കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സംഘര്‍ഷം; സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് സര്‍വ്വകക്ഷി സംഘം

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സര്‍വ്വകക്ഷി സംഘത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം വിഘടനവാദികളെ ഒറ്റപ്പെടുത്തണമെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കി.

കശ്മീര്‍ പ്രക്ഷോഭം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര വിജയിച്ചില്ലെന്ന് മാത്രമല്ല, സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തുവെന്ന് സര്‍വ്വ കക്ഷി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ദക്ഷിണ കശിമീരിലെ ഗ്രാമീണ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ ശക്തമെന്നും ജനം തെരുവിലറങ്ങി ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും സര്‍വ്വകക്ഷി സംഘം വ്യക്തമാക്കി.

Rajnath Singh

ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനും ജനജീവിതം സാധാരണ നിലയില്‍ എത്താനും ഉടന്‍ തീരുമാനമെടുക്കണം. കര്‍ഫ്യൂ ഉടന്‍ പിന്‍വലിക്കണം. സ്‌കൂളുകളും ഓഫീസുകളും ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സര്‍വ്വകക്ഷി സംഘം വ്യക്തമാക്കി. പെല്ലറ്റ് തോക്കുകളുടെ ഉപയോഗം ഉടന്‍ പിന്‍വലിക്കണമെന്നും പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു.

English summary
Separatists should be isolated and dealt with separately in Kashmir, some members of an all-party delegation of parliamentarians have suggested after a visit to Jammu and Kashmir last week, where over 70 people have died and nearly 10,000 have been injured in violent protests in the last two months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X