കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും വേണ്ടാത്തത് തമിഴ്നാടിന് എന്തിന്? വേദാന്തയെ പടിയടച്ച് പിണ്ഡം വെച്ചവരില്‍ ഗോവയും മഹാരാഷ്ട്ര

Google Oneindia Malayalam News

ദില്ലി: വിവാദങ്ങള്‍ക്ക് നടുവിലുള്ള സ്റ്റൈര്‍ലൈറ്റ് പ്ലാന്റിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. മൂന്ന് സംസ്ഥാനങ്ങള്‍ അനുമതി നല്‍കാതെ തള്ളിക്കളഞ്ഞ് പ്ലാന്റിനാണ് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് വേദാന്തയുടെ സ്റ്റൈര്‍ലൈറ്റ് പ്ലാന്‍റിനെ ശക്തമായി എതിര്‍ത്തത്. 1995ലാണ് ആദ്യം വേദാന്തയുടെ സ്റ്റൈര്‍ലൈറ്റ് പ്ലാന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. തൂത്തുക്കുടിയിലുള്ള വേദാന്തയുടെ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് പോലീസ് വെടിവെയ്പില്‍ കലാശിച്ചത്. 70 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്.

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന് കാണിച്ച് വേദാന്ത സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ തള്ളിക്കളഞ്ഞ തമിഴ്നാട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെതാണ് നീക്കം. മെയ് 23ന് പുറത്തിറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പൊതുജനങ്ങളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് തൂത്തുക്കുടിയില്‍ വിന്യസിച്ചിട്ടുള്ളത്. തീരദേശ ജില്ലയായ തൂത്തുക്കുടിയില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. കമ്പനിയുടെ സ്മെല്‍ട്ടിംഗ് കപ്പാസിറ്റി 800,000 ടണ്ണാക്കി മാറ്റുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഹൈക്കോടതി വിധി എതിരായിട്ടുള്ളത്. പ്ലാന്‍റിന്റെ നിര്‍മാണം സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവ്. പ്ലാന്റിന് പരിസ്ഥിതി ക്ലിയറന്‍സ് നല്‍കുന്നതിന് മുമ്പായി കേന്ദ്രസര്‍ക്കാര്‍ നാല് മാസത്തിനുള്ളില്‍ കേസ് പരിഗണിക്കണമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തെറ്റിദ്ധരിപ്പിച്ചു

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തെറ്റിദ്ധരിപ്പിച്ചു

ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍‍ഡ് എന്‍വയോണ്‍മെന്റാണ് ബുധനാഴ്ച സ്റ്റൈര്‍ലൈറ്റ് പ്ലാന്‍റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പരിസ്ഥിതിയ്ക്കും ആരോഗ്യത്തിനും ഭീഷണിയാവുമെന്ന് കണ്ട് മൂന്ന് സംസ്ഥാനങ്ങള്‍ തള്ളിക്കളഞ്ഞ പ്ലാന്റ് തീരദേശ ജില്ലയില്‍ സ്ഥാപിക്കാന്‍ തമിഴ്നാട് അനുമതി നല്‍കുയായിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ട വസ്തുുകള്‍ മുന്‍ നിര്‍ത്തിയാണ് കമ്പനി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് സംബന്ധിച്ച് കമ്പനി തെറ്റായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും സിഎസ്ഇ ആരോപിക്കുന്നു.

 ചട്ടലംഘനം.. സര്‍ക്കാരിനെ കബളിപ്പിക്കല്‍

ചട്ടലംഘനം.. സര്‍ക്കാരിനെ കബളിപ്പിക്കല്‍


വേദാന്ത കമ്പനി സ്റ്റൈര്‍ലൈറ്റ് പ്ലാന്റിന് അനുമതി ലഭിക്കുന്നതിനായി ചട്ടങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും സിഎസ്ഇ ചൂണ്ടിക്കാണിക്കുന്നു. ഒന്നാമത്തെ കാര്യം പ്ലാന്റ് പാരിസ്ഥിതികമായി ലോപ്രദേശത്തിന്റെ 25 കിലോമീറ്ററിനുള്ളില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ഈ ചട്ടം കമ്പനി ലംഘിച്ചിട്ടുണ്ട്. പ്ലാന്റ് മൂന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിന് സമീപത്താണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. പൊതു വാദം നടത്താതെയാണ് കമ്പനി ഇഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

 13 പേരുടെ മരണം

13 പേരുടെ മരണം

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിന് നേരെയുള്ള പോലീസ് വെടിവെയ്പില്‍ ഇതിനകം തന്നെ 13 പോരാണ് കൊല്ലപ്പെട്ടത്. വൈദാന്തക്കെതിരെയുള്ള സമരത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ഒരാളാണ് വ്യാഴാഴ്ച മരിച്ചത്. 70 ഓളം പേര്‍ തമിഴ്നാട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിനിടെ നിലവിലെ സാഹചര്യത്തില്‍ വിവാദ സ്റ്റെര്‍ലൈറ്റ് ഫാക്ടറിയിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കമ്പനിയിലെ എല്ലാത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ മദ്രാസ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

പ്ലാന്റിന് അനുമതിക്ക് വേണ്ടി

പ്ലാന്റിന് അനുമതിക്ക് വേണ്ടി

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതില്‍ സങ്കടമുണ്ടെന്ന് സ്റ്റെര്‍ലൈറ്റ് വക്താവ് പ്രതികരിച്ചു. കമ്പനി ഞങ്ങളുടെ ജീവനക്കാരുടെയും പരിസരത്തുള്ള ജനങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള നീക്കങ്ങളാണ് നടത്തുന്നത്. നിലവില്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ തുറന്ന ചര്‍ച്ചകള്‍ക്ക് ശേഷം പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി തേടുമെന്നും വേദാന്ത വക്താവ് പ്രതികരിച്ചു.

ഹരിത ട്രിബ്യൂണലിന്റെ ക്ലീന്‍ ചിറ്റ്

ഹരിത ട്രിബ്യൂണലിന്റെ ക്ലീന്‍ ചിറ്റ്

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് 2010ല്‍ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി കമ്പനിയോട് 100 കോടി പിഴയൊടുക്കാനും ഉത്തരവിട്ടിരുന്നു. പരിസ്ഥിതി മലിനീകരണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി നീക്കം. 2013 മാര്‍ച്ചില്‍ പ്ലാന്റില്‍ നിന്നുള്ള വിഷവാതക ചോര്‍ച്ചയില്‍ പരിസരവാസികള്‍ക്ക് അസുഖം ബാധിച്ചിരുന്നു. മാര്‍ച്ച് 29ന് കമ്പനി അടച്ചുപൂട്ടാന്‍ തമിഴ്നാട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ​എന്നാല്‍ കേസ് പരിഗണിച്ച ഹരിത ട്രിബ്യൂണല്‍ കമ്പനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ഇതോടെ പ്ലാന്റ് അടച്ചുപൂട്ടുന്നതിനുള്ള എല്ലാ സാധ്യതകളും മങ്ങുകയായിരുന്നു. പരിസ്ഥിതി മലിനീകരണത്തിനൊപ്പം മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്ന കമ്പനി 20 വര്‍ഷത്തോളം നടപടികള്‍ നേരിടാതെ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

 ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു


തൂത്തുക്കുടിയില്‍ വേദാന്തയുടെ പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനാണ് അധികൃതര്‍ ഉത്തരവിട്ടത്. എന്നാല്‍ പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അ‍ഞ്ച് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ ഇന്റര്‍നെറ്റ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് ചീഫ് സെക്രട്ടറി നല്‍കിയിട്ടുള്ള നിര്‍ദേശം. മെയ് 23 മുതല്‍ 27വരെയുള്ള ദിവസങ്ങളിലാണ് ഇന്റര്‍നെറ്റിന് വിലക്കുള്ളത്. എന്നാല്‍ വോയ്സ് കോള്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല. മെയ് 22ന് 22,000 ആളുകള്‍ ഒരുമിച്ച് സംഘടിച്ചത് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രകോപനാത്മകമായ മെസേജുകള്‍ പ്രചരിപ്പിക്കുന്നുവെന്നും അവസരം മുതലെടുക്കാന്‍ വ്യാപകമായി ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2017ലെ ടെമ്പററി സസ്പെന്‍ഷന്‍ ഓഫ് ടെലികോം സര്‍വീസിലെ രണ്ടാമത്തെ റൂള്‍ പ്രകാരമാണ് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുള്ളത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് വെടിയുതിര്‍ത്തതാണ് 13 ജീവന്‍ നഷ്ടമാകുന്നതിന് ഇടയാക്കിയത്.

English summary
At the centre of controversy since it was first proposed in 1995, the four-lakh-tonne-capacity copper smelting plant of Sterlite at Tuticorin + was rejected by three states, Gujarat, Goa and Maharashtra, before it was finally allowed to set up in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X