കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതത്തിന്റെ പേരില്‍ ജനങ്ങളെ തരംതിരിക്കരുതെന്ന് സോനം കപൂര്‍

  • By Sruthi K M
Google Oneindia Malayalam News

രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് പ്രശസ്തര്‍ പറയുമ്പോള്‍ അതിനോട് ബോളിവുഡ് താരങ്ങളായ സോനം കപൂറും സല്‍മാന്‍ ഖാനും പ്രതികരിക്കുന്നതിങ്ങനെ. പൂര്‍ണമായ തെളിവുകള്‍ ഇല്ലാതെ രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്നാണ് സോനം കപൂര്‍ വ്യക്തമാക്കിയത്.

ഭീകരന്‍ ഹാഫിസ് സയിദ് ഷാരൂഖ് ഖാനെ പാകിസ്താനിലേക്ക് ക്ഷണിച്ചതെന്തിന്..?ഭീകരന്‍ ഹാഫിസ് സയിദ് ഷാരൂഖ് ഖാനെ പാകിസ്താനിലേക്ക് ക്ഷണിച്ചതെന്തിന്..?

മതത്തിന്റെയോ, ജാതിയുടേയോ, വിശ്വാസത്തിന്റേയോ പേരില്‍ ജനങ്ങളെ തരംതിരിക്കരുതെന്നും സോനം കപൂര്‍ പറയുന്നു. നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്, നമ്മള്‍ എല്ലാവരും ഒന്നാണ്. ആര്‍ക്കെങ്കിലും സംശയമുണ്ടോയെന്നാണ് നടന്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഷാരൂഖ് ഖാനുമേല്‍ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇരുവരും ഇങ്ങനെ പ്രതികരിച്ചത്.

രാജ്യത്ത് അസഹിഷ്ണുതയില്ല

രാജ്യത്ത് അസഹിഷ്ണുതയില്ല

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സോനം കപൂര്‍ ചോദിക്കുന്നു. വ്യക്തമായ കാരണങ്ങളും തെളിവുകളും ഇല്ലാതെ രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും താരം വ്യക്തമാക്കി.

മതത്തിന്റെ പേരില്‍ വേര്‍തിരിവ്

മതത്തിന്റെ പേരില്‍ വേര്‍തിരിവ്

മതത്തിന്റെയോ, ജാതിയുടേയോ, വിശ്വാസത്തിന്റേയോ പേരില്‍ ജനങ്ങളെ തരംതിരിക്കരുതെന്നും സോനം കപൂര്‍ പറയുന്നു. പ്രേം രത്തന്‍ ധ്യാന്‍ പയോ എന്ന തന്റെ പുതിയ ചിത്രം സ്‌നേഹത്തിനെയും അസഹിഷ്ണുതയെക്കുറിച്ചുമുള്ളതാണെന്നും സോനം കപൂര്‍ പറഞ്ഞു.

നമ്മള്‍ എല്ലാവരും ഒന്നാണെന്ന് സല്‍മാന്‍ ഖാന്‍

നമ്മള്‍ എല്ലാവരും ഒന്നാണെന്ന് സല്‍മാന്‍ ഖാന്‍

നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്, നമ്മള്‍ എല്ലാവരും ഒന്നാണ്. ആര്‍ക്കെങ്കിലും സംശയമുണ്ടോയെന്നാണ് നടന്‍ സല്‍മാന്‍ ഖാന്‍ ചോദിച്ചു. ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്ന് വിഎച്ച്പി നേതാവ് സ്വാധി പ്രാച്ചി പ്രസ്താവിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സല്‍മാന്‍ ഒന്നും മറുപടി പറഞ്ഞില്ല. ഷാരൂഖിനു മേല്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താരം തയ്യാറായില്ല.

ഒഴിഞ്ഞുമാറി

ഒഴിഞ്ഞുമാറി

മാധ്യമ പ്രവര്‍ത്തകരുടെ ഇത്തരം ചോദ്യങ്ങളില്‍ നിന്നും സല്‍മാന്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. വിവാദ പ്രസ്താവനകളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രേം രത്തന്‍ ധ്യാന്‍ പയോ എന്ന പുതിയ ചിത്രത്തിന്റെ പ്രമേഷനു വേണ്ടി വന്നതായിരുന്നു സല്‍മാനും സോനം കപൂറും.

എന്താണ് എല്ലാവരുടെയും പ്രശ്‌നം

എന്താണ് എല്ലാവരുടെയും പ്രശ്‌നം

എന്റെ അമ്മ സുശീല ചരക്, അച്ഛന്‍ സലിം ഖാന്‍, ഞാന്‍ സല്‍മാന്‍ ഖാന്‍, ഇത് സോനം കപൂര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ താരം ഇങ്ങനെയാണ് പ്രതികരിച്ചത്. നമ്മളെല്ലാവരും ഇവിടെയുണ്ടെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോയെന്നും സല്‍മാന്‍ ചോദിച്ചു.

English summary
sonam kapoor says, Anything that is intolerant or hearsay that is said without correct evidence is completely unacceptable. People are just saying anything and spouting things out in the name of religion, caste and creed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X