മുസ്ലീം യോഗ ടീച്ചര്‍ക്ക് ഫത്‌വ, വീടിനു നേരെ കല്ലേറ്, സുരക്ഷ ശക്തമാക്കി

  • By: Desk
Subscribe to Oneindia Malayalam
യോഗ പഠിപ്പിക്കുന്ന മുസ്ലിം സ്ത്രീയുടെ വീടിന് നേരം ആക്രമണം | Oneindia Malayalam

റാഞ്ചി: യോഗ പഠിപ്പിക്കുന്ന മുസ്ലീം സ്ത്രീക്കു നേരെ ആക്രമണം. റാഞ്ചിയിലെ ഹടിയ മേഖലയിലാണ് സംഭവം. റഫിയാ നാസിനെതിരേ സ്വന്തം സമുദായത്തില്‍ നിന്നുള്ളവരാണ് ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. .

മതവിശ്വാസിയായ റഫിയാ യോഗ പരിശീലിപ്പിക്കുന്നത് ദൈവനിന്ദയാണെന്നാണ് ഭീഷണിപ്പെടുത്തുന്നവര്‍ ആരോപിക്കുന്നത്. മുസ്ലീം സ്ത്രീ പുരുഷന്മാരുടെ യോഗ ടീച്ചറാകുന്നതിനോട് യോജിക്കാനാകില്ലെന്ന നിലപാടാണ് യാഥാസ്ഥിതികരമായ മത വിശ്വാസികള്‍ക്കുള്ളത്. റസിയ തന്റെ നിലപാടുകളുമായി മുന്നോട്ടുപോയപ്പോള്‍ അവര്‍ക്കെതിരേ ഒരു വിഭാഗം ഫത്‌വയും ഇറക്കിയിരുന്നു. ആദ്യം ഫേസ് ബുക്കിലൂടെയായിരുന്നു ഭീഷണി. പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഫത് വയും ഭീഷണിയും കൊണ്ട് തന്നെ തളര്‍ത്താനാകില്ലെന്ന നിലപാടാണ് റാഫിയക്കുള്ളത്.

ഫത് വ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖമാണ് കല്ലേറിനു കാരണമായതെന്ന് കരുതുന്നു. ടിവിയില്‍ ലൈവ് ടെലികാസ്റ്റ് കണ്ട ഒരു മതപുരോഹിതന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കല്ലേറിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. സംഘം വീടിനു കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Muslim Yoga Teacher

ഇറാഖിലും ഇറാനിലും അഫ്ഗാനിസ്താനിലും പാകിസ്താനിലും സൗദി അറേബ്യയിലും ഒട്ടേറെ മുസ്ലീങ്ങള്‍ യോഗ പരിശീലിക്കുന്നുണ്ട്. ഇത് വെറുമൊരു വ്യായാമം മാത്രമാണ്. മനസ്സിനും ആരോഗ്യത്തിനും നല്ലതാണ്. മതത്തെ ഇതുമായി കൂട്ടിക്കുഴയ്ക്കരുത്-ഈ വിഷയവുമായി ബന്ധപ്പെട്ട് ബാബ രാംദേവിന്റെ പ്രതികരണം ഇതായിരുന്നു.

English summary
Unidentified assailants today allegedly pelted stones at the house of a woman yoga teacher in the Hatia area here, following which security was increased at her residence, an official said.
Please Wait while comments are loading...