെട്ട അവസ്ഥയിലായിരുന്നു ഡികെ ശിവകുമാര്‍.

എന്നാല്‍ യെദ്യൂരപ്പയെയും ശ്രീരാമുലുവിനെയും പൂട്ടാനുള്ള നീക്കങ്ങളുമായിട്ടാണ് ഇത്തവണ ശിവകുമാറിന്റെ വരവ്. ഇവരെ നേര്‍ക്കുനേര്‍ നിന്ന് എതിര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ടകളില്‍ ജെഡിഎസ്സിന്റെ പിന്തുണയോടെ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം ഇതിനിടയിലും കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെ നേതാക്കള്‍ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് സര്‍ക്കാരിനെ കുരുക്കില്‍ ചാടിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ശ്രീരാമുലുവുമായി ഏറ്റുമുട്ടല്‍

ശ്രീരാമുലുവുമായി ഏറ്റുമുട്ടല്‍

ബിജെപിയുടെയും യെദ്യൂരപ്പയുടെയും വലംകൈയ്യാണ് ശ്രീരാമുലു. ബെല്ലാരിയിലെ സിറ്റിംഗ് എംഎല്‍എയും റെഡ്ഡി സഹോദരന്‍മാരുടെ അടുത്തയാളുമാണ് അദ്ദേഹം. ശ്രീരാമുലുവിനെ വീഴ്ത്താനാണ് ബെല്ലാരിയില്‍ ഡികെ ശിവകുമാറിനെ നിയമിച്ചിരിക്കുന്നത്. ബെല്ലാരിയില്‍ ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ശ്രീരാമുലുവിന് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ശിവകുമാറിനും ഇതേ സ്വാതന്ത്ര്യം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.

 ജെഡിഎസ്സുമായുള്ള പ്രശ്‌നം

ജെഡിഎസ്സുമായുള്ള പ്രശ്‌നം

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ മാണ്ഡ്യ വിട്ടുനല്‍കണമെന്നായിരുന്നു ജെഡിഎസ്സ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. ഇത് വലിയ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ എത്തിച്ചിരുന്നു. വെറും അയ്യായിരം വോട്ടിന് ദിവ്യ സ്പന്ദന പരാജയപ്പെട്ട മണ്ഡലത്തില്‍ ഒരു മാറ്റത്തിനും തയ്യാറല്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതേ തുടര്‍ന്ന് വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുകയും കുമാരസ്വാമിയെ കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. രാഹുല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്.

നിര്‍ണായക സ്ഥാനാര്‍ത്ഥി

നിര്‍ണായക സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ പൊരിഞ്ഞ ശ്രമത്തിലാണ് ശ്രീരാമുലു. കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. ജെ ശാന്തയെ സ്ഥാനാര്‍ത്ഥിയിക്കാനാണ് ബിജെപിയുടെ തീരുമാനം. ശ്രീരാമുലുവിന്റെ സഹോദരിയാണ് ശാന്ത. അസേമയം ശ്രീരാമുലുവിന്റെ അടുത്തയാളായ ടി സുരേഷ് ബാബുവിനെയും സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിച്ചിരുന്നു.

 എന്തുകൊണ്ട് ശ്രീരാമുലു?

എന്തുകൊണ്ട് ശ്രീരാമുലു?

കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത സീറ്റാണ് ബെല്ലാരി. ഇവിടെ വിജയിച്ചാല്‍ അത് കോണ്‍ഗ്രസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകം. ഒരുപക്ഷേ സംസ്ഥാനം മുഴുവന്‍ അത് അലയടിക്കും. പോരാത്തതിന് ശ്രീരാമുലു യെദ്യൂരപ്പയുടെ അടുപ്പക്കാരനാണ്. അവിടെ ശ്രീരാമുലു വീണാല്‍ യെദ്യൂരപ്പയെ തളര്‍ത്തുന്നതിന് തുല്യമാണ്. ഇതാണ് ശിവകുമാര്‍ ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് തിരിച്ചടിയേറ്റാല്‍ സര്‍ക്കാരിനെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും.

കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസ് ബെല്ലാരിയില്‍ വെങ്കടേഷ് പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എ ബി നാഗേന്ദ്രയുടെ സഹോദരനാണ് പ്രസാദ്. സംസ്ഥാനത്തെ കരുത്തുറ്റ നേതാവാണ് അദ്ദേഹം. ശാന്ത ഇവിടെ ജയിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. അതേസയമം മുതിര്‍ന്ന നേതാവ് രാംപ്രസാദിനെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ശിവപ്രസാദിന്റെ തീരുമാനം അനുസരിച്ച് മാത്രമേ ഇനി കാര്യങ്ങള്‍ മുന്നോട്ട് പോകൂ.

ജാര്‍ക്കിഹോളി സഹോദരന്‍മാരുടെ ഭീഷണി

ജാര്‍ക്കിഹോളി സഹോദരന്‍മാരുടെ ഭീഷണി

രമേശ്, സതീഷ് ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ ശിവകുമാര്‍ വീണ്ടും ബെല്ലാരിയില്‍ എത്തുന്നതില്‍ കടുത്ത എതിര്‍പ്പിലാണ്. നേരത്തെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചത് ശിവകുമാര്‍ ബെല്ലാരിയില്‍ നിന്നും ബെലഗാവിയില്‍ നിന്നും മാറി നില്‍ക്കാമെന്ന് പറഞ്ഞത് കൊണ്ടാണ്. ഇവിടെ വീണ്ടും ശിവകുമാര്‍ തിരിച്ചെത്തുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് സൂചന. ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ വിച്ചാരിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗമായ 20 എംഎല്‍എമാര്‍ കൂറുമാറും.

ശിവമോഗയിലും പോരാട്ടം

ശിവമോഗയിലും പോരാട്ടം

ശിവമോഗയില്‍ യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയാണ് മത്സരിക്കുന്നത്. ഇവിടെയും കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇവിടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമുണ്ടായാല്‍ ഫലം മാറുമോ എന്നാണ് അറിയാനുള്ളത്. എല്ലാ മണ്ഡലത്തിലും കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കാനിറങ്ങുമെന്നാണ് സൂചനകള്‍. അതേസമയം രാഘവേന്ദ്ര പരാജയപ്പെട്ടാല്‍ അത് യെദ്യൂരപ്പയുടെ രാഷ്ട്രീയ ജീവിതം തന്നെ ഇല്ലാതാക്കുന്നതിന് തുല്യമായിരിക്കും.

കര്‍ണാടകത്തില്‍ ബിഎസ്പിയുടെ ഏക എംഎല്‍എ രാജിവെച്ചു... കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പോ?കര്‍ണാടകത്തില്‍ ബിഎസ്പിയുടെ ഏക എംഎല്‍എ രാജിവെച്ചു... കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പോ?

മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 128 സീറ്റ് ലഭിക്കും!!മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 128 സീറ്റ് ലഭിക്കും!!

English summary
sriramulu and dk Shivakumars picks to face off in ballari bye polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X