വമ്പന്‍ തിരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തണമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍, ഇസിക്ക് നിര്‍ദേശം
ദില്ലി: ഒമൈക്രോണ്‍ വ്യാപനം ശക്തമായ സാഹചര്യത്തില്‍ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് നേരത്തെ നിര്‍ദേശം വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇപ്പോഴിതാ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ വികെ പോള്‍ നിര്‍ണായക നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി റിപ്പോര്‍ട്ട്. വലിയ തിരഞ്ഞെടുപ്പ് റാലികള്‍ അവസാനിപ്പിക്കാനാണ് നിര്‍ദേശം. അത്തരം റാലികള്‍ക്ക് അനുമതി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും ജനക്കൂട്ടത്തിന്റെ വരവ് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചായിരുന്നു. തിക്കും തിരക്കിനും സമാനമായിരുന്നു സാഹചര്യങ്ങള്‍. ഇതെല്ലാം കണക്കിലെടുത്താണ് വികെ പോളിന്റെ നിര്‍ദേശം.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഒമൈക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിച്ച് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 56 ശതമാനം കേസുകളാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. രാഷ്ട്രീയ റാലികളില്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെടുന്ന കാര്യവും സര്‍ക്കാര്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം യുപിയില്‍ കോണ്‍ഗ്രസും ബിജെപിയും സമാജ് വാദി പാര്‍ട്ടിയും റാലികളെല്ലാം റദ്ദാക്കിയിരുന്നു. ആയിരങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്നത് സൂപ്പര്‍ സ്‌പ്രെഡറായി ചടങ്ങിനെ മാറ്റുമെന്നാണ് ഭയം. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നവര്‍ രണ്ട് ഡോസും എടുത്തവരായിരിക്കണമെന്നും നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്നവരെ മുന്‍നിര പോരാളികളായി കാണണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളെ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അടക്കം അര്‍ഹതയുണ്ടാവും. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടീമിന്റെ ഭാഗമായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയിട്ടായിരുന്നു സന്ദര്‍ശനം നടത്തിയത്.
മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പറ്റുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഈ രണ്ട് പേരില്‍ ഒരാള്‍ നാല് സന്ദര്‍ശനങ്ങളുടെ ഭാഗമായതാണ്. ഡിസംബര്‍ മുപ്പതിനാണ് ഈ ടീം ഉത്തര്‍പ്രദേശില്‍ നിന്ന് മടങ്ങിയെത്തി. ജനുവരി മൂന്നിന് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ എത്ര പേര്‍ക്ക് കൊവിഡ് വന്നിട്ടുണ്ടെന്ന കണക്കുകള്‍ കൈവശമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പോസിറ്റീവായവരോട് ഐസൊലേഷനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്കം പരിശോധിച്ച് വരികയാണ്. ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.












Click it and Unblock the Notifications