കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് സൈന്യമേ വെടി നിര്‍ത്തൂ.. മൃതദേഹം ഒന്ന് സംസ്‌കരിച്ചോട്ടെ!! പള്ളിയില്‍ നിന്നു മൈക്ക് അനൗണ്‍സ്

പാക് സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വെടിവയ്പ്പ് മൂലം സാധിച്ചില്ല. തുടര്‍ന്നാണ് പള്ളി കമ്മിറ്റി ഇടപെട്ടത്.

  • By Ashif
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടര്‍ കഴിഞ്ഞവര്‍ഷം പാക് സൈനിക അത്രിക്രമത്തിന്റെ നിലമായിരുന്നു. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് അവര്‍ ഇവിടെ നടത്തിയ വെടിവയ്പ്പിന് കണക്കില്ല. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച പൂഞ്ചില്‍ നടന്ന സംഭവം തീര്‍ത്തും വ്യത്യസ്തമായരുന്നു.

പാക് സൈന്യത്തിന്റെ വെടിയേറ്റ് പൂഞ്ചിലെ നിയന്ത്രണ രേഖക്കടുത്ത ഗ്രാമമായ നൂര്‍ക്കോട്ടില്‍ 16 കാരന്‍ തന്‍വീര്‍ കൊല്ലപ്പെട്ടു. കണ്ണ് നനയ്ക്കുന്ന ഈ രംഗം പക്ഷേ പാക് സൈന്യം കണ്ടിരിക്കില്ല. കുട്ടിയുടെ കുടുംബം മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോവുമ്പോഴാണ് വീണ്ടും വെടിവയ്പ്പുണ്ടാവുന്നത്. ഇതു കാരണം ഏറെ കാത്തിരുന്നിട്ടും അവര്‍ക്ക് മൃതദേഹവുമായി പള്ളിയിലേക്ക് നീങ്ങാന്‍ സാധിച്ചില്ല.

പള്ളി കമ്മിറ്റി ഇടപെട്ടു

ഈ സമയമാണ് പ്രദേശത്തെ പള്ളി കമ്മിറ്റി വിഷയത്തില്‍ ഇടപ്പെട്ടത്. നിങ്ങളുടെ വെടിവയ്പ്പില്‍ ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇനിയെങ്കിലും വെടിനിര്‍ത്തൂ. ഈ മൃതദേഹം ഒന്ന് സംസ്‌കരിച്ചോട്ടെ-പള്ളിയില്‍ നിന്നു മൈക്കില്‍ വിളിച്ചുപറഞ്ഞു.

ശാന്തത നഷ്ടമായ അതിര്‍ത്തി ഗ്രാമങ്ങള്‍

ഒരാഴ്ചത്തെ ശാന്തതക്ക്് ശേഷമാണ് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പുണ്ടാവുന്നത്. വെടിവയ്പ്പ് രൂക്ഷമായതോടെ പ്രദേശവാസികള്‍ ആരും പുറത്തിറങ്ങുന്നില്ല. അതിര്‍ത്തിയില്‍ നിന്നു സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറി താമസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പല കുടുംബങ്ങളും.

ബോംബുകള്‍ ബോംബുകള്‍

ഒരേ സ്ഥലത്താണ് ഒന്നിലധികം തവണ ബോംബുകള്‍ പതിക്കുന്നത്. പൂഞ്ചിലെ മിക്ക അതിര്‍ത്തി പ്രദേശത്തെ വീടുകളിലും പരിക്കേറ്റവരുണ്ട്. കന്നുകാലികളും ആക്രമണത്തിന് ഇരയായി- പ്രദേശവാസിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയെന്ന് !

2016ല്‍ നിരവധി കുടുംബങ്ങളാണ് അതിര്‍ത്തിയില്‍ നിന്നു മാറി താമസിച്ചത്. ഈ വര്‍ഷവും ഇത് തുടരുമെന്നാണ് കരുതുന്നത്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണ്. എന്നാല്‍ ഇന്ത്യയാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്നാണ് അവരുടെ വാദം.

സര്‍ജിക്കല്‍ ആക്രമണം

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ട് തവണയാണ് പാകിസ്താന്‍ പ്രകോപനം സൃഷ്ടിച്ചത്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാകിസ്താന്‍ പാലിക്കുന്നേ ഇല്ല. സപ്തംബര്‍ 29ന് ഇന്ത്യ പാക് അതിര്‍ത്തി കടന്ന് നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം പ്രത്യേകിച്ചും.

English summary
16-year-old Tanweer was killed during firing from Pakistani side on Friday. His family intended to bury him on their own land at the Noorkote village on the Line of Control. However, under intense firing from Pakistani forces, they could not go ahead with it. But it was a local mosque which came to their rescue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X