കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി രാഹുല്‍ തന്നെന്ന് എംകെ സ്റ്റാലിന്‍!! ഡിഎംകെ 30 സീറ്റിന് മുകളില്‍ നേടിയാല്‍ കളി മാറും

  • By
Google Oneindia Malayalam News

ചെന്നൈ: പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഡിഎംകെ നേതാവ് എംകെ സ്റ്റാലിനായിരുന്നു. മറ്റ് നേതാക്കളെല്ലാം ഇതിനെ തള്ളിയപ്പോഴും സ്റ്റാലിന്‍ ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ഫെഡറല്‍ മുന്നണി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച കെസിആറിനോടും സ്റ്റാലിന്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്.

<strong>പപ്പുവല്ല,2019 ല്‍ രാഹുല്‍ വേറെ ലെവലാണ്,മോദി സ്റ്റുഡിയോ വിട്ട് പുറത്തുവരണമെന്ന് സോഷ്യല്‍ ലോകം,വീഡിയോ</strong>പപ്പുവല്ല,2019 ല്‍ രാഹുല്‍ വേറെ ലെവലാണ്,മോദി സ്റ്റുഡിയോ വിട്ട് പുറത്തുവരണമെന്ന് സോഷ്യല്‍ ലോകം,വീഡിയോ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി 30 സീറ്റില്‍ അധികം നേടിയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തമിഴാനാട് ശ്രദ്ധാകേന്ദ്രമാകും. കോണ്‍ഗ്രസിനും ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്

 സഖ്യത്തില്‍

സഖ്യത്തില്‍

തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി ഇത്തവണ സഖ്യത്തിലാണ് ഡിഎംകെ മത്സരിക്കുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം സഖ്യം സംസ്ഥാനം തൂത്തുവാരുമെന്നാണ് പ്രവചനം. ഇവിടെ പോണ്ടിച്ചേരി ഉള്‍പ്പെടെ 40 സീറ്റുകളാണ് ഉള്ളത്.

 കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും സഖ്യത്തില്‍ ആയിരുന്നില്ല മത്സരം. അതുകൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ഇത്തവണ
30 മുതല്‍ 34 സീറ്റുകള്‍ വരെയാണ് സഖ്യം പ്രതീക്ഷ വെയ്ക്കുന്നത്.

 എംകെ സ്റ്റാലിന്‍റെ നിലപാട്

എംകെ സ്റ്റാലിന്‍റെ നിലപാട്

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് ഡിഎംകെയുടെ പ്രചരണവും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ടതും എംകെ സ്റ്റാലിനായിരുന്നു.ഇതേ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സ്റ്റാലിന്‍.

 സാധ്യമല്ലെന്ന് സ്റ്റാലിന്‍

സാധ്യമല്ലെന്ന് സ്റ്റാലിന്‍

ഫെഡറല്‍ മുന്നണി നീക്കവുമായി സമീപിച്ച തെലങ്കാന മുഖ്യമന്ത്രി ആര്‍ ചന്ദ്രശേഖര റാവുവിനോടും കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന നിലപാടായിരുന്നു സ്റ്റാലിന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാക്കുമെന്ന വിശ്വാസമാണ് റാവുവായി സ്റ്റാലിന്‍ പങ്കുവെച്ചത്.

 അംഗീകരിച്ചില്ല

അംഗീകരിച്ചില്ല

കോണ്‍ഗ്രസിനോ ബിജെപിക്കോ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പൊതു സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്നതടക്കമുള്ള കാര്യങ്ങളാണ് കെസിആര്‍ മുന്നോട്ടുവെച്ചെങ്കിലും സ്റ്റാലിന്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും കെസിആറിനോട് സ്റ്റാലിന്‍ മുന്നോട്ട് വെച്ചിരുന്നു.

 സ്റ്റാലിന്‍റെ നേട്ടം

സ്റ്റാലിന്‍റെ നേട്ടം

അതേസമയം ഇനി കെസിആര്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയാല്‍ അത് സ്റ്റാലിന്‍റെ നേട്ടമായി വിലയിരുത്തപ്പെട്ടേക്കാം. മാത്രമല്ല 30 സീറ്റുകള്‍ നേടിയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തമിഴ്നാടും നിര്‍ണായകമായേക്കാം.

 ദക്ഷിണേന്ത്യയില്‍ നിന്ന്

ദക്ഷിണേന്ത്യയില്‍ നിന്ന്

ദക്ഷിണേന്ത്യയില്‍ നിന്നാണ് നിലവില്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വെയ്ക്കുന്നത്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പിന്തുണ കോണ്‍ഗ്രസിനുണ്ട്.
ഇനി നിര്‍ണായകമാവുക തെലുങ്കാന മുഖ്യമന്ത്രി കെസിആറിന്‍റേയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും നിലപാടുകളാകും.

 സമ്മര്‍ദ്ദ തന്ത്രം

സമ്മര്‍ദ്ദ തന്ത്രം

ഇരുവരും ഇതുവരെ സഖ്യത്തെ സംബന്ധിച്ച് മനസ് തുറന്നിട്ടില്ല. അതേസമയം ബിജെപിയുടെ ഭാഗമായാല്‍ സര്‍ക്കാരില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് കെസിആറിന്‍റെ കണക്ക് കൂട്ടല്‍.അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പുറത്തെടുക്കാനാണ് കെസിആറിന്‍റെ കണക്ക് കൂട്ടല്‍. ജഗനും ഇതേ നിലയിലാണ് കാര്യങ്ങള്‍ കണക്ക് കൂട്ടുന്നത്. സഖ്യത്തിന്‍റെ ഭാഗമാകാന്‍ പല വാഗ്ദാനങ്ങളും ജഗന്‍ മുന്നോട്ട് വെച്ചേക്കും എന്നാണ് വിലയിരുത്തല്‍.

English summary
stalins role will be crucial in lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X