രാജ്യസഭാ സീറ്റിന് 10 കോടി... വോട്ടിന് നോട്ട്... എംഎല്‍എമാരുടെ ലേലംവിളി കേട്ടാല്‍ ഞെട്ടും, വീഡിയോ!
ബെംഗളൂരു: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും എം എല്‍ എ ആകാനും പണം മുടക്കുന്നവരുടെ കഥകള്‍ നാട്ടില്‍ പുത്തരിയൊന്നുമല്ല. ആളുകളോട് പണം വാങ്ങി സീറ്റ് കൊടുക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസെന്നോ ബി ജെ പിയെന്നോ സി പി ഐയെന്നോ ആം ആദ്മി പാര്‍ട്ടിയെന്നോ ഉള്ള വ്യത്യാസം ഇല്ല. എന്നാലും രാജ്യസഭ തിരഞ്ഞെടുപ്പിന് വോട്ട് വേണമെങ്കില്‍ കോടികള്‍ വേണമെന്ന് എം എല്‍ എമാര്‍ ആവശ്യപ്പെടുന്ന വീഡിയോ കണ്ടാല്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ.
രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തുവന്ന കര്‍ണാടകയിലാണ് ഒരു ഇംഗ്ലീഷ് ന്യൂസ് ചാനല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. രാജ്യസഭയിലേക്ക് ജനതാദളിന്റെ നോമിനേഷന്‍ കിട്ടണമെങ്കില്‍ 5 കോടി രൂപ വേണം എന്നാണ് പാര്‍ട്ടിയുടെ എം എല്‍ എയായ മല്ലികാര്‍ജുന്‍ ഖുബ ആവശ്യപ്പെടുന്നത്. ബസവകല്യാണയില്‍ നിന്നുളള എം എല്‍ എയാണ് ഇയാള്‍.

ഓരോ സ്ഥാനാര്‍ഥികളില്‍ നിന്നും തങ്ങള്‍ക്ക് കിട്ടാവുന്ന പണത്തിന്റെ കണക്കുകൂട്ടലുകള്‍ എം എല്‍ എമാര്‍ നടത്തുന്നതും വീഡിയോയില്‍ കുടങ്ങിയിട്ടുണ്ട്. ജനതാദള്‍ സെക്കുലറിന്റെ തന്നെ മറ്റൊരു എം എല്‍ എയായ ജി ടി ദേവഗൗഡയും ഒളിക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. പത്ത് കോടി രൂപയാണ് ജി ടി ദേവഗൗഡയുടെ മരുമകന്‍ രാജ്യസഭ സീറ്റിന് വേണ്ടി ആവശ്യപ്പെടുന്നത്.
ഗുല്‍ബര്‍ഗയില്‍ നിന്നുള്ള കെ ജെ പി എം എല്‍ എ ബി ആര്‍ പാട്ടീലിന് വോട്ടിന് കാശുവാങ്ങുന്ന കാര്യമൊന്നും ഒരു പുത്തരിയേ അല്ല. രാഷ്ട്രീയ മത്സരത്തിന്റെ ഭാഗം എന്നാണ് ഇദ്ദേഹം ഇതിനെ വിളിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കാലാവധി തീരുന്ന 55 രാജ്യസഭ എം പിമാരുടെ പകരക്കാരെയാണ് ജൂണ്‍ 11ന് തിരഞ്ഞെടുക്കുക. ലോക്‌സഭയില്‍ മൃഗീയഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ന്യൂനപക്ഷമായ ബി ജെ പി സര്‍ക്കാരിന് അതീവനിര്‍ണായകമാണ് ജൂണ്‍ 11ലെ തിരഞ്ഞെടുപ്പ്.
karnataka mla rajya sabha election congress bjp jds കര്‍ണാടക കോണ്‍ഗ്രസ് ബിജെപി ജനതാദള്‍ എംഎല്‍എ രാജ്യസഭ
Read in Kannada: ಸ್ಟಿಂಗ್ ಆಪರೇಷನ್: 3 ಕಾಸಿಗೆ ಹರಾಜಾದ ರಾಜ್ಯ ಶಾಸಕರ ಮರ್ಯಾದೆ!












Click it and Unblock the Notifications