ഇങ്ങനെ പാടരുതേ!..സഹികെട്ട് ആളുകളുടെ പരാതി;ഹീറോ ആലമിനോട് ഇനി പാടരുതെന്ന് പോലീസ്
'പാട്ട് കേട്ട് സഹികെട്ട് പോലീസില്‍ പരാതി നല്‍കുക, പിന്നാലെ ഇനി പാടരുതെന്ന് പൊലീസിന്‍റെ വിലക്ക്'..ഇത്തരം സംഭവം മുൻപ് കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ദ ഇപ്പോ കേട്ടോളു. ബംഗ്ലാദേശിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായകന്‍ ഹീറോ ആലം ആണ് കഥാനായകൻ.
ഫെയ്‌സ്ബുക്കില്‍ രണ്ട് മില്ല്യണ്‍ ഫോളോഴ്‌സും യുട്യൂബില്‍ 1.5 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമുള്ള താരമാണ് ഹീറോ ആലം. രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകള്‍ മോശം രീതിയില്‍ അവതരിപ്പിച്ചതോടെയാണ് ആലമിനെതിരെ പരാതികള്‍ ഉയര്‍ന്നത്. കവിതകള്‍ വികൃതമാക്കി ആലപിച്ചെന്നാണ് ആളുകളുടെ പരാതി.

പരാതികള്‍ കൂടിയതോടെ പോലീസ് ആലമിനെ വിളിച്ചു.പിന്നാലെ പോലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകനാകാന്‍ താന്‍ യോഗ്യനല്ലെന്ന് പറഞ്ഞ് ഒരു മാപ്പപേക്ഷ ഒപ്പിട്ടുവാങ്ങിയെന്നും ഹീറോ ആലം ആരോപിക്കുന്നു.ക്ലാസിക്കല്‍ ഗാനങ്ങള്‍ പാടുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായും ആലം പറയുന്നു. എട്ടു മണിക്കൂറോളം സ്‌റ്റേഷനില്‍ പിടിച്ചുനിര്‍ത്തിയെന്നും ആലം ആരോപിക്കുന്നു.

എട്ടു മണിക്കൂറോളം സ്‌റ്റേഷനില്‍ പിടിച്ചുനിര്‍ത്തിയെന്നും ആലം ആരോപിക്കുന്നു.നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ച് 638 വോട്ട് നേടിയിട്ടുണ്ടെന്നും ഹീറോ ആലം പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഒരു ഹീറോയെപ്പോലെയാണ് എനിക്ക് എന്നെത്തന്നെ തോന്നുക. അതുകൊണ്ടാണ് ഹീറോ ആലം എന്ന പേര് ഞാന്‍ സ്വീകരിച്ചത്.

ഈ പേര് ഞാന്‍ ഒരിക്കലും കളയില്ല. ഹീറോ ആലം വ്യക്തമാക്കുന്നു.ഹീറോ ആലമിന്റെ ആരാധകര്‍ പോലീസിനെതിരേ രംഗത്തെത്തി.ഒരാളുടെ സ്വാതന്ത്ര്യത്തേയും അവകാശത്തേയും ലംഘിക്കുന്നതാണ് പോലീസ് നടപടി എന്ന് ആരാധകര്‍ പറയുന്നു. ആലമിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുള്ളത്.

എന്നാല്‍ ധാക്കയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ഫാറൂഖ് ഹുസൈന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. 'സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ വേണ്ടിയാണ് ഹീറോ ആലം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പേര് മാറ്റാന്‍ പറഞ്ഞു എന്നു പറയുന്നതെല്ലാം കള്ളമാണ്. അത്തരം കാര്യങ്ങളൊന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല.പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ആലമിനെ വിളിപ്പിച്ചതെന്നും ഫാറൂഖ് ഹുസൈന്‍ വ്യക്തമാക്കുന്നു.

ഗാനങ്ങള്‍ മോശമായ രീതിയില്‍ ആലപിച്ചതിനും, വീഡിയോകളില്‍ അനുവാദമില്ലാതെ പോലീസ് യൂണിഫോം ധരിച്ചതിനും ആലം മാപ്പു ചോദിച്ചുവെന്നും പൊലീസ് പറയുന്നു. 'അയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഗാനത്തിന്റെ പരമ്പരാഗത ശൈലികള്‍ മുഴുവന്‍ മാറ്റിയായിരുന്നു ആലമിന്റെ ആലാപനം. ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ആലം ഉറപ്പ് നല്‍കിയതായും പൊലീസ് പറഞ്ഞു.
കറുപ്പില്‍ ഗ്സാമറസായി ദുല്‍ഖര്‍... കുഞ്ഞിക്ക പൊളിച്ചെന്ന് ആരാധകര്‍...ചിത്രങ്ങള്‍ കാണം












Click it and Unblock the Notifications