കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയില്‍ നിന്നും നിയമ പുസ്തകങ്ങള്‍ മോഷ്ടിച്ച അഭിഭാഷകന്‍ പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈക്കോടതിയില്‍ നിന്നും നിയമപുസ്തകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ മോഷ്ടിച്ച കുറ്റത്തിന് അഭിഭാഷകനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഹൈക്കോടതി അഭിഭാഷകന്‍ ജി ഗംഗാവേണു ഗോപാല കൃഷ്ണ റാവു ആണ് അറസ്റ്റിലായത്. ഇയാളെ ഏഴു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഹൈക്കോടതിയില്‍ നിന്നും ലഭിച്ച പരാതിപ്രകാരം പോലീസ് പ്രതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 144 പുസ്തകങ്ങളാണ് കണ്ടെത്തിയത്. നിയമ പുസ്തകങ്ങളും ജേര്‍ണലുകളും ഇവയില്‍ ഉള്‍പ്പെടും. വീട്ടിലെ ഷെല്‍ഫിലും മേശയ്ക്കു മുകളിലും ഇവ നിരത്തി വച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ക്ലൈന്റിന് മതിപ്പുതോന്നിക്കുവാന്‍ വേണ്ടിയായിരുന്നു ഇത്.

court

ഹൈക്കോടതിയിലെ വിവിധ ഓഫീസുകളില്‍ നിന്നുമാണ് പുസ്തകങ്ങള്‍ മോഷ്ടിച്ചതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ എ യാദഗിരി പറഞ്ഞു. പുസ്തകങ്ങള്‍ വിലകൊടുത്തവാങ്ങാന്‍ അഭിഭാഷകന്റെ പണമില്ലായിരുന്നു. ഇതേതുടര്‍ന്നാണ് മോഷണത്തിനിറങ്ങിയത്.

മാര്‍ച്ച് 1ന് ഹൈക്കോടതി ഡ്യൂട്ടി ഓഫീസര്‍ ചാര്‍മിനാര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം നടത്തിയത്. കോടതി കോര്‍ട്ട് ഹാള്‍ 13ല്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ കാണാനില്ലെന്ന അറ്റന്റന്റ് എസ് സജീവയ്യയുടെ റിപ്പോര്‍ട്ടിനെ തുര്‍ന്നായിരുന്നു പരാതി. പോലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ അഭിഭാഷകന്‍ ജി ഗംഗാവേണു ഗോപാല കൃഷ്ണ റാവു ഹാളില്‍ കടക്കുന്നതും പുസ്തകങ്ങള്‍ എടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതും റെയ്ഡ് നടത്തി പുസ്തകങ്ങള്‍ കണ്ടെത്തിയതും.

English summary
Stealing law books from court; Hyderabad HC advocate arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X