കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാലിലെ വെടിവെയ്പ്; ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് ബിജെപി കേന്ദ്രമന്ത്രി

തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ശരിയായ നിലപാടല്ലെന്ന് മന്ത്രി പറഞ്ഞു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ചാടിയ സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ടവരെയും വിമര്‍ശിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു. തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ശരിയായ നിലപാടല്ലെന്ന് മന്ത്രി പറഞ്ഞു.

ചിലര്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് ശീലമാക്കിയിരിക്കുകയാണ്. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയുമൊക്കെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഭോപ്പാലിലെ സംഭവത്തില്‍ പുറത്തുവന്ന വീഡിയോമാത്രം തെളിവാക്കിയാണ് ചിലര്‍ സംസാരിക്കുന്നത്. ഭരണകൂടത്തിന്റെ ഇടപെടലിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

 kiren-rijiju

ഭോപ്പാലില്‍ നിന്നും ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ നഗരപ്രാന്തത്തില്‍വെച്ച് പോലീസ് പിന്നീട് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പോലീസ് നിരായുധരായ തീവ്രവാദികളെയാണ് വെടിവെക്കുന്നത്. വളരെ അടുത്തുനിന്നും ഒരാളെ വെടിവെക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

അതേസമയം, ഏറ്റമുട്ടലിലൂടെയാണ് തീവ്രവാദികളെ കൊലപ്പെടുത്തിയതെന്ന നിലപാടിലാണ് പോലീസ്. മാത്രമല്ല, വിഷയത്തില്‍ ഒരു അന്വേഷണത്തിനുപോലും തയ്യാറല്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ജയില്‍ ചാട്ടത്തില്‍ ജയില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ചമാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

English summary
Stop habit of questioning authorities, police: Rijiju on killing of SIMI men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X